Novel

നിൻ വഴിയേ: ഭാഗം 12

രചന: അഫ്‌ന

നീ എന്താ ആ കുരിപ്പ് അങ്ങനെ ചെയ്തിട്ടും ഒന്നും മിണ്ടാതെ നിന്നെ. ഒരെണ്ണം ഇട്ടു പൊട്ടിക്കേണ്ടേ ” “അതിന് ഞാൻ തിരിച്ചു പണി കൊടുക്കില്ലെന്ന് പറഞ്ഞോ”കണ്ണിറുക്കി അവളെ നോക്കി. ശരിക്കും എന്നർത്ഥത്തിൽ ജ്യോതി അവളെ നോക്കി. രണ്ടു പേരും ഫുഡ്‌ വാങ്ങി ടേബിളിൽ ചെന്നിരുന്നു. ജ്യോതിയ്ക്കാണെങ്കിൽ ദീപ്തിയുടെ ഇളി കണ്ടു ആകെ കലിപ്പൂണ്ട് ചപ്പാത്തി കടിച്ചു പിടിച്ചു വലിക്കുന്നത് കണ്ടു തൻവി ചുണ്ട് കൊട്ടി ചിരിച്ചു.

“തൻവി ഒരു പണി കൊടുക്കെടാ, എനിക്ക് അവളുടെ ചിരി കണ്ടിട്ട് ഒരു സമാധാനവും ഇല്ല ” “നീ സമാധാനപ്പെട് നമുക്ക് വഴി ഉണ്ടാക്കാം “തൻവി കണ്ണുചിമ്മി. ദീപ്തി ഭക്ഷണം കഴിച്ചു തൻവി പുച്ഛിച്ചു കൊണ്ടു എണീറ്റു…. തൻവി നേരത്തെ കഴിച്ചു മാറ്റിവെച്ചിരുന്ന പഴതൊലി ആരും കാണാതെ മെല്ലെ താഴെക്കിട്ടു താടയ്ക്കും കൈ അവൾ നടക്കുന്നതും നോക്കി അങ്ങനെ ഇരുന്നു. കൂടെ ജ്യോതിയും മൂളി പാട്ടും പാടി അപ്പുറത്തും.

“എന്താടി രണ്ടിനും ഒരു ചിരി,”ദീപ്തി ദേഷ്യത്തിൽ നോക്കി.കൈ കഴുകി വരുന്നവൾ കാണുന്നത് താടയ്ക്കും കൈ കൊടുത്തു മൂളി പാട്ടും പാടി ഇരിക്കുന്നവരെയാണ്,അതവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല…. “ഇവിടെ ചിരിക്കാൻ പ്രത്യേകം പെർമിഷൻ ഒക്കെ വേണോ “തൻവി തമാശ രൂപേണ അവളെ നോക്കി. “ഫുഡ്‌ കഴിച്ചു വയറ് നിറഞ്ഞിട്ടില്ലെങ്കിൽ വേറെ വല്ലതും എടുത്തു കഴിക്ക് അല്ലാതെ ഇവളെ കഴിക്കാൻ വരുവല്ല വേണ്ടേ “വീണ്ടും തർക്കത്തിന് വരുന്നവളെ കണ്ടു ജ്യോതി മുന്നോട്ട് വന്നു..

അതോടെ ദീപ്തി പല്ല് കടിച്ചമർത്തി മുന്നോട്ട് കാലെടുത്തു വെച്ചതും ദേ പോകുന്നു…മലർന്നടിച്ചു നല്ല രീതിയിൽ തന്നെ വീണിട്ടുണ്ട്.ഭൂമി ദേവിയെ തൊഴുതു വണങ്ങി. ദീപ്തിയുടെ വീഴ്ച കണ്ടു തൻവിയ്ക്കും ജ്യോതിയ്ക്കും ചിരി വന്നു ഇങ്ങെത്തി. പക്ഷെ ഒരു മാന്യത ഒക്കെ ഇല്ലെന്നോർത്തു രണ്ടു പേരും ഞാൻ ഇവിടുത്തുക്കാരി അല്ലെന്ന മട്ടിൽ നിലത്തു കിടക്കുന്നവളെ കമിഴ്ച്ചു കൊണ്ടു നേരെ റൂമിലേക്ക് നടന്നു.

