ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

സൗരവ് ദാസ്

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം രാജിവെക്കണമെന്നുമാണ് പാർട്ടി നേതാക്കളുടെ പ്രധാന ആവശ്യം.

​തങ്ങളുടെ പ്രതിഷേധം രാജ്യവ്യാപകമായി വിപുലീകരിക്കാനാണ് സിജെപി തീരുമാനിച്ചിരിക്കുന്നത്. എസ്‌ഐആർ നടപ്പാക്കലിലെ ക്രമക്കേടുകൾക്കെതിരെ സമരം തുടരുമെന്നും, ജനകീയ പ്രതിഷേധത്തിലൂടെ കമ്മിഷണറുടെ രാജി ഉറപ്പാക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

​മറ്റു പ്രതിപക്ഷ പാർട്ടികളും പൗരാവകാശ സംഘടനകളും പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ സമരം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. 

Tags

Share this story