നിൻ വഴിയേ: ഭാഗം 11
രചന: അഫ്‌ന
അലാറം അച്ഛന് തെറിവിളിക്കും എന്ന അവസ്ഥയിൽ ആയപ്പോഴാണ് രണ്ടു കണ്ണും തുറക്കുന്നത്….. തൻവിയും ജ്യോതിയും കോട്ടു വാ ഇട്ടു മൂരി നിവർന്നു. “Good മോർണിങ് “തൻവി “Good മോർണിംഗ് “ജ്യോതി “ഇന്ന് മുതൽ കോളേജ് ഉണ്ടല്ലേ “തനു ജാടപ്പോടെ തല ചൊറിഞ്ഞു എണീറ്റു.
“നാട്ടിൽ കൂർക്കം വലിച്ചു ഉറങ്ങുമ്പോൾ എന്നും ബാഗും തോളിലിട്ട് പോകുന്ന എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് കോപ്പേ “ജ്യോതി പല്ല് കടിച്ചു. “ഞാൻ പറഞ്ഞത് തിരിച്ചെടുത്തു, എന്റെ പൊന്നോ “തൻവി ടവ്വൽ എടുത്തു വാഷ് റൂമിലേക്ക് കയറി. “പിന്നെ ഇന്ന് 9:00 ക്ക് ആണ് കോളേജ്, അല്ലാതെ 12:00 ക്ക് അല്ല,ഓർമ ഉണ്ടായാൽ മതി”ജ്യോതി വിളിച്ചു പറഞ്ഞു. “ബാത്‌റൂമിൽ എങ്കിലും കുറച്ചു തൊയ്ര്യം “തൻവി കെഞ്ചി.
“ഞാൻ പറഞ്ഞന്നെ ഒള്ളു ” കുളിയും നനയും കഴിഞ്ഞു രണ്ടു തരുണി മണികളും നേരെ കോളേജിലേക്ക് നടന്നു…. ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്ന് വിളി വന്നു. ആരാണെന്ന് രണ്ടു പേർക്കും പിടികിട്ടി….. നിതിനേട്ടൻ ആണ്.രണ്ടു പേരും ചിരിയോടെ പിന്നിലേക്ക് നോക്കി. ക്ലോസപ്പിന്റെ പരസ്യം പോലെ ഇളിച്ചു കൊണ്ടു ഓടി വരുന്നുണ്ട്… “എന്തൊരു സ്പീഡാ രണ്ടിനും “അവൻ കിതച്ചു കൊണ്ടു അവരെ നോക്കി.
“അതിന് ഇടയ്ക്ക് നേരം വൈകി ഇറങ്ങി നോക്കണം,……അതോടെ താനെ സ്പീഡ് കൂടും “ജ്യോതി തൻവിയെ ഒന്നിരുത്തി നോക്കി പറഞ്ഞു. “അപ്പൊ അതാണല്ലേ ഈ സ്പീഡിന്റെ സെക്രെറ്റ് “അവൻ അവരുടെ കൂടെ ക്രോസ്സ് ബാഗ് കഴുത്തിലിട്ട് മുന്നോട്ടു നടന്നു. ബുള്ളറ്റിന്റെ ഇരുമ്പൽ ദൂരെ നിന്നും വരുന്ന ശബ്ദം കേട്ട് തൻവി കണ്ണുകൾ മുറുകെ അടച്ചു അതിനേ മനഃപൂർവം അവഗണിച്ചു….
അത് അടുത്തൂടെ പോയിട്ടും ഒന്ന് തല ഉയർത്തി പോലും നോക്കാത്തവളെ കണ്ടു നിതിനും ജ്യോതിയും ഒരു പോലെ ഷോക്കടിച്ച അവസ്ഥയിൽ നടന്നു പോകുന്നവളെ നോക്കി. “തൻവി നീ ഒന്നും കേട്ടില്ലേ “ജ്യോതി പുറകിൽ നിന്ന് വിളിച്ചു. “എന്ത് “അവൾ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടും ഉള്ളു തുറക്കാൻ തോന്നിയില്ല. “ബുള്ളറ്റ് നമ്മളെ കടന്നു പോയത് നീ കണ്ടില്ലേ “ഗ്രൗണ്ടിലേക്ക് വിരൽ ചൂണ്ടി.
