ഗ്വാളിയോറിൽ യുവതിയെ ഭർത്താവ് പട്ടാപ്പകൽ നടുറോഡിലിട്ട് വെടിവെച്ച് കൊന്നു
Sep 13, 2025, 12:21 IST

ഗ്വാളിയോറിൽ 28കാരിയെ ഭർത്താവ് വെടിവെച്ചു കൊന്നു. ഗ്വാളിയോർ രൂപ് സിംഗ് സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് സംഭവം അരവിന്ദ് പരിഹാർ എന്ന യുവാവാണ് ഭാര്യ നന്ദിനിയെ തലയ്ക്ക് വെടിവെച്ച് കൊന്നത്.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പകൽ സമയം ആളുകൾ നോക്കി നിൽക്കെയാണ് അരവിന്ദിന്റെ ആക്രമണം.
പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതിയെ നാട്ടുകാർ മർദിക്കുകയും ചെയ്തു. നന്ദിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.