തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം നിങ്ങളാണ്; റായ്ബറേലിയിലെ വോട്ടർമാർക്ക് കത്തുമായി സോണിയ

Sonia

രാജ്യസഭയിലേക്ക് നാമനിർദേശപത്രിക നൽകിയതിന് പിന്നാലെ റായ്ബറേലിയിലെ വോട്ടർമാർക്ക് കത്തെഴുതി സോണിയ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കില്ലെന്ന് കത്തിൽ സോണിയ ഗാന്ധി പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം മത്സരിക്കില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും റായ്ബറേലിയിലെ വോട്ടർമാർ കൂടെ നിന്നെന്ന് സോണിയ കത്തിൽ പറയുന്നു

തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം റായ്ബറേലിയിലെ വോട്ടർമാരാണ്. ഫിറോസ് ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും റായ്ബറേലി വിജയിപ്പിച്ചത് സോണിയ ചൂണ്ടിക്കാട്ടി. തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങൾ തുടുമെന്നറിയാമെന്നും കത്തിൽ പറയുന്നു. 

ഇന്നലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നൽകിയത്. രാജസ്ഥാനിൽ നിന്നാണ് സോണിയ മത്സരിക്കുന്നത്. 25 വർഷം ലോക്‌സഭാംഗമായിരുന്നു സോണിയ ഗാന്ധി.
 

Share this story