“ഇതിലൂടെ എത്ര വാഹനങ്ങൾ പോകുന്നതാ എല്ലാം കാണണം എന്നുണ്ടോ “ഭാവഭേദമില്ലാതെ അവളെ നോക്കി വീണ്ടും നടന്നു. “എന്തോ കാര്യമായി പറ്റിയ മട്ടുണ്ട് “നിതിൻ തടിയിൽ ഉഴിഞ്ഞു. “ഉണ്ട്, ഇന്നലെ വന്നപ്പോൾ തന്നെ ഡെസ്പ് ആയിട്ടാണ് ഇരുന്നേ, പിന്നെ തോന്നിയതാണെന്ന് വിചാരിച്ചു. ഇപ്പൊ മനസിലായി “ജ്യോതി “ഇനി അടിച്ചു പിരിഞ്ഞോ “നിതിൻ അത്ഭുതത്തോടെ ചോദിച്ചു.
“അങ്ങനെ എന്തെങ്കിലും തന്നെ ആയിരിക്കും, അല്ലാതെ അങ്ങനെ പോകില്ല ” രണ്ടും വേഗം നടന്നു അവളുടെ കൂടെ എത്തി.നിതിൻ ഓടി വന്നു തോളിൽ ചുറ്റി പിടിച്ചു തല അവന്റെ തലയുമായി മുട്ടിച്ചു….തൻവി നരകവും സ്വർഗവും ഒരുമിച്ചു കണ്ടു… “ദേ ഏട്ടാന്ന് വിളിച്ച നാവ് കൊണ്ടു എന്നെ വേറേ വിളിപ്പിക്കരുത് “തല ഉഴിഞ്ഞു ദേഷ്യത്തിൽ അവന്റെ കൈ എടുത്തു ഒറ്റ തള്ള്. “ഞാൻ ഒരു തമാശ കാണിച്ചതല്ലേ ഡി ” ചിരിച്ചു കൊണ്ടു ചുവന്നു നിൽക്കുന്ന മൂക്കിൽ പിടിച്ചു.
“ദേ അല്ലെങ്കിൽ തന്നെ മനുഷ്യൻ നിലത്തല്ല നിൽക്കുന്നെ, അതിന്റെ കൂടെ മറ്റേടത്തെ സ്വഭാവവും എടുത്തു എന്റെ അടുത്ത് വന്നേക്കരുത് “തൻവി കലിപ്പിൽ പറഞ്ഞു ക്ലാസിലേക്ക് നടന്നു. കാര്യം എന്താണെന്ന് മനസിലാവാതെ ജ്യോതിയും നിതിനും അവൾ പോയ വഴി നോക്കി നിന്നു. “അതിന് വല്ല ബാധയും കൂടിയോ ” നിതിൻ ചിന്തിക്കാതിരുന്നില്ല. “നമുക്ക് കണ്ടു പിടിക്കാം “ജ്യോതിയും തടിയിൽ തടവി അവൾ പോകുന്നതും നോക്കി പറഞ്ഞു.
ക്ലാസിൽ തൻവി അതികം സംസാരത്തിനൊന്നും നിന്നിരുന്നില്ല, ഓരോരുത്തർ വരും ക്ലാസ് എടുത്തു പോകും ജ്യോതിയാണെങ്കിൽ കുത്തി ഇരുന്നു നോക്കുന്ന തൻവിയുടെ മുഖത്തായിരുന്നു… നിതിനേട്ടൻ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു, ഇനി വല്ല ബാധയും കയറിയോ. പോയപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. വന്നപ്പോ തോട്ട് ഇങ്ങനെയും…… ഓരോന്ന് ആലോചിച്ചു ഫ്രീ ടൈം കിട്ടി.
