രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ യെച്ചൂരി പങ്കെടുക്കില്ല; ക്ഷണം നിരസിച്ചു

yechuri
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം യെച്ചൂരി നിരസിച്ചു. അതേസമയം ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്രം ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ നേരത്തെ ക്ഷണിച്ചിരുന്നു. എൻസിപി നേതാവ് ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അധ്യക്ഷൻമാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
 

Share this story