“മനഃപൂർവം വീഴ്ത്തിയതാ അവൾ “അണപ്പല്ല് കടിച്ചമർത്തി നടന്നു പോകുന്നവളെ നോക്കി. “ഇവിടെ ഓക്കേ തന്നെ ഉണ്ടല്ലോ നമുക്ക് തിരിച്ചടി കൊടുക്കാം “അവളുടെ കൂട്ടുകാരി പിടിച്ചെഴുന്നേൽപ്പിറ്റു കോണ്ടു പറഞ്ഞു. “അവൾ ഉള്ളിൽ ചിരിച്ചു കൊണ്ടു പോയതാ, ഇതിന്റെ ഇരട്ടി വേദന അവൾ അനുഭവിക്കാൻ പോകുന്നെ ഒള്ളു….. വെറുക്കും എല്ലാവരും ജീവന് തുല്യം സ്നേഹിച്ചവർ പോലും “അവളുടെ കണ്ണിൽ തൻവിയോടുള്ള വെറുപ്പ് മാത്രമേ കാണാൻ കഴിഞ്ഞോള്ളൂ.

തൻവിയും ജ്യോതിയും റൂമിൽ എത്തിയതും പൊരിഞ്ഞ ചിരി. പരസ്പരം ഹൈ ഫൈവ് കൊടുത്തു ഇരുന്നു ചിരിക്കാൻ തുടങ്ങി. “ഒരു ഫോട്ടോ എടുത്തു വെക്കേണ്ട കിടത്തമായിരുന്നു….. തവളയ്ക്കു പാണ്ടി ലോറി കയറിയ പോലെ “ജ്യോതി കൈ കൊണ്ടു ആക്ഷൻ കാണിച്ചു ഓരോന്ന് പറഞ്ഞു. “സ്വർഗം ശരിക്കും കണ്ട മട്ടുണ്ട് “തൻവി 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പിറ്റേ ദിവസം കോളേജിൽ…….ദീപ്തി വീണതാലോചിച്ചു തൻവി അറിയാതെ ക്ലാസ്സിൽ ചിരിച്ചു പോയി. ഓൺ the സ്പോട്ടിൽ ഗെറ്റ് ഔട്ട്‌ അടിച്ചു പുറത്താക്കി…. ജ്യോതിയേ വിളിച്ചിട്ട് കാര്യം ഇല്ല. എന്തിന് വന്നാലും പുറത്തേക്ക് മാത്രം വരില്ല. അവസാനം ഒരു ഗതി പരഗതി ഇല്ലാതെ പുറത്തേക്ക് നടന്നു നീങ്ങി.വരാന്തയിൽ നിന്നു താഴെക്ക് നോക്കി.

ഗ്രൗണ്ടിൽ ആരും ഇല്ല, അതുകൊണ്ട് വേഗം താഴെക്ക് വിട്ടു ഗ്രൗണ്ടിനടുത്തുള്ള ബെഞ്ചിൽ നീണ്ടു നിവർന്നിരുന്നു. നല്ലൊരു തണുത്തൊരു ഇളം കാറ്റ്, പതിയെ കണ്ണകളടച്ചു അതിനെ വരവേറ്റു……പെട്ടന്ന് പരിചിതമായ വിയർപ്പിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറി, അടുത്താരുടെയോ സാമിപ്യം തിരിച്ചറിഞ്ഞ പോലെ തൻവി ഞെട്ടലോടെ കണ്ണുകൾ തുറന്നു സൈഡിലേക്ക് നോക്കി…..

