വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്നും പോൺ വീഡിയോ; ഹാക്ക് ചെയ്യപ്പെട്ടുവെന്ന് മന്ത്രി

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്നും പോൺ വീഡിയോ; ഹാക്ക് ചെയ്യപ്പെട്ടുവെന്ന് മന്ത്രി

ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്നും വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പോൺ വീഡിയോ പോയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലേക്കറിന്റെ ഫോണിൽ നിന്നാണ് വില്ലേജ് ഓഫ് ഗോവ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.

സംഭവം വിവാദമായതോടെ തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് ചന്ദ്രകാന്ത് രംഗത്തുവന്നു. വീഡിയോ അയച്ചെന്ന് പറയുന്ന സമയത്ത് താൻ ഉറങ്ങുകയായിരുന്നു. തന്റെ പേര് ചീത്തയാക്കാൻ മുമ്പും ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ക്രിമിനൽ നടപടിക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്.

ഫോൺ ഹാക്ക് ചെയ്തയാളെ കണ്ടെത്തണം. സൈബർ പോലീസിന് പരാതി നൽകിയതായും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നു.

Share this story