Novel

നിലാവിന്റെ തോഴൻ: ഭാഗം 77

രചന: ജിഫ്‌ന നിസാർ

“അപ്പൊ സ്വന്തം വീട്ടിൽ പുതുതായി ഒരാൾ വന്നിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും താനത് അറിഞ്ഞില്ലെന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കണം. അല്ലേ ടോ വർക്കി ചെറിയാനെ?”

ഷാഹിദിന്റെ ശബ്ദം പരിഹാസത്തോടെയാണെന്ന് അറിഞ്ഞതും വർക്കി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ദേഷ്യം ഒതുക്കി.

“താനിത്ര പൊട്ടനായി പോയല്ലോ ടോ.?ചുമ്മാതല്ല.. എത്രയൊക്കെ ശ്രമിച്ചിട്ടും തനിക്കിപ്പോഴും ആ കുന്നേൽ ബാംഗ്ലാവിൽ നിന്നും ക്രിസ്റ്റി ഫിലിപ്പിനെ പടിയിറക്കി വിടാൻ കഴിയാത്തത്. അവനെതിരെ കളിക്കുന്ന കളികളെല്ലാം തനിക്കു നേരെ തന്നെ വരുന്നതും.. ഇതല്ലേ.. ഈ ബുദ്ധി വെച്ചല്ലേ..ഓരോന്നു പ്ലാൻ ചെയ്യുന്നത്? പിന്നെങ്ങനെ പൊട്ടാതിരിക്കും?”

ഷാഹിദ് പറയുന്ന ഓരോ വാക്കുകളും വർക്കിയുടെ അഭിമാനത്തിനെ പാതാളത്തിലെക്കെന്നത് പോലെ ചവിട്ടി താഴ്ത്തി കൊണ്ട് പോയിട്ടുണ്ട്.

പക്ഷേ അവനോട് ഒരക്ഷരം മിണ്ടാതെ നിൽക്കുകയാണ്.

അയാൾക്കങ്ങനെ ചെയ്യാനേ നിർവാഹമുള്ളു.

കാരണം തന്റെ ജീവിതമിപ്പോൾ അവന്റെ വാക്കിൻ തുമ്പിൽ തൂങ്ങിയാടുന്നുണ്ടെന്ന് വർക്കിക്ക് അറിയാം.

അന്വേഷിച്ചറിഞ്ഞ ഷാഹിദ് അറക്കൽ ഉഗ്രവിഷമുള്ളയിനം തന്നെയാണെന്ന് അയാൾക്കറിയാം

“അപ്പഴേ.. സമയം പോലെ താനൊന്ന് പോയി കാണ്, വീട്ടിൽ വന്ന പുതിയ അതിഥിയെ. തനിക്കത് ഉപകാരം ചെയ്യും. ഇറങ്ങി പോണമെന്നൊന്നും പറഞ്ഞേക്കരുത് കേട്ടോ.. അല്ല പറഞ്ഞിട്ടും വല്ല്യ കാര്യമൊന്നുമില്ല.ആ കാര്യത്തിൽ തനിക്കൊന്നും പ്രതേകിച്ചു ചെയ്യാനില്ല. അതിനുള്ള പ്ലാനെല്ലാം ഈ ഷാഹിദ് എന്നോ റെഡിയാക്കി വെച്ചതാണ്.”
ഫോണിൽ കൂടി അവന്റെ അഹങ്കാരം നിറഞ്ഞ ശബ്ദം..

വർക്കി ചുണ്ട് കോട്ടി.

“ശെരിയെന്ന… വർക്കി ചെറിയാൻ സമയം പോലെ പോയെന്നു നോക്ക് ”

അത് പറഞ്ഞിട്ടൊരു നിമിഷം പോലും കാത്ത് നിൽക്കാതെ അവനാ ഫോൺ കോൾ കട്ട് ചെയ്തു പോയിരുന്നു..

ഉള്ളിലെരിയുന്ന അരിശത്തോടെ വർക്കി ഫോൺ കിടക്കലേക്കിട്ട്.. അതിനൊപ്പം അയാളും ഇരുന്നു.