നിവർന്നിരുന്നു വിയർപ്പ് തുടക്കുന്നവനെ കണ്ടു അന്യഗ്രഹ ജീവിയെ കണ്ട ഷോക്കിൽ കണ്ണും തള്ളി വാ പൊളിച്ചു…….ചെന്നിയിൽ നിന്ന് വിയർപ്പ് കണങ്ങൾ താഴെക്ക് പതിക്കുന്നത് ഒരു നിമിഷത്തേക്ക് എങ്കിലും അറിയാതെ നോക്കി പോയി. അവളുടെ നിൽപ്പ് കണ്ടു അഭി ഒന്ന് വിരൽ നൊടിച്ചതും വാ അടച്ചു വേഗം ഒരു മൂലയിലേക്ക് നീങ്ങി.

“നിനക്ക് ഇപ്പോ ക്ലാസ് ഇല്ലേ തൻവി “ഗൗരവത്തിൽ ചോദിക്കുന്നവനെ നോക്കാതെ ഉണ്ടെന്ന രീതിയിൽ തലയാട്ടി.അതിനൊരു അമർത്തി മൂളൽ ആണ്,പുറത്താക്കിയ കാര്യം അങ്ങേർക്ക് പിടി കിട്ടി. ഇന്ന് സാരോപദേശം ഒന്നും ഇല്ലേ, അല്ലെങ്കിൽ പറയാൻ നോക്കി ഇരിക്കാറാണല്ലോ…ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെന്നോർത്തു കൊണ്ടാവും… തൻവി ആത്മഗതിച്ചു കൊണ്ടു മാനത്തേക്ക് നോക്കി.

“നിനക്ക് ഇത് തന്നെ ആണോ തൻവി പണി, ഇനി എന്ന് നന്നാവാൻ കൊണ്ടിരിക്കുവാ നീ. വന്നിട്ട് ഒരു വർഷം ആയി ഇപ്പൊയും അതെ സ്വഭാവം അതെ ബെഞ്ചും ” ഓഹ് നന്നായിട്ടൊന്നും ഇല്ല,..വെറുതെ തെറ്റിദ്ധരിച്ചു പോയി..ആത്മഗതിച്ചു ചുണ്ട് കൊട്ടി. “അഭിയേട്ടന് ഫുട്ബോൾ കൊച്ചല്ലേ, തല്ക്കാലം അത് നോക്കിയാൽ പോരെ. വെറുതെ എന്തിനാ എന്റെ കാര്യത്തിൽ തല ഇടുന്നെ “കേൾക്കാൻ താല്പര്യമില്ലാത്ത മട്ടിൽ അവനെ നോക്കി. അവളുടെ പെരുമാറ്റം കണ്ടു അഭിയുടെ മുഖം മാറി.

ഇതുവരെ ശാന്തമായിരുന്ന മുഖം ഇപ്പോൾ ചുവന്നു ചോര തോട്ടെടുക്കാൻ പാകത്തിന് വെന്തിട്ടുണ്ട്. തൻവിയ്ക്കു അവന്റെ ഭാവം കണ്ടു ഉള്ളിൽ പേടി ഉടലെടുത്തു. അമിളി പറ്റിയെന്നു മനസിലായി നാവ് കടിച്ചു മെല്ലെ ബെഞ്ചിൽ നിന്നെണീറ്റു നടക്കാൻ ഒരുങ്ങി. കാറ്റ് വീശുന്ന പോലെ പെട്ടന്നാരോ വലിച്ചു നെഞ്ചോടടുപ്പിച്ചു കഴിഞ്ഞിരുന്നു. തൻവിയ്ക്ക് എന്താ നടന്നതെന്ന് പോലും മനസിലായില്ല. എല്ലാം പെട്ടെന്നായിരുന്നു…….

നേരെ നോക്കുമ്പോൾ അഭിയുടെ നെഞ്ചിൽ മുഖമിടിച്ചു. തൻവിയുടെ അവസ്ഥ വളരെ പരിതാപകരമായി….വയറിൽ എന്തോ ഉരുണ്ടു കയറുന്ന പോലെ,തന്റെ നെഞ്ചിടിപ്പ് അവനു കേൾക്കാൻ പറ്റുമോ എന്ന് ഓർത്തു പോയി.അത്രയ്ക്കും വേഗതയും തൃവ്രതയും ഉണ്ടായിരുന്നു മിടിപ്പിന്.അകന്നു മാറാൻ നോക്കിയപ്പോൾ തോളിൽ കൈ മുറുകി. “ഞാൻ നിന്റെ കാര്യത്തിൽ തല ഇടണ്ടേ തൻവി……”കടുപ്പത്തിൽ അഭി ചോദ്യം ഉയർത്തി.

