ഭർത്താവ് ബിരിയാണി വാങ്ങി കൊടുത്തില്ല; മനോവിഷമത്തിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു
Jun 29, 2020, 11:55 IST
ഭർത്താവ് ബിരിയാണി വാങ്ങി നൽകിയില്ലെന്ന മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈ മഹാബലിപുരത്താണ് സംഭവം. മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് മരിച്ചത്.
വീടിന് അടുത്ത് പുതുതായി തുടങ്ങിയ കടയിൽ നിന്ന് ബിരിയാണി വാങ്ങി നൽകണമെന്ന് സൗമ്യ മനോഹരനോട് ആവശ്യപ്പെട്ടിരുന്നു. മനോഹരൻ ഹോട്ടലൽ എത്തിയപ്പോൾ ചിക്കൻ ബിരിയാണി തീർന്നിരുന്നു. തുടർന്ന് ചിരിക്കൻ ബിരിയാണിക്ക് സമാനമായ കുഷ്ക എന്ന ദക്ഷിണേന്ത്യൻ വിഭവവുമായാണ് മനോഹരൻ വീട്ടിലെത്തിയത്.
എന്നാൽ കുഷ്ക കഴിക്കാൻ സൗമ്യ കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും മനോഹരൻ പുറത്തേക്ക് പോകുകയും ചെയ്തു. പിന്നാലെയാണ് സൗമ്യ ടെറസിൽ കയറി സ്വയം തീ കൊളുത്തിയത്. അയൽവാസികളാണ് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല