ബംഗളൂരുവിലെ ഫ്‌ളാറ്റിൽ യുവതിയുടെ അഴുകിയ മൃതദേഹം; പീഡിപ്പിക്കപ്പെട്ടതായി സംശയം

police line

ബംഗളൂരുവിലെ ഫ്‌ളാറ്റിൽ യുവതിയുടെ അഴുകിയ നിലയുള്ള മൃതദേഹം കണ്ടെത്തി. ചന്ദാപുരയിലെ ഫ്‌ളാറ്റിലാണ് 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു

മൃതദേഹം കിടന്നിരുന്ന മുറിയിൽ നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. രൂക്ഷഗന്ധത്തെ തുടർന്ന് വീട്ടുടമ ഫ്‌ളാറ്റിൽ കയറി നോക്കിയപ്പോഴാണ് അഞ്ച് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ പോറലുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല

ഒരു മാസം മുമ്പ് ഫ്‌ളാറ്റ് വാടകക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തി 40 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ വന്നിരുന്നു. ഇയാളെ പോലീസ് തെരയുന്നുണ്ട്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശിയുടെ നിർദേശപ്രകാരമാണ് ഉടമ ഫ്‌ളാറ്റ് ഇവർക്ക് വാടകക്ക് നൽകിയത്. ഈ ഒഡീഷ സ്വദേശിയും മിസ്സിംഗാണ്.
 

Share this story