Novel

നിൻ വഴിയേ: ഭാഗം 1

രചന: അഫ്‌ന

തിക്കി തിരക്കി കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുകയാണ് തൻവിയും കൂട്ടുകാരി ജ്യോതിയും.ദൂരെ നിന്ന് സ്പീഡിൽ പാഞ്ഞു വരുന്ന ബുള്ളറ്റ് ശബ്ദം കേട്ട് ജ്യോതി അവളെ തട്ടി. “ഡീ ദേ പോകുന്നു നിന്റെ രാവണൻ”ഫോണിൽ കുത്തി കൊണ്ടിരിക്കുന്ന തൻവി ഫോണിൽ നിന്ന് കണ്ണെടുത്തു. “അയ്യോ പോയോ 😳”തല വേഗം ഉയർത്തി റോഡിലേക്ക് കണ്ണു പായിച്ചു.

“നോക്കണ്ട അവൻ പോയി…അമ്മാതിരി സ്പീഡല്ലേ “ജ്യോതി “ച്ചേ കാണാൻ പറ്റിയില്ല 😟”തൻവി ചുണ്ട് പിളർത്തി. “നീ എത്ര നാളായി അവന്റെ പിറകെ ഇങ്ങനെ വാലായി നടക്കുന്നു.എന്നിട്ട് വല്ല മാറ്റവും ഉണ്ടോ,വെറുതെ സമയം കളയാ എന്നല്ലാതെ ഒന്നും നടന്നില്ല ” “മാറ്റം ഉണ്ടാക്കാൻ അല്ലെ ഇങ്ങനെ വാലായി നടക്കുന്നേ,എന്നെങ്കിലും എന്നേ കണ്ണിൽ പിടിക്കും അല്ലാതെ എവിടെ പോകാൻ “അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

“നോക്കിയിരിന്നോ….”ജ്യോതി തമാശ രുപേണ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ബസ് വന്നു.രണ്ടു പേരും കിട്ടിയ സീറ്റിൽ കയറി ഇരുന്നു. “ടിക്കറ്റ്….ടിക്കറ്റ് …..”കണ്ടക്ടർ അവരുടെ അടുത്ത് വന്നു നിന്നു. “ഇന്ന് നിന്റെ ഊഴമാണ്🤩…”ജ്യോതി “അറിയാം ” ഒരാൾക്കു എട്ടു രൂപയാണ് ബസ് ചാർജ്..ചില്ലറ കയ്യില്ലാത്തത് കൊണ്ട് ഓരോ ദിവസവും രണ്ടു പേരും മാറി മാറി രണ്ടാളുടെയും ഒരുമിച്ച് കൊടുക്കാറാണ് പതിവ്….അതുകൊണ്ട് ‌ രണ്ട് പേരുടെയും C. T ഒരാളുടെ കയ്യിൽ ആയിരിക്കും..ഇന്ന് തൻവി കൊടുത്താൽ നാളെ ജ്യോതിയുടെ കയ്യിൽ അവളുടെ C. T കൊടുക്കും…

തൻവി ബാഗിൽ നിന്ന് ഇരുപത് രൂപ എടുത്തു അയാൾക്ക് നെരെ നീട്ടി. “സിട്ടി എടുക്ക് ” അവൾ ബേഗിൽ കൈയ്യിട്ട് സിട്ടി നോക്കി….പിന്നെ കണ്ണും മിഴിച്ചു ജ്യോതിയെ നോക്കി. “എന്താടി ” “എടാ അത് ഞാൻ ഉണ്ടല്ലൊ സിട്ടി എടുക്കാൻ മറന്നെന്നാ തോന്നുന്നേ….”തൻവി നഖം കടിച്ചു കൊണ്ട് പറഞ്ഞു. “നീ കളിക്കല്ലേ…ശരിക്കും നോക്ക് അതിൽ ഉണ്ടാവും ” “ഇല്ല പെണ്ണേ….ഞാൻ ടേബിളിൽ വെച്ച ഓർമയാണ്..എടുക്കാൻ മറന്നു ” “C.T കാണിക്ക്…നിങ്ങൾ മാത്രമല്ല ബസിൽ “കണ്ടക്ടര് അവരുടെ സംസാരം കേട്ട് ദേഷ്യത്തിൽ പറഞ്ഞു. “അത് ചേട്ടാ സിട്ടി എടുക്കാൻ മറന്നു പോയി…നാളെ കൊണ്ട് വരാം “ജ്യോതി “മക്കൾ തല്ക്കാലം എട്ടു രുപ കൂടെ ഇങ്ങോട്ട് തന്നേക്ക് അല്ലെങ്കിൽ അടുത്ത സ്റ്റോപ്പ് ഇറങ്ങിക്കോ” “അയ്യോ ചേട്ടാ അങ്ങനെ പറയല്ലേ ,”ജ്യോതി “മക്കള് ഇറങ്ങിക്കേ,

