തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

prashanth

തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്താണ്(25) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ഓടെയാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു

ഊട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഗൂഢല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

അതേസമയം തൃശ്ശൂർ പാലപ്പിള്ളിയിലെ ജനവാസ മേഖളയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പത്തോളം വരുന്ന കാട്ടാനക്കൂട്ടമാണ് ദിവസേന രാത്രി ജനവാസ മേഖലയിൽ ഇറങ്ങുന്നത്.
 

Share this story