മനസ്സാകെ പിടി വിട്ടു പോകുന്നുണ്ടായിരുന്നുവപ്പോൾ അയാൾക്ക്.

ഇത്രയും പെട്ടന്നൊരു അറ്റാക്ക്… അതയാൾ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.

ക്രിസ്റ്റി അതികം വൈകാതെ കുന്നേൽ ഗ്രൂപ്പിന്റെ തലപ്പത്തു കയറി പറ്റുമെന്നുറപ്പുണ്ടായിരുന്നു.

അതിനുള്ള സഹായങ്ങൾ ചെയ്യുന്ന സദാശിവനെ ഒന്നോതുക്കിയിരുത്താനുള്ള പണികൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു.

അതിനിടയിൽ ഇവരിങ്ങനെ അമ്മയും മകനും കൂടി ഒരുമിച്ച് കൂടുന്ന സീൻ അയാളുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.

അതാണ്.. അവിടെ മുതലാണ് തന്റെ അടിവേരിളകി തുടങ്ങിയത്.

ക്രിസ്റ്റിയുടെ തണൽ തനിക്ക് മേലുണ്ടെന്ന് ഉറപ്പായാതോടെ ഡെയ്സിയിലും കാര്യമായ മാറ്റങ്ങളുണ്ട്.
ഇറങ്ങി പോയത്… അതീ മുറിയിൽ നിന്ന് മാത്രമല്ലെന്ന് അയാൾക്കുള്ളിൽ നിന്നും നിരന്തരം ഓർമപ്പെടുത്തലുണ്ടാകുന്നുണ്ട്.

ഇതിനെല്ലാം പുറമെയാണ് തലക്ക് മുകളിൽ തൂങ്ങുന്ന വാളെന്നത് പോലെയിപ്പോൾ ഷാഹിദ് അറക്കലും.

അവനെന്താവോ ഈ ചെക്കനോട് ഇത്രേം ദേഷ്യവും പകയും?

എന്ത് തേങ്ങയാണേലും വേണ്ടില്ല.. ഇവനീ കുന്നേൽ ബംഗ്ലാവിൽ നിന്നും ഇറങ്ങി പോകേണ്ടത്.. ഇറക്കി വിടേണ്ടത് ഇപ്പൊ തന്റെ നിലനിൽപ്പിന്റെ ആവിശ്യമാണ്.അല്ലെങ്കിൽ ഇത്രേം കാലം സ്വന്തമെന്ന് കരുതി അഹങ്കരിച്ച് കൊണ്ട് നടന്നതെല്ലാം തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോകുമെന്നുറപ്പാണ്

അതില്ലാതിരിക്കാൻ വേണ്ടി എന്തും ചെയ്യാൻ താനൊരുക്കമാണ്..

വർക്കി പകയോടെ… പുതിയ കണക്ക് കൂട്ടലിലാണ്..

❣️❣️

“എന്താടോ.. അനക്കിപ്പോ പെട്ടന്നിങ്ങനെയൊരു തോന്നൽ?”

മുഹമ്മദ്‌ ഷാനവാസിനെ ജിജ്ഞസയോടെ നോക്കി.

“പെട്ടന്ന്.. പെട്ടന്നൊന്നും അല്ല മുഹമ്മദേ. അനക്കറിയാലോ ഉമ്മാന്റെ കാര്യം? അതോർത്തു കൊണ്ടാണ് ഞാൻ ന്റെ ജീവിതം പോലും മൈന്റ് ചെയ്യാതെ വിട്ടത്. പക്ഷേ.. പക്ഷേ ഇനിക്കിപ്പോ തോന്നുന്നു.. എന്തൊക്കെ ഞാൻ ചെയ്തു കൊടുത്താലും ന്റെ ഉമ്മാന്റെ ഏറ്റവും വലിയൊരു ആഗ്രഹം. അതിന് നേരെ എപ്പോഴും ഞാനെന്റെ കണ്ണും മനസ്സും അടച്ചു പിടിച്ചു നടപ്പായിരുന്നു. മരിച്ചാൽ പോലും എന്നേ ഓർത്തിട്ട് ന്റെ ഉമ്മാക്കൊരു സമാധാനമുണ്ടാവില്ല. ഞാൻ ഒറ്റക്കാണല്ലോ എന്നോർത്ത് കൊണ്ട് ഉമ്മ അപ്പോഴും വേദനിക്കും..”

