ഇപിയുടെ വിവാദ കൂടിക്കാഴ്ചയിൽ പ്രതികരിക്കാതെ യെച്ചൂരി; കേരളാ നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്ന് മറുപടി

yechuri

ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു

അതേസമയം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ ബിജെപിയുടെ നേതാവുമായി കൂടിക്കാഴ്ച നടത്തിയത് നിസാരമായി തള്ളിക്കളയാനാകില്ലെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേരുന്നത് ചർച്ചയാക്കുമ്പോൾ ഇപിയുടെ കൂടിക്കാഴ്ച പാർട്ടിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തുന്നു

രാഷ്ട്രീയ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ല. പക്ഷേ പ്രകാശ് ജാവേദ്കർ വന്ന് സംസാരിച്ചത് ഇപി ജയരാജൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ല. വിവാദ ദല്ലാൾ നന്ദകുമാർ നടത്തിയ വെളിപ്പെടുത്തലിന് ശേഷം മാത്രമാണ് ഇപി ഇക്കാര്യം സമ്മതിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ശക്തമായ അതൃപ്തിയുടെ ലക്ഷണവുമാണ്. ഇതിനാൽ തന്നെ ഇപിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അണികളും പ്രതീക്ഷിക്കുന്നത്.
 

Share this story