ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ 1 ലക്ഷത്തിനടുത്ത് എത്തുമായിരുന്നുവെന്ന് കേന്ദ്രസർക്കാർ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ 1 ലക്ഷത്തിനടുത്ത് എത്തുമായിരുന്നുവെന്ന് കേന്ദ്രസർക്കാർ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്ത് എത്തുമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ. കൃത്യസമയത്ത് തന്നെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ഇപ്പോഴത്തെ കൊവിഡ് കണക്കുകളിൽ അത് ദൃശ്യമാണെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച 11 അംഗ ഉന്നതാധികാര സംഘങ്ങളുടെ തലവൻ ഡോ. വികെ പോൾ അറിയിച്ചു.

 

കൊവിഡ് രോഗ്യവ്യാപന നിരക്ക് ഇരട്ടിക്കുന്നത് കുറയ്ക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ലോക്ക് ഡൗൺ സഹായിച്ചെന്നാണ് ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങളിൽ നിന്നും മനസിലാകുന്നതെന്നാണ് ഡോ. പോൾ പറയുന്നത്. കൃത്യസമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോഴുള്ള 23,000കോവിഡികളിൽ നിന്നും ആ കണക്ക് 73,000 വരെ ഉയരുമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

രോഗം വ്യാപനം ഇരട്ടിക്കുന്ന നിരക്ക് 3.3 ദിവസത്തിൽ നിന്നും 10 ദിവസമായി ഉയർത്താൻ ലോക് ഡൗൺ സഹായിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഇരട്ടിക്കൽ നിരക്ക് 10 ദിവസമാണ്. ഒരു നല്ല സൂചനയാണ്. മാർച്ച് 21 ന് ഇരട്ടിക്കൽ നിരക്ക് ഏകദേശം 3.3 ദിവസമായിരുന്നു; ഡോ. പോൾ പറഞ്ഞു.

 

രോഗബാധിതരായവരെ രോഗം ഇല്ലാത്തവരിൽ നിന്നും മാറ്റി നിർത്താൻ ലോക്ക ഡൗൺ സഹായിച്ചെന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജീത് സിംഗും ചൂണ്ടിക്കാട്ടി. കോവിഡ് രോഗ വളർച്ച നിരക്ക് കുറയ്ക്കാനും ലോക്ക് ഡൗൺ കാരണമായെന്നാണ് ഡോ. സുജീത് സിംഗും പറയുന്നത്.

Share this story