നവീൻ ബാബുവിന്റെ മരണം: കലക്ടറുടെ വാക്ക് വിശ്വസിക്കുന്നില്ല; നീതിക്കായി ഏതറ്റം വരെയും പോകും
Oct 31, 2024, 14:38 IST

എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദപരമായി ഒരിക്കലും പെരുമാറാത്ത കലക്ടറോട് നവീൻ ബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണെന്ന് മഞ്ജുഷ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടറുടെ വാക്ക് വിശ്വസിക്കുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു. ജീവനക്കാരോട് സൗഹാർദപരമായി പെരുമാറാത്ത ആളാണ് കലക്ടർ. അതിനാൽ കലക്ടർ പറഞ്ഞത് ആരും വിശ്വസിക്കില്ല. നവീൻ കലക്ടറോട് ഒരു കാര്യവും തുറന്നു പറയാൻ യാതൊരു സാധ്യതയുമില്ല. നവീന്റെ മരണത്തിൽ നീതി ലഭിക്കുന്നതിനായി എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു പിപി ദിവ്യയുടെ ജാമ്യാപേക്ഷയിലെ കോടതിവിധിയിൽ പരാമർശിക്കുന്ന മൊഴി ശരിയാണെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ കലക്ടർ അരുൺ വിജയൻ പറഞ്ഞിരുന്നു. തെറ്റ് പറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞതായുള്ള മൊഴി ശരിയെന്നാണെന്നായിരുന്നു കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചത്.