ജ്യോതി അവളെയും കൂട്ടി ലൈബ്രറിയിലേക്ക് പോയി. “എന്റെ പൊന്ന് ജ്യോതി എന്നെ എന്റെ വഴിയ്ക്കു വിട്ടേക്ക്, ഞാൻ അങ്ങോട്ടില്ല”തൻവി പിന്നോട്ട് വലിഞ്ഞു. “നീ എന്താടി ഇങ്ങനെ ആയെ, ഒന്ന് കൂട്ടിനു വാടി “ജ്യോതി കയ്യിൽ പിടിച്ചു കെഞ്ചി….. “നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല മോളെ, ഞാൻ അവിടെ വെറുതെ പോസ്റ്റടിച്ചു ഇരിക്കേണ്ടി വരും, തൽക്കാലം എന്റെ മോള് ചെല്ല്,ഞാൻ താഴെ ഉണ്ടാവും ” തൻവി ജ്യോതിയേ പിന്നിൽ നിന്ന് ഉന്തി ലൈബ്രറിയിലേക്ക് കയറ്റി…
“മരച്ചുവട്ടിൽ തന്നെ നിൽക്കണെ “ജ്യോതി വിളിച്ചു പറഞ്ഞു. “ആ ശരി ശരി ” അവൾ ചിരിച്ചു കൊണ്ടു താഴെയ്ക്കു പടികൾ വേഗത്തിൽ ഇറങ്ങി…… താഴെ നിന്ന് അഭി മുകളിലേക്ക് വേഗത്തിൽ കയറി വരുന്നുണ്ട്. ഒരുമിച്ചു പ്രതീക്ഷിക്കാതെ ആയതു കൊണ്ടു തമ്മിൽ കൂട്ടി ഇടിച്ചു….. ഇടിയുടെ ആകാതത്തിൽ തൻവി പുറകിലേക്ക് ആഞ്ഞതും അഭി ഭദ്രമായി പിടിച്ചിരുന്നു. ആ കരസ്പർശം അറിഞ്ഞ പോലെ അവൾ കണ്ണുതുറന്നു നേരെ നോക്കി.
മുൻപിൽ തന്നെ ചുറ്റി പിടിച്ചിരിക്കുന്നവനെ ഒരു മാത്രം നോക്കി വേഗത്തിൽ കുതറി മാറി. കണ്ണുകൾ എന്തിനാന്നില്ലാതെ ആരെയോ പരതി.അഭിയുടെ നോട്ടം തന്നിൽ ആണെന്ന് മനസിലായി. ദേഷ്യപ്പെടുമെന്ന ഭയത്തിൽ മെല്ലെ തല ഉയർത്തി….. “സോറി ഞാൻ ശ്രദ്ധിച്ചില്ല “പരിഭ്രാന്തിയോടെ പറയുന്നവളെ ആദ്യമായി കാണുന്ന അനുപൂതി ആയിരുന്നു.നീല വെണ്ണക്കൽ മൂക്കുത്തി അവനാദ്യമായി ആണ് കാണുന്നത്…
അവളുടെ മുഖം ഇരട്ടി പ്രകാശിച്ചതു പോലെ തോന്നി അവന്…… ഇതുവരെ തോന്നാത്തൊരു ഭംഗി അവളിൽ ഉണ്ടെന്ന പോലെ കണ്ണുകൾ എന്തിനോ വേണ്ടി വിടർന്നു. പ്രതികരണം ഒന്നും ഇല്ലെന്ന് തോന്നിയതു കൊണ്ടു അവനെ നോക്കാതെ വേഗം ഇറങ്ങാൻ ഒരുങ്ങി. പക്ഷെ അഭി കൈ വെച്ച് തടഞ്ഞിരുന്നു.തൻവി കൈ കണ്ടു എന്തെന്നർത്ഥത്തിൽ അവനെ തലയുറത്തി നോക്കി.
