ബ്രിജ് ഭൂഷനെ നുണപരിശോധനക്ക് വിധേയമാക്കുന്നത് ലൈവായി സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ

brij

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെ നുണപരിശോധനക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ. പരാതിക്കാരായ താരങ്ങളും നുണപരിശോധനക്ക് വിധേയരാകാൻ തയ്യാറാണെന്ന് അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനം. 

വനിതാ താരങ്ങളുടെ ലൈംഗികാതിക്രമ പരാതി തള്ളിയ ബ്രിജ് ഭൂഷനോട് നിരപരാധിയാണെങ്കിൽ നുണപരിശോധനക്ക് വിധേയമാകണമെന്ന് താരങ്ങൾ വെല്ലുവിളിച്ചിരുന്നു. ഇതിന് താൻ നുണപരിശോധനക്ക് വിധേയനാകാമെന്നും പരാതിക്കാരും അതിന് തയ്യാറാകണമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്ത താരങ്ങൾ പരിശോധന ലൈവായി സംപ്രേഷണം ചെയ്യണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്

ശനിയാഴ്ച അറസ്റ്റുണ്ടായില്ലെങ്കിൽ ഞായറാഴ്ച അടുത്ത ഖാപ് പഞ്ചായത്ത് പുതിയ പാർലമെന്റ് കെട്ടിടത്തിന് മുന്നിൽ നടത്തും. ഗുസ്തി താരങ്ങളും അവരെ പിന്തുണക്കുന്ന വനിതകളും ചേർന്നാകും ഖാപ് പഞ്ചായത്ത് നടത്തുക.
 

Share this story