പോലീസ് കമാൻഡോ ആയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു; യുവതി നാല് മാസം ഗർഭിണി

kajol

ഡൽഹി പോലീസിൽ കമാൻഡോ ആയ യുവതിയെ ഭർത്താവ് ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കാജൽ ചൗധരി എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തു. കാജൽ നാല് മാസം ഗർഭിണിയായിരുന്നു

പ്രതിരോധ മന്ത്രാലയത്തിൽ ക്ലർക്കാണ് അങ്കുർ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാജൽ മരിച്ചത്. 

അങ്കുറിന്റെ ബന്ധുക്കൾ സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. 2022ലാണ് കാജൽ ഡൽഹി പോലീസിൽ ചേർന്നത്. 2023ലാണ് ഇവർ വിവാഹിതരായത്. ഒന്നര വയസുള്ള മകനുണ്ട്.
 

Tags

Share this story