ബൈക്ക് ടാക്‌സി യാത്രക്കിടെ വഴിയിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
Oct 29, 2025, 14:47 IST
ചെന്നൈയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ബൈക്ക് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. ചെന്നൈ പള്ളിക്കരണയിൽ തിങ്കളാഴ്ച രാത്രിയാണ് 22കാരി പീഡനത്തിന് ഇരയായത്. ശിവകുമാർ എന്ന ബൈക്ക് ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്.
ഇയാളുടെ ബൈക്ക് പോലീസ് പിടിച്ചെടുത്തു. സുഹൃത്തിനെ കാണാൻ പോകുന്നതിനായി തിങ്കളാഴ്ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിൽ തന്നെയാണ് യുവതി തിരിച്ചു വന്നതും.
തിരിച്ചു വരുന്നതിനിടെ വിജനമായ വഴിയിൽ വെച്ച് ശിവകുമാർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയെ വീടിന് സമീപം ഇറക്കി വിട്ടു. ഭർത്താവിനെ വിവരം അറിയിച്ച യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