“തൻവി നിനക്ക് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ “അവൻ ഗൗരവത്തിൽ ആയിരുന്നു.ആ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടിയെങ്കിലും പതിയെ അതൊരു പുച്ഛമായി മാറി. “എനിക്കോ എനിക്കെന്തിനാ അഭിയേട്ടനോട് ദേഷ്യം??” ഭാവഭേദമില്ലാതെ കൈ കെട്ടി തനിക്ക് മുൻപിൽ നിൽക്കുന്നവളെ അവൻ അക്ഷമനായി നോക്കി.അവളുടെ ചോദ്യം അവനിലും ഒരു ചോദ്യ ചിന്ഹമായിരുന്നു. അവന്റെ നിൽപ്പ് കണ്ടു തൻവിയുടെ നെഞ്ച് പുകയുന്നുണ്ട്……
ശരീരവും മനസ്സും മരവിച്ച പോലെ…എന്താ ഒരു മറുപടി ഇല്ലാത്തെ ഉള്ളിൽ ചോദിച്ചു കൊണ്ടിരുന്നു.. “നീ ഇവിടെ നിൽക്കുവാണോ “പുറകിൽ നിന്ന് നിതിന്റെ ശബ്ദം കേട്ട് തൻവി തിരിഞ്ഞു നോക്കി. അപ്പോഴാണ് അപ്പുറത്തുള്ള അഭിയെ കാണുന്നത്. “ബെസ്റ്റ് ടൈം,sorry guys ” വന്ന ടൈം ശരിയല്ലെന്ന പോലെ അവരെ നോക്കി അതും പറഞ്ഞു നാവ് കടിച്ചു തിരികെ കയറാൻ ഒരുങ്ങി…
. “നിതിനേട്ടാ ഞാനും ഉണ്ട്,”തൻവി പുറകെ കയറി അവന്റെ കയ്യിൽ പിടിച്ചു മുകളിലേക്ക് തന്നെ നടന്നു. അഭി അവജ്ഞതയോടെ അവൾ പിടിച്ചിരുന്ന കൈകളിലേക്ക് നോക്കി നിന്നു….. കയ്യിൽ കിട്ടിയ ഭാഗ്യത്തെ തട്ടി എറിഞ്ഞുവോ താൻ. സ്വയം ഉള്ളിൽ നിന്ന് ചോദ്യം ഉയർന്നു കൊണ്ടിരുന്നു. “എന്തായിരുന്നു താഴെ രാവണനുമായി ഒരു സ്വകാര്യ പറച്ചിൽ “നിതിൻ കള്ളചിരിയോടെ തല താഴ്ത്തി ചോദിച്ചു. അതിന് ദാഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു തിരിച്ച്, അതോടെ അവന്റെ ചിരി താനെ നിന്നു…..
“തൻവി ഞാൻ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്,… നീയും അഭയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ആദ്യം കാണുന്ന behavior അല്ല ഇപ്പൊ നിനക്ക്…. എന്തോ ഞങ്ങളിൽ നിന്ന് മറച്ചുവെക്കും പോലെ “ലൈബ്രറിയുടെ അങ്ങേ വശത്തു ചെന്നിരുന്നു. അവന്റെ ചോദ്യം ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ ഏട്ടന്റെ സ്ഥാനത്തു തന്നെയാണ് നിതിനേട്ടനും തനിക്കു, അതുകൊണ്ട് ഒന്നും മറക്കേണ്ട ഒരാവിശ്യവും തങ്ങൾക്കിടയിൽ വേണ്ട……
തൻവി നെടുവീർപ്പിട്ടു കൊണ്ടു തുടക്കം മുതൽ ഒടുക്കം വരെയുള്ളത് വിശദീകരിച്ചു….. പറഞ്ഞു തീർന്നപ്പോയെക്കും തൻവിയുടെ കണ്ണ് നിറഞ്ഞിരുന്നു. “അയ്യേ ഇതാണോ തൻവി രാംദാസ്. ഞാൻ വിചാരിച്ചു വല്ല്യ ചുണക്കുട്ടിയൊക്കെയാണെന്ന് “നിതിൻ കണ്ണു തുടച്ചു കൊടുത്തു അവളെ കളിയാക്കി ചിരിച്ചു. അവന്റെ ചിരി കണ്ടു തൻവി ദേഷ്യത്തിൽ അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു, നമ്മുടെ ദീപുവിന് കൊടുക്കുന്ന പോലെ തന്നെ…
“ആഹ് അമ്മാ എന്റെ നടു…. എന്തൊരു സ്റ്റാമിനയാടി കുരുട്ടെ നിനക്ക്. നട്ടെല്ല് പൊട്ടിയില്ലെങ്കിൽ ഭാഗ്യം 😖”അവൻ വളഞ്ഞു പോയ നടു മെല്ലെ നിവർത്തി.അവന്റെ മുഖത്തെ expression ഓരോന്ന് കണ്ടു തൻവി പൊട്ടി ചിരിച്ചു. ഇതെല്ലാം ദീപ്തി ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിൽ ഒരു വിജയ ചിരി തെളിഞ്ഞു. “ഇതെന്തിനാടി “അവളുടെ കൂട്ടുകാരി ശ്രേയ.
