പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്; ഞാൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പം: വിജയ്
Apr 17, 2025, 20:11 IST
                                             
                                                
വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്. താൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്. അതേസമയം നടനും TVK പാർട്ടി അദ്ധ്യക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയ്‌ക്കെതിരെ നടപടി. നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നതാണ് ഒരു കാരണം. മറ്റൊന്ന്, വിജയ് നടത്തിയ ഇഫ്താർ പാർട്ടിയിൽ ‘കുടിയന്മാർ’ ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നടപടി.
                                            
                                            