ഇവിടെ ഇരിക്കാൻ സീറ്റ് ഇല്ലാതെ നിൽക്കുന്നവരാണ് ഇതൊക്കെ…മുഴുവൻ തരാതെ നിങ്ങളെ കൊണ്ട് പോകാൻ അത്ര വിശാല മനസ്കത ഒന്നും ഞങ്ങൾക്കില്ല ” ആളുകൾ ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഇങ്ങനെ വിളിച്ചു കൂവുന്ന കണ്ടക്ടറെ അവർ ദയനീയമായി നോക്കി. “എന്റെ പോന്നു ചേട്ടാ ഒരു എട്ട് രൂപ തരാതെ ഇരിക്കാൻ മാത്രം അത്ര എച്ചികൾ ഒന്നും അല്ല ഞങ്ങൾ..ക്യാഷ് കയ്യിൽ പിടിക്കാറില്ല..google pay ഉണ്ടെങ്കിൽ പറ അയച്ചു തരാം.”തൻവി ദേഷ്യത്തിൽ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു.

“അവരുടെ ക്യാഷ് ഞാൻ തരാം ” അയാൾ എന്തോ പറയാൻ വന്നതും പുറകിൽ നിന്ന് ശബ്‌ദം കേട്ട് അവരുടെ കണ്ണുകൾ അങ്ങോട്ട് പായിച്ചു.ആള്‍ക്കുട്ടത്തിൽ നിന്ന് മെല്ലെ ചെരിഞു വരുന്നവനെ നോക്കി രണ്ടു പേരും ഒരു പോലെ അന്തം വിട്ട് നിന്നു. ബ്ലാക്ക് ഷർട്ടും ഓഫ് വൈറ്റ് പാന്റും ആണ് വേഷം..അവന്റെ മസിലുകൾ പുറത്തേക്ക് തെളിഞ്ഞു കാണാമായിരുന്നു .ഒരു വശത്തേക്ക് മാത്രം പാറി കിടക്കുന്ന.ചിരിക്കുന്ന അടയുന്ന കണ്ണുകൾ….അവനെയും നോക്കി വാ പൊളിച്ചു നിൽക്കുമ്പോഴാണ് ജ്യോതി ഒന്ന് നുള്ളിയത് . “ഉഹ്…..എന്താടി വെറുതെ നുള്ളുന്നേ “തൻവി കൈ ഉഴിഞ്ഞു അവളെ നോക്കി പല്ലിറുമ്പി. “വായ അടക്ക് ആദ്യം “ജ്യോതി നെരെ നോക്കി പറഞ്ഞു .

അപ്പോഴാണ് അവൾക്ക് കാര്യം മനസ്സില്ലായത്.അവൾക്ക് ഒന്നിളിച്ചു കൊടുത്തു അവനെ നോക്കി. “രണ്ടു പേരുടെയും ടിക്കറ്റ് ഞാൻ എടുത്തോളാം,” അവൻ പോക്കറ്റിൽ നിന്ന് ക്യാഷ് എടുത്തു അയാൾക്ക് കൊടുത്തു.അയാൾ താല്പര്യമില്ലാത്ത മട്ടിൽ ടിക്കറ്റ് എടുത്തു അവന്റെ കയ്യിൽ കൊടുത്തു ബാക്കി ആളുകളുടെ അടുത്തേക്ക് ചെന്നു. അവൻ അവരുടെ നെരെ നിന്നു ടിക്കറ്റ് അവർക്ക് നെരെ നീട്ടി.തൻവിയും ജ്യോതിയും വേണോ വേണ്ടയോ എന്ന മട്ടിൽ അവനെ നോക്കി. “വാങ്ങിച്ചോ….മടിച്ചു നിൽക്കുകയൊന്നും വേണ്ട.ഒരു ഹെല്പ് അത്രേ വിചാരിച്ചാൽ മതി”അവൻ പുഞ്ചിരിച്ചു കൊണ്ട് തൻവിയുടെ കയ്യിൽ വെച്ചു പുറകിലേക്ക് നടന്നു.അവൾ അവൻ പോകുന്നതും നോക്കി നിന്നു. “ആരെടി അവൻ “തൻവി സീറ്റിൽ ഇരുന്നു. “നമ്മുടെ കോളേജിൽ തന്നെ ഉള്ളതാ…