ഷാനവാസ് നെറ്റി തടവി.

മുഹമ്മദ്‌ അയാൾ എന്താണ് പറഞ്ഞു വരുന്നതെന്നറിയാതെ അയാളെ തന്നെ നോക്കിയിരുന്നു.
“ഞാൻ.. ഞാനൊരു കല്യാണം.. കല്യാണം കഴിക്കുന്നതിനെ പറ്റി.. ന്താ അന്റെ അഭിപ്രായം?”

മടിച്ചു മടിച്ചു കൊണ്ടാണ് അയാളത് ചോദിക്കുന്നതെന്ന് ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വ്യക്തമാണ്.

“അൽഹംദുലില്ലാഹ്… (ദൈവത്തിന് സ്തുതി )”

മുഹമ്മദ്‌ മുകളിലേക്ക് നോക്കി ആശ്വാസത്തോടെ പറഞ്ഞു.

“ഇതെത്ര നാളായെടാ അന്നോട് ഞാനിത് പറയുന്നു. അന്നൊക്കെ ഓരോ മുട്ട് ന്യായം കൊണ്ട് എതിർത്തു നിന്നത് ഇയ്യെന്നെയല്ലേ? എന്തായാലും ഇപ്പഴേലും അനക്കങ്ങനെയൊരു ബുദ്ധി തോന്നിയല്ലോ? നന്നായി…”

ഉള്ളിലെ സന്തോഷം ഒട്ടും മറച്ചു വെക്കാതെ തന്നെ മുഹമ്മദ്‌ കൂട്ടുകാരന്റെ തോളിൽ തട്ടി.

“ഇപ്പഴും ഇനിക് വേണമെന്ന് തോന്നിയിട്ടല്ല മുഹമ്മദേ.. ന്റെ ഉമ്മ ന്നെ വിട്ടു പോയാൽ ഓരോ നിമിഷവും ഇക്കാര്യം ഓർത്തിട്ട് ഞാൻ നീറി കഴിയേണ്ടി വരുമെന്ന് എനിക്ക് നന്നായിയറിയാം. ഇന്നിപ്പോൾ ആ ആഗ്രഹം നടത്തി കൊടുക്കാൻ കഴിയുന്നൊരു സാഹചര്യമുണ്ട്. പക്ഷേ.. ഉമ്മ ഇല്ലാതെയാവുമ്പോൾ കുറ്റബോധം കൊണ്ട് നീറി ജീവിക്കാം എന്നല്ലാതെ ഇനിക്ക് മുന്നിൽ പിന്നെ വേറൊരു വഴിയും ഉണ്ടാവില്ല ”

ഷാനവാസ് പതിയെ പറഞ്ഞു.

“അതൊക്കെ മ്മക്ക് ശരിയിക്കാടാ. ഏതായാലും ഒരു കൂട്ട് വേണമെന്ന് അനക്ക് തോന്നിയല്ലോ..?അത് തന്നെ വല്ല്യ കാര്യം. ബാക്കി ഇനി ഞാൻ നോക്കിക്കോളാം ”

മുഹമ്മദ്‌ അത് പറയുമ്പോഴും തന്റെ മനസ്സിലുള്ളത് മുഴുവനും അയാളോട് പറയാൻ കഴിയാത്തൊരു നിസ്സഹായവസ്ഥ ഷാനവാസിന്റെ കണ്ണുകളിൽ കരിനിലിച്ചു കിടപ്പുണ്ടായിരുന്നു…

❣️❣️

ഇച്ഛാ ”

പതിവുപോലെ ആവേശത്തിൽ പ്രണയം നിറയുന്ന വിളി ആയിരുന്നില്ല അതെന്ന് ഒറ്റ നിമിഷം കൊണ്ട് തന്നെ ക്രിസ്റ്റിക്ക് മനസ്സിലായി.