അത് കൂട്ടത്തോടെ ആകെ ഉണ്ടായിരുന്ന സമാധാനം കൂടെ പോയി കിട്ടി. ഇനി എന്ത് പറഞ്ഞു ഒഴിയും ഈശ്വരാ…… “തൻവി നിന്നോഡാ ഞാൻ ചോദിക്കുന്നെ, പറയത്തക്ക ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ലേ ” നേരെ നിർത്തി അവളെ നോക്കി. തൻവി പണിപ്പെട്ട് കണ്ണുകളുയർത്തി അവനെ നോക്കി. ആ കണ്ണുകളിലേക്ക് ആഴ്ന്നു ഇറങ്ങും പോലെ……ദീപ്തിയേ ഓർമ വന്നതും വേഗം കണ്ണുകൾ പിൻവലിച്ചു തല ചെരിച്ചു.

“ഞാൻ ചോദിക്കുന്നതിന് മറുപടി പറയ്, പറയാതെ നീ ഇവിടുന്ന് ഒരടി അനങ്ങില്ല “എന്തോ ഉറപ്പിച്ച മട്ടിൽ പറഞ്ഞ പോലെ തോന്നി അവൾക്ക്. “ഇല്ല ഒരു പറയത്തക്ക ബന്ധവും നമ്മൾ ഇല്ല, ഇനി ഉണ്ടാവൂകയും വേണ്ട.ഞാൻ ആർക്കും ഒരു ബുദ്ധിമുട്ടായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല….. ഏട്ടന് ഏട്ടന്റെ വഴി എനിക്ക് എന്റെ വഴി”അവന്റെ ദേഷ്യത്തിൽ തള്ളി മാറ്റി.

അഭിയ്ക്ക് അവളുടെ മറുപടി ഉള്ളേരിച്ച പോലെ കൈകൾ ചുരുട്ടി പിന്നിലേക്ക്‌ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി. അതെ ആ കണ്ണുകളിൽ തനിക്കു വേണ്ടി ഒന്നും തന്നെ അവശേഷിക്കുന്നില്ല…. പക്ഷെ…… “ഞാൻ പോകുവാ…….”അവനെ നോക്കാതെ തല താഴ്ത്തി വേഗം ഓടി. അഭിയ്ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. കയ്യിലിരുന്ന ഫുട്ബോൾ ദേഷ്യത്തിൽ ഗ്രൗണ്ടിലക്കേറിഞ്ഞു വാട്ടർ ബോട്ടിൽ തല വഴി ഒഴിച്ചു നെടുവീർപ്പിട്ടു.

ഉള്ളിൽ എന്തൊക്കയോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ പോയ വഴിയേ നോക്കി. ഇതെല്ലാം കൂട്ടുകാരിയുമായി നോക്കി നിൽക്കുവാണ് ദീപ്തി. അവൾ മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിച്ചു. “അഭയ്ക്ക് ആ തൻവിയോട് പ്രേമം വല്ലതും ഉണ്ടോ ദീപ്തി ” “അവന്റെ മുഖഭാവം അങ്ങനെയാണ് തോന്നിക്കുന്നത് “അവൾ പകയോടെ ഗ്രൗണ്ടിൽ കളിക്കുന്നവനെ നോക്കി. “അപ്പൊ നിന്റെ കാര്യം ”

“അതിന് അവനെ അവൾക്ക് വിട്ടു കൊടുത്തെന്നു പറഞ്ഞോ ഞാൻ, കൊന്നിട്ടായാലും അഭി എന്റെ മാത്രമാണ്. അതിന് ആരെ ബലി കൊടുത്തിട്ടായാലും “അവൾ ഒരു പ്രാന്തിയെ പോലെ ചിരിച്ചു. “നീ എന്തൊക്കെയാ ഈ പറയുന്നേ ” “സമയം ആകുമ്പോൾ നിനക്ക് മനസിലാവും, അതുവരെ ഇങ്ങനെ പോകട്ടെ……”ദീപ്തി അവനെ ഒന്ന് നോക്കിയ ശേഷം അകത്തേക്കു നടന്നു. വൈകിട്ട്……..