നമ്മുടെ സീനിയർ ആണ്…നീയും കണ്ടിട്ടുണ്ടാകും പേരൊന്നും എനിക്കറിയില്ല “ജ്യോതി പറയുന്നതിന് അവൾ മൂളി. അല്പസമയത്തിന് ശേഷം ബസ് സ്റ്റോപ്പിൽ ചെന്നു നിർത്തി.രണ്ടു പേരും ഇറങ്ങി….. ഗേറ്റ് കടക്കുമ്പോൾ അവരെ തഴുകി കൊണ്ട് ഒരു ഇളം കാറ്റ് വീശി…അതിൽ അവളുടെ ജിമ്മിക്കി നൃത്തം വെച്ചു കൊണ്ടിരുന്നു.ഗോതമ്പിന്റെ നിറമാണവൾക്ക്..ചുണ്ടിൽ എപ്പോഴും ഒരു ചിരിയുണ്ടാവും.ചമയങ്ങൾ ഒന്നും ഇല്ലാതെ ഒരു കുഞ്ഞു പൊട്ടുണ്ട്.ആരെയും ആകർഷിക്കും ഒരു കുഞ്ഞു താടി ചുഴി കാണാം…അതവളുടെ ഭംഗി ഇരട്ടിച്ചു… കോളേജ്‌ ഗേറ്റ് കടക്കുമ്പോൾ അവളുടെ കണ്ണുകൾ എന്നും തിരയുന്ന ആ രൂപത്തെ തിരഞ്ഞു…ചുറ്റും കണ്ണുകൾ പായിച്ചു.

അവസാനം തന്നെയും നോക്കി കണ്ണുരുട്ടി നിൽക്കുന്നവനിൽ അവളുടെ കണ്ണുകൾ ഉടക്കി.പക്ഷേ അവന്റെ കൂടെ ഉള്ളവളെ കണ്ടു ആ മുഖത്ത് അനിഷ്ടം പ്രകടമായി. അതിന് ഇഞ്ചി കടിച്ച ഒരു ചിരി ചിരിച്ചു വേഗം സ്കൂട്ടായി… “കിട്ടിയൊ “ജ്യോതി “പിന്നല്ലാതെ…എപ്പോ നോക്കിയാലും ഉണ്ടാകും അവന്റെ കയ്യിൽ തൂങ്ങി കോണ്ട് “തൻവി അവളുടെ തോളിൽ കയ്യിട്ടു. “ആര് ദീപ്‌തിയോ ” “ആ പിശാശ് തന്നെ ,”അവൾ പിറുപിറുത്തു കൊണ്ട് നടന്നു. അപ്പോഴാണ് മരച്ചുവട്ടിൽ ഇരുന്നു കൂട്ടുകാരോട് സംസാരിച്ചിരിക്കുന്നവനിൽ അവളുടെ ശ്രദ്ധ പോയത്….അവൾ ജ്യോതിയെയും കൂട്ടി അങ്ങൊട് നടന്നു. “ഹെലോ “തൻവി തല കുനിച്ചു അവന്റെ മുൻപിൽ വന്നു നിന്നു.അവളെ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിയാതെ അവൻ ഇരിക്കുന്നിടത്ത് നിന്ന് എണീറ്റു അവരെ നോക്കി.

