നെഞ്ചുവേദനയെ തുടർന്ന് സിദ്ധരാമയ്യ ആശുപത്രിയിൽ; ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി
Dec 12, 2019, 11:50 IST
മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിദ്ധരാമയ്യക്ക് ഹൃദയസംബന്ധിയായ അസുഖമുണ്ടെന്നും നിലവിൽ ചികിത്സയിലാണെന്നും മകൻ യതീന്ദ്ര അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടറുടെ നിർദേശപ്രകാരം സിദ്ധരാമയ്യയെ ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയെന്നും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും യതീന്ദ്ര അറിയിച്ചു