യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

farmers

ഖനൗരിയിൽ സമരത്തിനിടെ യുവ കർഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ. കേന്ദ്രസർക്കാരുമായി ഇനി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും

ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടർ കിസാൻ മോർച്ച മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണി വരെ കർഷകർ റോഡ് തടഞ്ഞ് സമരം നടത്തും. 

പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലും ഖനൗരിയിലും തുടരാൻ കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കർഷകർ നാളെ ഡൽഹിയിലേക്ക് നീങ്ങും.
 

Share this story