വനിതാ ജീവനക്കാരെ പീഡിപ്പിച്ചു; സിആർപിഎഫ് ഡിഐജിയെ പിരിച്ചുവിടാൻ നടപടി ആരംഭിച്ചു

khajan

അർധ സൈനിക വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിആർപിഎഫ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ ഡിഐജി റാങ്കിലുള്ള മുൻ ചീഫ് സ്‌പോർട്‌സ് ഓഫീസറെ പിരിച്ചുവിടാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു

അർജുന അവാർഡ് ജേതാവ് കൂടിയായ ഡിഐജി ഖജൻ സിംഗിനെതിരെയാണ് നടപടി. യു പി എസ് സി ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് സിആർപിഎഫ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. 

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. എന്നാൽ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഖജൻ സിംഗിന്റെ നിലപാട്.
 

Share this story