“ഞങ്ങളെ മനസിലായില്ലേ…നേരത്തെ ബസ്സിൽ വെച്ചു ടിക്ക്റ്റ് എടുത്തു തന്ന “തൻവി “മനസിലായി “അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. “google pay ഉണ്ടോ….അപ്പൊ ചോദിക്കാൻ വിട്ട് പോയി.” “അതെന്തിനാ ” “തന്നത് തിരിച്ചു തന്നില്ലെങ്കിൽ ഞങ്ങൾക്ക് ഒരു സമാധാനവും ഉണ്ടാവില്ല..” “നിങ്ങൾ പോകാൻ നോക്ക്,…”ചിരിക്കാതെ കൈ കെട്ടി നിന്നു. “അപ്പൊ പൈസ ??”തൻവി “എനിക്ക് ആവിശ്യം വരുമ്പോൾ വന്നു ചോദിച്ചോളാം…നിങ്ങൾ ക്ലാസിലെക്ക് ചെല്ല് ” അപ്പോൾ തന്നെ രണ്ടു പേരും തലയാട്ടി നടന്നു…തൻവി നടത്തം നിർത്തി അവന്റെ അടുത്തേക് ഓടി…..അവൻ എന്തെന്നർത്ഥത്തിൽ പുരികം ഉയർത്തി. “ഇയാളുടെ പേര് പറഞ്ഞില്ല “അതിനു മറുപടിയായി അവൻ പുഞ്ചിരിച്ചു. “നിതിൻ..” “കൂടെ വാലൊന്നും ഇല്ലേ “അവൾ സംശയത്തോടെ ചോദിച്ചു.

“നിതിൻ സർവേഷ്‌ ” “ഞാൻ തൻവി രാംദാസ്….അപ്പൊ okey പിന്നെ കാണാം “അവൾ അവനു കൈ കൊടുത്തു തിരിഞ്ഞു നടന്നു.പെട്ടെന്ന് നിതിന്റെ ഫോണിലേക്ക് മെസ്സേജ്‌ വരുന്നത് കണ്ട് അവൻ ഫോണിലേക്ക് നോക്കി…അതെ സ്പീഡിൽ അവൻ തൻവിയെ നോക്കി അവൾ അവനെ നോക്കി കണ്ണിറുക്കി ജ്യോതിയുടെ അടുത്തേക്ക് ഓടി. “എന്താ മോളുസേ ഒരു ചായ്‌വ് അങ്ങോട്ട് “ജ്യോതി “എന്ത് ചായ്‌വ്,നമുക്ക് ഒരു സഹായം ചെയ്തിട്ട് പേര് പോലും ചോദിച്ചില്ലെങ്കിൽ മോശമല്ലേ ” “ഓഹ് അങ്ങനെ…ഞാൻ വിചാരിച്ചു നീ നിന്റെ രാവണനെ വിട്ടെന്ന് “തൻവിയുടെ കവിളിൽ വിരൽ കൊണ്ട് കുത്തി പറഞ്ഞു. “അയ്യെടാ ആ പൂതി മോളുടെ മനസ്സിൽ വെച്ചാൽ മതി.

രാവണന് എന്റെ കയ്യിൽ നിന്നൊരു മോക്ഷം ഇല്ല.അത് ഈ ജന്മത്തിൽ ഉണ്ടാവില്ല ” മുകളിലത്തെ കെട്ടിടത്തിലൂടെ വേഗത്തിൽ നടന്നു പോകുന്നവനെ അവൾ ആരാധനയോടെ നോക്കി.ആ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു തിളങ്ങി. “എന്നാലും എന്റെ രാവണാ….. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം എന്നാണ് ഞാൻ കാണുക…ആ ചുണ്ടിൽ എനിക്കായ് ഒരു പുഞ്ചിരി എന്നാണ് വിരിയുക..കാത്തിരുന്നു കാത്തിരുന്നു ഞാൻ ചിതലരിച്ചു പോകുമോ ആവൊ”അവനെയും നോക്കി മനസ്സിൽ പറഞ്ഞു.പെട്ടെന്നാണ് താൻ നോക്കുന്നത് അറിഞ്ഞ പോലെ തന്നെ രുക്ഷമായി നോക്കി കൊണ്ട് അവൻ ലൈബ്രറിയിലെക്ക് കയറി. “ച്ചേ ഞാൻ നോക്കുന്നത് കണ്ടോ “അവൾ തല ചൊറിഞ്ഞു കൊണ്ട് ജ്യോതിയെ നോക്കി. ” hd ദ്ര്യശ്യ മികവിൽ കണ്ടിട്ടുണ്ടാവും അമ്മാതിരി നോട്ടം അല്ലെ നിന്റെ.ഒന്നെങ്കിൽ അവനോട് ഇഷ്ടം ആണെന്ന് പറ, അല്ലെങ്കിൽ വായിനോക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ എന്ന് പോയി ചോദിക്ക്…അല്ലെങ്കിൽ ഇതൊരു നടക്ക് പോകില്ല ” “നീ പറഞ്ഞത് കൊണ്ട് കുറച്ചു ഡിസ്റ്റൻസ് ഇട്ട് നോക്കിക്കോളാം ”

