മോഷണ ശ്രമം ചെറുത്ത യുവതിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു; പ്രതി പിടിയിൽ
ചെന്നൈ അറുമ്പാക്കത്ത് മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. അറുമ്പാക്കം മെട്രോ സ്‌റ്റേഷന് സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുദയാണ്(45) കൊല്ലപ്പെട്ടത്. ജ്യൂസ് കട ഉടമയും ചെന്നൈ സ്വദേശിയുമായ ശാന്തകുമാറാണ്(28) പിടിയിലായത്
കന്നുകളയാൻ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ ഇയാളുടെ പക്കൽ നിന്ന് അമുദയുടെ സ്വർണമോതിരവും കമ്മലും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കടയിൽ നിന്ന് മടങ്ങിയ അമുദയെ പിന്തുടർന്ന ശാന്തകുമാർ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആക്രമിച്ചത്
മോഷണശ്രമം യുവതി പ്രതിരോധിച്ചതോടെ കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അമുദയുടെ കഴുത്തിലുണ്ടായിരുന്ന പത്ത് പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അമുദയുടെ മൃതദേഹം കണ്ടെത്തിയത്.
