മോദിയുടെ ബ്രിക്സ് വിരുന്നിൽ പങ്കടുക്കാതെ ഷി ചിൻപിങ്; പ്രതിപക്ഷ മുഖ്യമന്ത്രിമാരും വിട്ടുനിന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി നൽകിയ ഔദ്യോഗിക ഗാലാ ഡിന്നറിൽ (Gala Dinner) നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിന്നു. ഉച്ചകോടിയുടെ ഒന്നാം ദിവസത്തെ ചർച്ചകൾക്കും പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും ശേഷം വിശ്രമിക്കാനായി ഷി ചിൻപിങ് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഭാരത് മണ്ഡപത്തിൽ നടന്ന വിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടക്കമുള്ള മറ്റ് ലോകനേതാക്കളും കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. എന്നാൽ, കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, പഞ്ചാബ് എന്നീ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിരുന്നിൽ നിന്ന് വിട്ടുനിന്നു.
ഏഴ് വർഷത്തിന് ശേഷമാണ് ഷി ചിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ഉച്ചകോടി പൂർത്തിയായ ഉടൻ തന്നെ അദ്ദേഹം ബീജിംഗിലേക്ക് മടങ്ങി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും ഉച്ചകോടിക്ക് ശേഷം മടങ്ങിയതിനാൽ വിരുന്നിൽ ഉണ്ടായിരുന്നില്ല.
