പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; നാല് പേർ കൊല്ലപ്പെട്ടു

പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; നാല് പേർ കൊല്ലപ്പെട്ടു
[ad_1]

പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഗുരുദാസ്പൂരിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. വിത്വ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം

കൃഷി സ്ഥലത്തേക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. എതിർ വിഭാഗം സഞ്ചരിച്ച കാറിന് നേരെ മറുവിഭാഗം വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റുകൾ തറച്ച കാറിന്റെ അടക്കം ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഏഴ് പേർക്ക് പരുക്കേറ്റു. സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗങ്ങളിൽ ഉള്ളവരെയും അറസ്റ്റ് ചെയ്തു.
 


[ad_2]

Tags

Share this story