വലിയ ക്രമക്കേടുകൾ നടന്നതിന് തെളിവില്ല; നീറ്റ് യുജി പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

വലിയ ക്രമക്കേടുകൾ നടന്നതിന് തെളിവില്ല; നീറ്റ് യുജി പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
[ad_1]

നീറ്റ് യുജി പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും ക്രമക്കേടുകളിൽ സിബിഐ അന്വേഷണം നടത്തുകയാണെന്നും കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ അറിയിച്ചു

വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് തെളിവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ഹർജികളായിരുന്നു സുപ്രീം കോടതിയിൽ എത്തിയത്. ഇതിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിനും എൻടിഎക്കും നോട്ടീസ് അയച്ചിരുന്നു.

പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമായ തീരുമാനമല്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. ചെറിയ ക്രമക്കേടുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഇതിനാൽ പരീക്ഷ റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
 


[ad_2]

Tags

Share this story