നിങ്ങളുടെ മാജിക്കും വിശ്വാസ്യതയുമൊക്കെ പോയി, രാജിവെച്ച് പോകൂ: മോദിയോട് മമത

mamata

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും ഇതിനാലാണ് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി പല പാർട്ടികളെയും തകർത്തു. ഇപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ മനോവീര്യം തകർത്തു

ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവെക്കണം. നിങ്ങളുടെ മാജിക്കും വിശ്വാസ്യതയുമൊക്കെ നഷ്ടമായി. നിങ്ങൾ രാജിവെക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 

ഞങ്ങൾ തീർച്ചയായും ഇന്ത്യ മുന്നണിക്കൊപ്പമുണ്ടാകും. മോദി പുറത്താണെന്നും ഇന്ത്യ മുന്നണി അകത്താണെന്നും ഉറപ്പാക്കാൻ ശ്രമിക്കും. ഇന്ത്യ മുന്നണിക്ക് മതിയായ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു
 

Share this story