“എന്തൊരു ബോർ ക്ലാസായിരുന്നു ഇന്ന് അല്ലേടി “തൻവി കപ്പലണ്ടി വായിൽ ഇട്ടു ജ്യോതിയുടെ തോളിലും കയ്യിട്ടു ഗേറ്റിന്റെ അടുത്തേക്ക് നടന്നു. “അതിന് ഏത് ക്ലാസാ തമ്പുരാട്ടിയ്ക്കു ബോറടിക്കാത്തത് “ജ്യോതി പുരിക ഉയർത്തി അവളെ നോക്കി. “ഒഹ്, ഞാൻ എന്നോട് തന്നെ സ്വയം പറഞ്ഞതാ, അങ്ങോട്ട് വന്നില്ല “തൻവി ചുണ്ട് കൊട്ടി വീണ്ടും കൊറിക്കാൻ തുടങ്ങി.

“ഇന്ന് അഭിയെ കണ്ടിരുന്നു താഴെ വെച്ച് “തൻവി ഓർത്തു കൊണ്ടു പറഞ്ഞു തുടങ്ങി. “എന്നിട്ട് “ജ്യോതി ആകാംഷയോടെ അവളെ നോക്കി. “എന്നിട്ടെന്താ, തമ്മിൽ ഒരു ബന്ധവും ഇല്ലേ എന്ന് ഒരൊറ്റ ചോദ്യം,… ഞാൻ അങ്ങ് ഒരുകി പോയി.” “നീ എന്താ മറുപടി പറഞ്ഞേ ” “എന്തോന്ന് പറയാൻ, അങ്ങനെ ഒരു ബന്ധവും ഇല്ല ഇനി വേണ്ട എന്നും പറഞ്ഞു ഒരൊറ്റ ഓട്ടമായിരുന്നു. ഓട്ടം നിർത്തിയത് ബാത്‌റൂമിലാ….. തീർന്നെന്ന് വിചാരിച്ചതാ ബാക്കി വെച്ചത് ഭാഗ്യം “അവൾ നെഞ്ചിൽ തടവി ഒന്ന് ഓർത്തു കൊണ്ടു പറഞ്ഞു.

“പൊളിച്ചു മുത്തേ,… എന്തായിരുന്നു അവന്. പുറകെ നടന്നപ്പോൾ ഒടുക്കത്തെ ജാഡ, ഇപ്പൊ പിറകെ വരുവാ…… അന്യന്റെ മുതല് നമുക്ക് വേണ്ട തൻവി “ജ്യോതി അവളുടെ തോളിൽ കയ്യിട്ടു കൊണ്ടു പറഞ്ഞു. അതിന് അവളൊന്നു മൂളി നേരെ നടന്നു. “തമ്പുരാട്ടി അവിടെ ഒന്ന് നിന്നെ “പുറകിൽ നിന്ന് ഒരു വൃത്തിക്കെട്ട ശബ്ദം കേട്ട് രണ്ടു പേരും പല്ല് കടിച്ചു തിരിഞ്ഞു നോക്കി. ദീപ്തി പിശാശാണ്.

എവിടെ പോയാലും ഉണ്ടാകും ശല്യം.രണ്ടു പേരും പിറുപിറുത്തു. “എങ്ങോട്ടാ രണ്ടും കൊഞ്ചി കുഴഞ്ഞു “ദീപ്തി കൈ കെട്ടി മുന്നോട്ട് വന്നു. “ഒന്ന് ബഹിരാകാശം വരെ പോയി വരാലോ എന്ന് വിചാരിച്ചു ഇറങ്ങിയതാ, എന്തെ നീ പോരുന്നോ….. വരുന്ന വഴി ചന്ദ്രനെയൊക്കെ കണ്ട് റീൽസ് എടുത്തിട്ട് വരാം “പല്ലിളിച്ചു കൊണ്ടു തൻവി തുടങ്ങി. മറുപടി ഇഷ്ട്ടപ്പെട്ടില്ലെന്ന് വ്യക്തം.അതല്ലേ നമുക്കും വേണ്ടേ. “നീ എന്താടി ആളെ കുരങ്ങ് കളിപ്പിക്കുന്നോ “അവൾ തൻവിയ്ക്ക് നേരെ ചീറി.