“ഇപ്പൊ പറഞ്ഞാൽ അതിന്റെ ത്രില്ല് പോകും, കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ “അവരെ നോക്കി ഗുണ്ഡമായി ചിരിച്ചു ഫോൺ കറക്കി. “അവള് കുറച്ചു വെള്ളം കുടിക്കും അല്ലെ” “കുറച്ചോ?? അതൊന്നും പോരാതെ വരും മോളെ. ഇവിടെ വെച്ചല്ല…… നാട്ടിൽ അവിടെ വെച്ച്….. ” അവളോടുള്ള അടങ്ങാത്ത പക ദീപ്തിയുടെ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. കണ്ണുകളിൽ പകയാളി കത്തി.
“നാട്ടിൽ വെച്ചോ?? അതെന്താ അവിടെ വെച്ച് “ശ്രേയ സംശയത്തോടെ നോക്കി. “വലിയ കെട്ടിലമ്മയാണെന്ന് ഒരു ധാരണ അവൾക്കുണ്ട്, അതിനൊരു അന്ത്യം കുറിക്കാതെ എനിക്ക് ഉറക്കമില്ല ശ്രേയ……” “എന്തായാലും നീ പൊളിച്ചടുക്ക് “ശ്രേയ കൈ കൊടുത്തു.ദീപ്തി പലതും കണക്കു കൂട്ടി ചിരിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നവളെ വെറുപ്പോടെ നോക്കി താഴെയ്ക്കു നടന്നു. “കഴിഞ്ഞത് കഴിഞ്ഞു……
ഇനി എന്നെ പോലെ നല്ലൊരു പയ്യനെ നോക്ക്. അതോടെ എല്ലാം പ്രശ്നവും തീരും”നിതിൻ പറഞ്ഞു നിർത്തിയതും മുൻപിൽ കൈ കെട്ടി നിൽക്കുന്നവരെ കണ്ടു ചിരി സ്വിച് ഇട്ടപോലെ നിന്നു.അവൻ ഇഞ്ചി കടിച്ച expression ഇട്ടു മുൻപിൽ ഉള്ളവരെ നോക്കി ഒന്നിളിച്ചു. “ഒരു കൈയബദ്ധം ആർക്കും പറ്റും “അവൻ ചമ്മലോടെ മെല്ലെ എണീറ്റു. “ശേ ഞാൻ സീരിയസ് ആണെങ്കിൽ ഒരു കൈ നോക്കാലോ എന്ന് വിചാരിച്ചതാ “തൻവി നഖം കടിച്ചു.
“സത്യം….. എന്നാ ഞാൻ കാര്യം പറഞ്ഞതാ “അവൻ അവളുടെ അടുത്തേക്ക് ബൾബ് കത്തിയ പോലെ വന്നു. അടുത്ത നിമിഷം അവന്റെ മുടിയിൽ പിടി വീണു… “എന്താ പറഞ്ഞേ…. ഏഹ്….. ഇനി ഇമ്മാതിരി ചളി പറയുവോ ” “എന്റെ പൊന്ന് തൻവി സംസാരം ഒക്കെ പിടിവിട്ടിട്ട്, ഒന്ന് കൈ എടുക്കടി. വേദനിച്ചിട്ട് വയ്യാ “അവൻ കെഞ്ചിയതും കൈ എടുത്തു. അപ്പൊ തന്നെ നിതിൻ ലൈബ്രറി വിട്ടോടി…….
അവന്റെ പോക്ക് കണ്ടു ചിരിച്ചു തിരിയുമ്പോയാണ് കയ്യിൽ ഒരു പുസ്തകവുമായി നോക്കി നിൽക്കുന്ന അഭിയെ കാണുന്നത്. എല്ലാം കണ്ട മട്ടുണ്ട്, കണ്ടാലും ഇപ്പൊ എന്താ……ജ്യോതി വേഗം അവളെ വലിച്ചു പുറത്തേക്കിറങ്ങി. “ഫുട്ബോൾ കൊച്ചിന് ലൈബ്രറിയിൽ എന്താ കാര്യം “ജ്യോതി “ആർക്കറിയാം “അവൾ തല ചെരിച്ചു. പിരീഡ്സ് ഓരോന്നു ചറപറ എടുത്തു പോയി കൊണ്ടിരുന്നു.
