അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി; ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്

brittas
ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാനായ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ലേഖനം സംബന്ധിച്ച് രേഖാമൂലം വിശദീകരണം നൽകാനാണ് നിർദേശം. ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ്‌
 

Share this story