അമിത് ഷാ സഭയിൽ എത്തും വരെ സഹകരിക്കില്ല; എഫ്സിആർഎ ബിൽ കൊണ്ടുവരാമെന്ന് കേന്ദ്രം കരുതേണ്ട: കെ സി വേണു​ഗോപാൽ

പാർലമെൻ്റ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്താതെ സഹകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിക്കണം. എന്തിനു പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്ന് വിശദീകരിക്കണം. എഫ്സിആർഎ ബിൽ ഇതിനിടെ കൊണ്ട് വരാം എന്ന് കേന്ദ്രം കരുതേണ്ടെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

എഫ്സിആർഎ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ബിൽ പാസാക്കാൻ അമിത് ഷാ വന്നാൽ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദേഹം വ്യക്തമാക്കി. തന്റേടം ഉണ്ടെങ്കിൽ ആർഎസ്എസിനെ നിയന്ത്രിക്കണം.ജെൻസിയ്ക്ക് ലഭിച്ച പിന്തുണ കോൺഗ്രസിന് ലഭിച്ചില്ലെന്ന ഡോക്ടർ ശശി തരൂർ എം പിയുടെ പരാമർശം തള്ളി കോൺഗ്രസ് നേതൃത്വം. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

വന്ദേ മാതരം സർക്കുലറിലും കെസി വേണു​ഗോപാൽ പ്രതികരിച്ചു. ചീഫ് സെക്രട്ടറി ഏത് സാഹചര്യത്തിൽ ആണ് സർക്കുലർ ഇറക്കിയത് എന്ന് അറിയില്ല. ധൃതി പിടിച്ച് എന്തിന് സർക്കുലർ ഇറക്കിയെന്ന് അദേഹം ചോദിച്ചു. സർക്കാർ പരിശോധിക്കണമെന്നും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

Tags

Share this story