National

ഗുജറാത്തിൽ നാല് വയസുകാരിയെ നരബലി അർപ്പിച്ച് അയൽവാസി; രക്തം കുടുംബക്ഷേത്രത്തിൽ തളിച്ചു

ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയിൽ തളിച്ചു. സംഭവത്തിൽ പ്രതി ലാലാ ഭായ് തഡ്‌വിയെ അറസ്റ്റ് ചെയ്തു.

കുടംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലാ ഭായ് ചെയ്തതെന്ന് പോലീസ് പറയുന്നു. അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാൽ അടുക്കാനായില്ലെന്നും എല്ലാവരും നോക്കി നിൽക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നും പ്രദേശവാസികളിലൊരാൾ വെളിപ്പെടുത്തി

Related Articles

Back to top button
error: Content is protected !!