“പാത്തോ.. ന്തേ.. ഒച്ചയൊക്കെ വല്ലാതെ..?”
മുറിയിലെ വാതിൽ അടച്ചു കുറ്റിയിട്ട് കൊണ്ട് ക്രിസ്റ്റി വേവലാതിയോടെ ചോദിച്ചു.

പഴയ പോലല്ലയിപ്പോൾ .

ഏതു നിമിഷവും മുറിയിലേക്കിടിച്ചു കയറി വരുന്ന രണ്ടു സാധനങ്ങൾ മുകളിൽ തന്നെയുണ്ട്.
അവർക്കെങ്ങാനും ഇതിന്റെയൊരു സൂചന കിട്ടിയാൽ മതി.. പിന്നെ സ്വസ്ഥത എപ്പോ പോയെന്ന് ചോദിച്ച മതിയാവും.

“ഡീ…”

അവളൊന്നും മിണ്ടുന്നില്ലന്ന് കണ്ടതും ക്രിസ്റ്റി വീണ്ടും വിളിച്ചു നോക്കി.

“നാളെ.. നാളെ ഷാഹിദ് എൻഗേജ്‌ മെന്റ് ഫിക്സ് ചെയ്തു ”

ഇടറി കൊണ്ടവൾ അത് പറഞ്ഞതും നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ ക്രിസ്റ്റി പുളഞ്ഞു പോയി.
“എൻഗേജ്‌ മെന്റോ… ഇത്ര പെട്ടന്നോ..?”

അവന്റെ സ്വരം വിറച്ചു.

“മ്മ് ”

കരച്ചിലോടെയാണ് ആ മൂളൽ എന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

“പാത്തോ….”

ഉള്ളിലുള്ള സ്നേഹം മുഴുവനും ചേർത്തിട്ട് അവന്റെയ വിളിക്ക് ഹൃദയം പൊട്ടി കൊണ്ടുള്ള ഒരു കരച്ചിലാണ് ഉത്തരമായി കേട്ടത്.

പറയാൻ വന്നത് മറന്നു കൊണ്ടവൻ ആ കരച്ചിലിൽ ഉലഞ്ഞു പോയിരുന്നു.

“ഇനി നിന്നെ ഞാൻ ഷാഹിദല്ല.. ഈ ലോകത്തിലെ ഏതു കൊമ്പൻ വന്നാലും വിട്ടു കൊടുമെന്ന് നിനക്ക് തോന്നുന്നുണ്ടോടി?”

ഉറപ്പോടെയുള്ള അവന്റെ വാക്കുകൾ.

ഒരു നിമിഷം കരച്ചിലൊതുങ്ങി.

“ഉണ്ടോ…?”
ക്രിസ്റ്റി ഒന്ന് കൂടി ആവർത്തിച്ചു ചോദിച്ചു.

“ഇല്ല..”

“ആഹ്.. ഇല്ലല്ലോ.. എങ്കിൽ ആദ്യം ഈ കരച്ചിൽ നിർത്തിയിട്ടു എന്താ അവിടയുണ്ടായേ എന്നൊന്ന് പറഞ്ഞു താ…എനിക്ക്. എങ്കിലല്ലേ എന്താ ചെയ്യേണ്ടതെന്ന് അറിയാനാവൂ?”

ഉള്ളിൽ അവളെയോർക്കുമ്പോൾ നോവുന്നുണ്ടായിരുന്നു അവനും.. എങ്കിലും ക്രിസ്റ്റി സമാധാനപൂർവ്വം ചോദിച്ചു.

“എന്നേ കൊണ്ടാവുന്ന പോലൊക്കെ ഞാൻ പറഞ്ഞില്ലെടി പാത്തോ… നീ എന്റെ ജീവനാണെന്ന്.. ജീവിതമാണെന്ന്. എന്തൊക്കെ സഹിക്കേണ്ടി വന്നാലും മറ്റാർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ലെന്ന്.ഇനി.. ഇനി ഞാനെങ്ങനാ പാത്തോ എന്റെ പ്രണയം പറയേണ്ടത്?”

