പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആക്കാമെന്ന് പറഞ്ഞാലും ബിജെപിയിലേക്ക് പോകില്ല: സിദ്ധരാമയ്യ

sidharamayya

പ്രധാനമന്ത്രിയാക്കാമെന്നോ രാഷ്ട്രപതിയാക്കാമെന്നോ വാഗ്ദാനം നൽകിയാൽ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി-ആർഎസ്എസ് എന്നിവയിൽ ആരും പോയി വീഴരുത്. ശൂദ്രർ, ദളിതർ, സ്ത്രീകൾ എന്നിവർക്ക് ആർഎസ്എസ് സങ്കേതത്തിൽ പ്രവേശനമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു

മോദി പ്രധാനമന്ത്രിയായാൽ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോൾ പറയുന്നത് തനിക്ക് മോദിയുമായി അഭ്യേദ ബന്ധമുണ്ടെന്നാണ്. രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണമെന്നും സിദ്ധരാമയ്യ പറഞ്ഞു. 

ബിജെപിയും ആർഎസ്എസും സാമൂഹിക നീതിക്ക് എതിരാണ്. അതുകൊണ്ട് അവർക്ക് സംവരണം ഇഷ്ടമല്ല. സംവരണം അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ അവകാശമാണ്. സമൂഹത്തിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു
 

Share this story