കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും; സിപിഎം- കോൺഗ്രസ് സംഖ്യങ്ങളെ വിമർശിച്ച് നരേന്ദ്ര മോദി

Modi BJP

ന്യൂഡൽഹി: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ ഈ പരാമർശം.

കോൺഗ്രസ് അടക്കമുള്ള ഇതര പാർട്ടികൾ ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുകയാണെന്നും ജനങ്ങൾക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ത്രിപുരയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ് പ്രവർത്തകർ. ഇവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കും. ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരാണ് ഇവിടെ വികസനം എത്തിച്ചതെന്നും മോദി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഗോമതിയിലെയും അംബാസയിലെയും റാലികളിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ പ്രചാരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Share this story