അവളുടെ മൗനം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ക്രിസ്റ്റി പറഞ്ഞത്.

അവന്റെ ശബ്ദവും ഇടറി പോയിരുന്നു..

ഇച്ഛാ… വിറയലോടെ പാത്തു വിളിച്ചു.

ഒടുവിൽ വിങ്ങിയും വിറച്ചും അന്ന് രാവിലെ മുതൽ അവിടെ നടന്നു കൊണ്ടിരിക്കുന്ന ഓരോന്നും അവൾ അവന് പറഞ്ഞു കേൾപ്പിച്ചു കൊടുത്തു.

“പേടിക്കേണ്ട… ഞാൻ നിനക്കും നീ എനിക്കും സ്വന്തമാണെന്ന് നമ്മുക്ക് ഉറപ്പുള്ളടത്തോളം.. അവൻ അവന്റെ വീട്ടുകാരെ കാണിക്കാൻ നടത്തുന്ന ഈ പ്രഹസനത്തെ നമ്മൾ ഭയക്കേണ്ടതുണ്ടോ ന്റെ പെണ്ണെ?”

അവൾക്ക് ആശ്വാസമാകുവാൻ വേണ്ടിയാണ് ക്രിസ്റ്റി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

“എന്താ വേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം ഇപ്പൊ നീ ഫോൺ വെക്ക് ”

ക്രിസ്റ്റി പറഞ്ഞു.

“ഇച്ഛാ..”

അവനത് കട്ട് ചെയ്യും മുന്നേയുള്ള ധൃതിയോടെ പാത്തു വിളിച്ചു.

“പറയെടി…”

“നിക്ക്… പറ്റൂല ട്ടോ. ഇച്ഛയില്ലാതെ ഇനി.. ഇനി ഞാനും ”

“എനിക്കും.. എനിക്കും വയ്യ നീ ഇല്ലാതെയിനി ..ഇച്ഛയില്ലാതെയല്ല. ഇച്ഛയോടൊപ്പം തന്നെ ഇനി നീയും ഉണ്ടാവും. ഇതെന്റെ വാക്കാണ് ”

വല്ല വിധേനയും അവളെ പറഞ്ഞാശ്വസിപ്പിച്ചു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.

ഫൈസിയെ വിളിക്കാൻ വേണ്ടി ധൃതിയിൽ അവനൊരുങ്ങും മുന്നേ.. ക്രിസ്റ്റിയുടെ ഫോണിലേക്ക് അവന്റെ വിളിയെത്തിയിരുന്നു.

“ഡാ.. ഇയ്യറിഞ്ഞോ?”

ഫോൺ എടുത്തയുടനെയുള്ള ഫൈസിയുടെചോദ്യം, അവനെല്ലാം അറിഞ്ഞെന്നു ക്രിസ്റ്റിക്ക് മനസ്സിലായി.

“മ്മ്.. പാത്തു ഇപ്പൊ വിളിച്ചിട്ട് വെച്ചതെയുള്ളൂ ”

ക്രിസ്റ്റി പറഞ്ഞു.

“ഞാനും ഇപ്പഴാടാ അറിഞ്ഞത്. ഉമ്മ പറഞ്ഞതാ.ഇനി.. ഇനിയെന്ത് ചെയ്യുമെടാ..?അവൻ.. ആ ഷാഹിദ് രണ്ടും കല്പ്പിച്ചുള്ള കളിയാണ്.. നാറി..”

“എന്തെങ്കിലുംചെയ്യേണ്ടത് ഇനിയാണ്. ഇപ്പഴാണ്. നീ ആദ്യം ഇങ്ങോട്ട് വാ..ബാക്കി വന്നിട്ട് പറയാം ”

ക്രിസ്റ്റി ഫൈസിയോട് ആവിശ്യപ്പെട്ടു.

“വരാം..”

