തിരുവണ്ണാമലൈയിൽ വാഹനപരിശോധനക്കിടെ യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പോലീസുകാർ അറസ്റ്റിൽ

thiruvannamalai

തമിഴ്‌നാട് തിരുവണ്ണാമലൈയിൽ പോലീസിന് തന്നെ നാണക്കേടായി ബലാത്സംഗ കേസ്. വാഹന പരിശോധനക്കിടെ യുവതിയെ പോലീസുകാർ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ആന്ധ്ര സ്വദേശിയായ യുവതിയെ സഹോദരിയുടെ മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്

പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. സഹോദരിയെ മർദിച്ച ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. പുലർച്ചെയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് സഹോദരി യുവതിയെ കണ്ടെത്തിയത്

ആന്ധ്ര ചിറ്റൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു യുവതികൾ. സംഭവവുമായി ബന്ധപ്പെട്ട് കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. പാവ മുഖ്യമന്ത്രിയുടെ ഡിഎംകെ സർക്കാർ കാരണം ലജ്ജ കൊണ്ട് തല കുനിക്കേണ്ടി വരുന്നതായി അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആരോപിച്ചു.
 

Tags

Share this story