കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത സർക്കാർ ക്വാറന്റൈൻ വേണ്ടെന്ന് കർണാടക

കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത സർക്കാർ ക്വാറന്റൈൻ വേണ്ടെന്ന് കർണാടക

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ നിർബന്ധിത സർക്കാർ നിരീക്ഷണമുണ്ടാകില്ല. 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നിരീക്ഷണം തുടരും.

കേരളത്തിൽ ഇന്നലെ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേർക്ക് രോഗം മാറി. പോസിറ്റീവ് ആയതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

നേരത്തെ കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് മാറ്റുകയായിരുന്നു. പിന്നാലെയാണ് നിർബന്ധിത ക്വാറന്റൈൻ വേണമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇതും കർണാടക വേണ്ടെന്ന് വെക്കുകയായിരുന്നു.

Share this story