എന്തിനാണെന്ന് പോലും ചോദിക്കാതെ ഫൈസി അത് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.

ഫോൺ തിരികെ മേശയിലേക്ക് തന്നെ വെച്ചിട്ട് ക്രിസ്റ്റി ഒരു നിമിഷം കണ്ണടച്ച് നിന്ന് പോയി.

ഹൃദയമൊരു നൂറായിരം കണക്ക് കൂട്ടലുകൾ നടത്തുന്നുണ്ട്.

അപ്പോഴൊക്കെയും ഹൃദയവേദനയോടെ തന്നെ ഓർത്തു കരയുന്നവൾ അവന്റെയുള്ളിലെ നോവായി മാറുന്നുണ്ടായിരുന്നു.

ചിന്തകൾക്കിടയിലേക്ക് തന്നെയാണ് വിചാരിച്ചത്തിലും വേഗത്തിൽ ഫൈസി ഓടി കയറി വന്നത്.
അവൻ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ക്രിസ്റ്റി വാതിൽ കുറ്റിയെടുത്തു ചാരി വെച്ചിരുന്നു.

“ഇനി എന്ത് ചെയ്യുമെടാ?”
വന്നയുടൻ വാതിൽ ചേർത്തടച്ചു കൊണ്ട് ഫൈസിയാദ്യം ചോദിച്ചത് അതായിരുന്നു.

“പറയാം.. അതിന് മുന്നേ എനിക്കവളെ കാണണം ”

ക്രിസ്റ്റി പറഞ്ഞത് കേട്ടതും… കിടക്കയിൽ ഇരിക്കാൻ തുടങ്ങിയ ഫൈസി ചാടി എഴുന്നേറ്റു കൊണ്ടവനെ നോക്കി.

“ഇയ്യെന്തായിപ്പോ പറഞ്ഞത്?”
കേട്ടതിൽ പറ്റിയ പിശകാണോ എന്ന് കരുതിയാണ്..ഫൈസി വീണ്ടും ചോദിച്ചത്.

“എനിക്കെന്റെ പെണ്ണിനെ കാണണം ഫൈസി..എന്നെ കാണുമ്പോൾ മാത്രം ആശ്വാസം കിട്ടുന്നൊരു മനസ്സോടെ അവളവിടെ പിടയുന്നുണ്ട്. എനിക്ക് കാണണം..”

പടച്ചോനെ…
ക്രിസ്റ്റി പറഞ്ഞു നിർത്തിയതും ഫൈസി നിലവിളി പോലെ പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് തന്നെ ഇരുന്നു.

“എടാ.. ഇന്ന്.. ഇന്നവിടെ ഒരുപാട് ആളുകൾ കാണും. അതിനിടയിൽ ഓളുടെ പിടച്ചിൽ മാറ്റാൻ പോയ ആ ഷാഹിദിന്റെ കയ്യിൽ കിടന്നു നമ്മള് പിടയും. അതറിയോ അനക്ക്?”

ഫൈസി ചോദിച്ചിട്ടും ക്രിസ്റ്റിക്ക് യാതൊരു ഭാവമാറ്റവുമില്ല.

“അതേ.. ഇന്നവിടെ നിറയെ ആളുണ്ടാവും. അറക്കൽ തറവാട്ടിൽ കയറി പറ്റാൻ ഇന്നാണ് ഏറ്റവും എളുപ്പം. ആരും ശ്രദ്ധിക്കില്ല ”

ഫൈസിയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“എടാ… ഷാഹിദ്.. അവൻ നമ്മൾക്കൊരുക്കിയ കെണിയാണോ ഇതൊന്ന് പോലും ഇനിക് നല്ല സംശയമുണ്ട് ”

ഫൈസി ക്രിസ്റ്റിയെ നോക്കി.

