നസീറയുടെ മരണം തീപിടിത്തത്തെ തുടർന്ന്; ചികിത്സ വൈകിയെന്നും സഹോദരൻ

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി നസീറ മരിച്ചതിൽ ആരോപണവുമായി സഹോദരൻ. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് സഹോദരി മരിച്ചതെന്നും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സഹോദരൻ യൂസഫലി പറഞ്ഞു
അപകടം നടന്ന സ്ഥലത്തെ അത്യാഹിത ഘട്ടത്തിൽ പുറത്തിറങ്ങാനുള്ള എമർജൻസി വാതിൽ പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടി തുറന്നാണ് നസീറയെ പുറത്ത് എത്തിച്ചത്. ഐസിയുവിൽ നിന്ന് മാറ്റി അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭിച്ചത്. അപ്പോഴേക്കും സഹോദരി ഗുരുതരാവസ്ഥയിലായി
പിന്നാലെ ആശുപത്രിയിൽ വെച്ച് നസീറ മരിച്ചെന്നും യൂസഫലി പറഞ്ഞു. വിഷം കഴിച്ച് അത്യാസന്ന നിലയിലാണ് നസീറയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നസീറ അപകടനില തരണം ചെയ്തിരുന്നതായും ഇന്നലെ ജ്യൂസ് രൂപത്തിൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നതായും കുടുംബം പറയുന്നു.