ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസത്തിൽ; സമരഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും

wrestler

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരം 29ാം ദിവസത്തിലേക്ക് കടന്നു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ ഡൽഹി പോലീസിന് നൽകിയ രണ്ടാഴ്ചത്തെ സമയവും അവസാനിച്ചു. സമരത്തിന്റെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും

വൈകുന്നേരം നാല് മണിക്ക് ഇന്ത്യ ഗേറ്റിൽ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് താരങ്ങൾ അറിയിച്ചു. പിന്തുണക്കുന്നവർ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു. ഭാരതീയ കിസാൻ യൂണിയൻ, വിവിധ പഞ്ചായത്തുകൾ എന്നിങ്ങനെ വിവിധ സംഘടനകളിലുള്ളവർ സമരത്തിൽ അണിനിരക്കും.
 

Share this story