നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും
നെന്മാറിയില്‍ അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവനത്തില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ചെന്താമരക്ക് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ചെന്താമരയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് വിഷക്കുപ്പിയും കൊലയ്ക്ക് ഉപയോഗിച്ച വാളും കണ്ടെത്തി. തിരുപ്പൂരിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ചെന്താമരയുടെ സഹോദരനുമായി പൊലിസ് തിരുപ്പൂരിലേക്ക് തിരിച്ചു. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.   ഇന്ന് രാവിലെയാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.

Share this story