Kerala

നാട്ടിക ദീപക് വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

ജനതാദൾ യു നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഓരോ ലക്ഷം രൂപ പിഴയും പ്രതികൾ അടക്കണം. ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് പ്രതികൾ.

ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 2015 മാർച്ച് 24നാണ് ദീപക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വിചാരണ കോടതി വെറുതെവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി

Related Articles

Back to top button
error: Content is protected !!