“എന്നാലും കുറയ്ക്കില്ല അല്ലെ 😬” “ശീലിച്ചു പോയി…ഇനി പറ്റില്ല ” “ഉവ്വ് ഉവ്വ് “അങ്ങനെ ഓരോ തമാശകൾ പറഞ്ഞു രണ്ടു പേരുംക്ലാസിലെക്ക് നടന്നു.അവര് പോകുന്നതും നോക്കി അവനും….. ഇനി എന്നേ പരിചയപ്പെടാം…..my name is തൻവി രാംദാസ്…വൃന്ദാവനം എന്ന കൊച്ചു സ്വർഗ്ഗത്തിലെ മോഹിനി &രാംദാസ് എന്നിവരുടെ ഏറ്റവും ഇളയ സന്തതി.അപ്പൊ നിങ്ങൾക്ക് എന്റെ റേൻജ് ഊഹിക്കാലോ…പിന്നെ മുകളിൽ ഉള്ളത് ഇഷാനി രാംദാസ്..ആള് മാരീഡ് ആണ്.ഹസ്ബൻഡ് അജയ് ആളൊരു അഡ്വക്കേറ് ആണ്.പ്രണയ വിവാഹം ആയിരുന്നു.അതിരു ലോങ്ങ് സ്റ്റോറിയാണ്.അവർക്ക് ഒരു കുറുമ്പൻ ഉണ്ട് ആയാൻ രണ്ടു വയസ്സ് ,ഞങ്ങളുടെ അപ്പൂട്ടൻ.. പക്ഷേ ഇവളൊറ്റുരുത്തി കാരണം ആണ് ആ രാവണൻ എന്നേ ഒന്ന് മൈൻഡ് ചെയ്യാത്തത് പോലും…ചേച്ചിയ്ക്ക് നേരിട്ട് പങ്കില്ലെങ്കിലും വിഷയം ചേച്ചി ആയി പോയി.അതൊക്കെ പിന്നെ പറയാം .

പിന്നെ ഇത്രയും നേരം എന്റെ കൂടെ നടന്നത്..എന്റെ ചങ്കും കരളും എല്ലാം ആയ ജ്യോതി…ഞങ്ങൾ ഒരുമിച്ചു ഹോസ്റ്റൽ ജീവിതം തുടങ്ങിയിട്ട് രണ്ടു വര്ഷം ആകാറായി .ഇവിടെ നിന്ന് കിട്ടിയ കൂട്ടാണ് ,അവളാണ് ഇപ്പൊ എന്റെ എല്ലാം….പക്ഷേ ഇതിലും വലിയ ചങ്ക് എനിക്ക് നാട്ടിൽ ഉണ്ട് ദീപു .അത് അവിടെ പോകുമ്പോൾ കാണിച്ചു തരാം… പിന്നെ ഇത്രയും ദൂരം വന്നു പഠിക്കുന്നതും നിൽക്കുന്നതും ആ രാവണന്റെ വഴിയേ വണ്ടി വിളിച്ചു വന്നിട്ടാണ്.ഒറ്റയ്ക്ക് ആണെങ്കിൽ ഒക്കെ പക്ഷെ ഈ ദീപ്തി പിശാശ് അവിടെ ചേർന്നെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ,വണ്ടി ഇങ്ങോട്ട് എടുത്തു.അതിന് വീട്ടിൽ യുദ്ധം ഉണ്ടായെങ്കിലും അതൊക്കെ എന്റെ ദീപു ഹാൻഡിൽ ചെയ്തു.ഇത്രയൊക്കെ ഉണ്ടായിട്ടും മനുഷ്യനെ ഒന്ന് മൈൻഡ് ചെയ്യോ….എവിടെ…..നമുക്ക് നോക്കാം എവിടെ വരെ പോകുമെന്ന്. കൂടി പോയാൽ ഒരാറു മാസം അതാണ് വീട്ടുക്കാർ എനിക്കു അനുവദിച്ച ടൈം.എന്നിട്ടും ഒന്നും നടന്നില്ലെങ്കിൽ പിന്നെ അവര് പറയുന്നവനെ കെട്ടേണ്ടി വരും. അതിന് എനിക്കാവില്ല.അപ്പൊ ഇതേ ഒള്ളു വഴി…. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തുടരും #💞

Related Articles

Back to top button