സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
[ad_1]

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചതിന് സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ. പുലർച്ചെ നാല് മണിയോടെ ജയ്പൂർ വിമാനത്താവളത്തിലെ വെഹിക്കിൾ ഗേറ്റ് വഴി അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചത് തടഞ്ഞ എഎസ്‌ഐയെ ആണ് എയർലൈനിലെ സൂപ്പർവൈറായ യുവതി അടിച്ചത്

നാല് സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് എഎസ്‌ഐ ഗിരിരാജ് പ്രസാദ് യുവതിയെ തടഞ്ഞത്. സുരക്ഷാ പരിശോധനക്ക് വിധേയമാകാനും ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥ പരിശോധനക്ക് എത്തുമ്പോഴേക്കും ഇവർ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിക്കുകയായിരുന്നു

എന്നാൽ യുവതിയെ പിന്തുണച്ച് സ്‌പൈസ് ജെറ്റ് രംഗത്തുവന്നു. ആവശ്യമായ തിരിച്ചറിയൽ രേഖകളുണ്ടായിട്ടും യുവതിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നാണ് സ്‌പൈസ് ജെറ്റ് ആരോപിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
 


[ad_2]

Tags

Share this story