മംഗളൂരുവിൽ യുവാവിനെ മേൽപ്പാലത്തിന് മുകളിൽ വെച്ച് വെട്ടിക്കൊന്നു; ഗുണ്ടാപ്പകയെന്ന് പോലീസ്

arif

മംഗലാപുരത്ത് പോലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ള യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തലപ്പാടി മുള്ളുഗുഡെ വീട്ടിൽ ആരിഫ് എന്ന ടാബ്ലറ്റ് ആരിഫാണ് കൊല്ലപ്പെട്ടത്. പുലർച്ചെ തെക്കോട്ട് മേൽപ്പാലത്തിന് മുകളിൽ വെച്ചാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന ആരിഫിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു

പുലർച്ചെയായതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. രക്തം വാർന്നാണ് ആരിഫ് മരിച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷന് കീഴിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ആരിഫ്

2022ലും ആരിഫിന് നേരെ വധശ്രമം നടന്നിരുന്നു. അന്ന് തലനാരിഴക്കാണ് ഇയാൾ രക്ഷപ്പെട്ടത്. അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന കാർ ബുഡോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
 

Tags

Share this story