“ഒരുകാര്യം ഉറപ്പാണ്.. ഞാനും പാത്തുവും തമ്മിലുള്ള ഇഷ്ടം… അതവനറിയാം. ഇത്രയും പെട്ടന്ന്.. അതും പാത്തുവിനോടൊന്ന് സൂചിപ്പിക്കുക കൂടി ചെയ്യാതെ അവൻ എൻഗേജ്‌ മെന്റ് ഫിക്സ് ചെയ്തുവെങ്കിൽ… അതിന്റെ കാരണം മറ്റൊന്നുമല്ല ”

ക്രിസ്റ്റിയുടെ ചുണ്ടിലൊരു പുച്ഛചിരി ഉണ്ടായിരുന്നു.

“എടാ ഇതൊക്കെ അറിഞ്ഞു വെച്ചിട്ട് അങ്ങോട്ട്‌ പോണോ.. നാളെ കല്യാണം ഒന്നുമല്ലല്ലോ. ജസ്റ്റ്‌ ഒരു എൻഗേജ്‌ മെന്റ്.. നീ ഓൾക്കും ഓള് അനക്കും ഉള്ളതാണെന്ന് നിങ്ങൾക്ക് രണ്ടാൾക്കും ഉറപ്പുള്ളടത്തോളം കാലം.. നാളത്തെ ഈ പ്രഹസനം നമ്മൾ ഭയക്കേണ്ടതുണ്ടോ.. എടുത്തു ചാടി വല്ലതും വന്നിട്ട്….”

“നീ എന്തൊക്കെ പറഞ്ഞാലും ഞാനിന്ന് ഓളെ കണ്ടിരിക്കും ഫൈസി. അത്രത്തോളം വേദന സഹിച്ചാണ് അവളവിടെ.. ഇരുട്ടിൽ ആകുമ്പോഴല്ലേ ഫൈസി ഒരാൾക്ക് മുന്നിൽ വെളിച്ചമാവേണ്ടത്?ന്റെ പെണ്ണ് എന്നെയോർത്തു കൊണ്ടാ അവിടെ വേദനിക്കുന്നത്. അതെങ്ങനെ ഞാൻ കണ്ടില്ലെന്ന് വെക്കുമെടാ..?”

വല്ലാത്തൊരു ഉറപ്പോടെ പറഞ്ഞിട്ട് ക്രിസ്റ്റി എഴുന്നേറ്റു.

ഫൈസി ഒരു ദീർഘനിശ്വാസത്തോടെ അവനെ നോക്കിയിട്ട് എഴുന്നേറ്റു.

“ബാ.. എണീക്ക്. പോയി നോക്കാം.”

ഫൈസി ക്രിസ്റ്റിയെ നോക്കി പറഞ്ഞു.

“ന്തേയ്‌… പോണ്ടേ… അനക്കോൾക്ക് വെളിച്ചം കൊടുക്കണ്ടേ.. ഷാഹിദ് അടിച്ചൊതുക്കി നമ്മടെ വെളിച്ചം പോയില്ലെങ്കിൽ ബാക്കി വന്നിട്ട് പ്ലാൻ ചെയ്യാം. എണീറ്റു വാ ഇങ്ങോട്ട് ”

ക്രിസ്റ്റി നോക്കുന്നത് കണ്ടതും ഫൈസി വീണ്ടും പറഞ്ഞു.

“നീ വരുന്നില്ലങ്കി വേണ്ട… ഞാൻ..”

ഫൈസിയുടെ തുറിച്ചു നോട്ടം കണ്ടതും ക്രിസ്റ്റി പറഞ്ഞത് പാതിയിൽ നിർത്തി.

“ഒറ്റക്ക്.. അങ്ങോട്ട്‌ പോവാൻ പ്ലാൻ ഉണ്ടെങ്കിൽ.. പിന്നെ ഇയ്യ് എന്തിനാടാ തെ..ണ്ടി ഇന്നേ വിളിച്ചത്. അങ്ങോട്ട്‌ പോയാൽ പോരായിരുന്നോ?”
ഫൈസി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

അവൻ കലിപ്പിലാണെന്ന് കണ്ടതും ക്രിസ്റ്റി പിന്നൊന്നും പറഞ്ഞില്ല.

രണ്ടു പേരും കൂടി ഒരുമിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്…..

…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button