കെഐഐടി ഹോസ്റ്റലിൽ നേപ്പാൾ സ്വദേശിയായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
May 2, 2025, 15:15 IST

ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി(കെഐഐടി) ഹോസ്റ്റലിൽ നേപ്പാൾ സ്വദേശിയായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല സഹപാഠി തന്നെ ഉപദ്രവിക്കുന്നതായി മരിച്ച വിദ്യാർഥി പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ അധികൃതർ നടപടിയെടുത്തിരുന്നില്ല. മൂന്ന് മാസത്തിനിടെ കെഐഐടിയിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ഈ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച നേപ്പാളി വിദ്യാർഥികളെ അധികൃതർ ഹോസ്റ്റലിൽ നിന്ന് ഇറക്കി വിട്ടതായും ആരോപണമുണ്ട് വിദ്യാർഥിയുടെ മരണത്തിൽ കോളേജിനെതിരെ പിതാവും രംഗത്തുവന്നിട്ടുണ്ട്. ഒഡീഷ സർക്കാരിലും പോലീസിലും വിശ്വാസമുണ്ടെന്നും സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പറഞ്ഞു.