ലോക ബോക്സിങ് ചാംപ്യൻഷിപ്പ്: ഇന്ത്യയ്ക്ക് മൂന്നാം സ്വർണം

SP

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ലോക ബോക്സിങ് ചാംപ്യഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. നിഖാത് സരിനിലൂടെയാണു ഇന്ത്യ മൂന്നാം സ്വർണം നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു നിഖാതിന്‍റെ നേട്ടം. വിയറ്റ്നാം താരം നുയൻ തിടാമിനെയാണ് ഫൈനലിൽ 5-0 സ്കോറിൽ നിഖാത് തോൽപ്പിച്ചത്.

2022-ലെ ലോക ബോക്സിങ് ചാംപ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു. മേരി കോമിനു ശേഷം തുടർച്ചയായി രണ്ടാമത്തെ പ്രാവശ്യം സ്വർണം നേടുന്ന താരമാണു നിഖാത്. ഇന്നലെ 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും, 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും സ്വർണം നേടിയിരുന്നു.

Share this story