അതിനനുസരിച്ചു അവരുടെ വായിൽ ഉള്ളതും ഒന്നും വിടാതെ കെട്ടു ചെവി തരിച്ചു. അങ്ങനെ എങ്ങനെയൊക്കെയോ ഹോസ്റ്റലിൽ എത്തി. എത്തിയ പാടെ വേഗം ഫ്രഷായി ഒരു ടീഷർട്ടും ഷോർട്സും എടുത്തിട്ടു നിവർന്നു കിടന്നു. രാത്രി ഫുഡ് കഴിക്കാൻ ആണ് രണ്ടും ബെഡിൽ നിന്ന് പൊങ്ങുന്നത്. പ്ളേറ് എടുത്തു വാങ്ങിക്കാൻ മുന്നോട്ടു നടന്നതും ആരോ കാല് വെച്ചു തടഞ്ഞു വീഴ്ത്തി.
പെട്ടെന്നുള്ള വീഴ്ച്ച ആയത് കൊണ്ടു തന്നെ തൻവിയ്ക്കു നല്ല പോലെ വേദനിച്ചു. അറിയാതെ പറ്റിയതാണെന്ന് കരുതി തല ഉയർത്തി നോക്കിയപ്പോയാണ് പുച്ഛത്തോടെ നിൽക്കുന്ന ദീപ്‌തിയേ കാണുന്നത്…. അവളുടെ മുഖം കണ്ടതും തൻവിയ്ക്ക് സ്വയം നഷ്ടപെടും എന്ന അവസ്ഥയിലായി. ജ്യോതി തടയാൻ പോയില്ല. കാരണം അവൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ കാത്തിരിക്കുവാണ് പുള്ളിയും.
“എന്താ തൻവി വന്നു വന്നു കണ്ണും കാണാൻ വയ്യാതെ ആയോ ” കളിയാക്കി ചിരിച്ചു കൊണ്ടു ദീപ്തി പറഞ്ഞു. “ഒരു നീർക്കോലി ഇടയിൽ വന്നതാ, അല്ലാതെ ദീപ്തിയേ പോലെ അത്ര കണ്ണുപൊട്ടിയൊന്നും അല്ല “തൻവി കയ്യിലെ പൊട്ടി തട്ടി അവളെ നോക്കി. “ശരിക്കും വേദനിച്ചെന്ന് തോന്നുന്നു.”അവൾ വിടാനുള്ള ലക്ഷണം ഇല്ലെന്ന മട്ടിലാണ്. “അതിന് നീയല്ലല്ലോ ദീപ്തി ഞാൻ, ഈ പല്ലിൽ കുടുങ്ങിയതിനൊക്കെ കിടന്നു മോങ്ങാൻ “തൻവി വിട്ടു കൊടുത്തില്ല.
തൻവി ഒന്നും ചെയ്യാത്തത് കണ്ടു ജ്യോതി ദേഷ്യത്തിൽ അവിടുന്ന് ഫുഡ് വാങ്ങിക്കാൻ പോയി. കൂടെ തൻവിയും ചെന്നു. “എന്താടാ പ്രശ്നം ” “നിന്റെ കുഞ്ഞമ്മ….. എന്നോട് മിണ്ടാതെ പോകാൻ നോക്ക് നീ ” അവൾ മുഖം തിരിച്ചു. “നീ കാര്യം പറ ” “നീ എന്താ ആ കുരിപ്പ് അങ്ങനെ ചെയ്തിട്ടും ഒന്നും മിണ്ടാതെ നിന്നെ. ഒരെണ്ണം ഇട്ടു പൊട്ടിക്കേണ്ടേ ” “അതിന് ഞാൻ തിരിച്ചു പണി കൊടുക്കില്ലെന്ന് പറഞ്ഞോ”കണ്ണിറുക്കി അവളെ നോക്കി. ശരിക്കും എന്നർത്ഥത്തിൽ ജ്യോതി അവളെ നോക്കി. …….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…