“അത് ശെരിയാ ദീപ്തി പറഞ്ഞത്, കുരങ്ങിനെ അങ്ങനെ കളിപ്പിക്കാൻ പാടില്ല “ജ്യോതി തൻവിയെ നോക്കി ഗൗരവത്തിൽ പറഞ്ഞു. “ഡി നിന്നെ ഞാൻ ” “അടങ് ദീപ്തി, മര്യാദക്ക് പോയ ഞങ്ങളെ പിടിച്ചു വെച്ച് തുടക്കം കുറച്ചത് നീയല്ലേ,” “എന്റെ അഭിയുടെ പുറകെ ഇനിയും കണ്ണും കയ്യും കാണിച്ചു നടന്നു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.

എനിക്കതിഷ്ട്ടമല്ല.നിനക്ക് എത്ര പറഞ്ഞാലും മനസിലാവില്ല. ഞങ്ങൾ തമ്മിൽ പരസ്പരം ഇഷ്ട്ടത്തിലാ.എല്ലാം അർത്ഥത്തിലും ഒന്നയവരാണ് ഞങ്ങൾ.അതുകൊണ്ട് വിലങ്ങു തടിയായി ഇനി വന്നേക്കരുത് ” ദീപ്തി അത്രയും പറഞ്ഞിട്ടും തൻവി എല്ലാം അർത്ഥത്തിലും ഒന്നായി എന്ന വാക്ക് മാത്രമേ കേട്ടിരുന്നോള്ളു… മൂർച്ചയുള്ള അമ്പെയ്ത പോലെ നെഞ്ചിൽ തറച്ചു. ഹൃദയം പൊടിയുന്ന വേദന അനുഭവപ്പെട്ടു……

ഒരു താങ്ങിനായി ജുടെ കയ്യിൽ പിടിച്ചു. കാർമേഘം മെയ്യാൻ വെമ്പിയിട്ടും സമ്മതിക്കാതെ പിടിച്ചു വെച്ചു. തൻവിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ അവൾക്ക് മനസിലായിരുന്നു….. ജ്യോതി മറു കൈ കൊണ്ടു അവളെ പിടിച്ചു കണ്ണു ചിമ്മി. “അതിന് ആർക്കും വേണം നിന്റെ മറ്റവനെ, അതൊക്കെ ഇവൾ എന്നോ വിട്ട കേസാണ് “ജ്യോതി പുച്ഛിച്ചു കൊണ്ടു അവളെ നോക്കി.

ഇത്രയും നേരം തൻവിയുടെ സങ്കടം കണ്ടു സന്തോഷിച്ച അവളുടെ മുഖം ബലൂൺ കാറ്റയിച്ചു വിട്ട കണക്കെയായി. കൈ താനെ അയഞ്ഞു തൻവിയെയും ജ്യോതിയെയും മാറി മാറി നോക്കി. “എന്നിട്ടാണോ അഭിയുടെ പുറകെ നടക്കുന്നെ “ദീപ്തി വിടാൻ ഉദ്ദേശിച്ചിരുന്നില്ല. “കൂടെ നടക്കുന്നതും സംസാരിക്കുന്നതും ഇഷ്ട്ടമുണ്ടെങ്കിൽ മാത്രമാണോ,…. ജസ്റ്റ്‌ causal ടോക്ക് അത്രേ ഒള്ളു

പിന്നെ അതിനപ്പുറം പോകാൻ ഇവളുടെ ആള് സമ്മതിക്കില്ല” ജ്യോതി നാണത്തോടെ പറഞ്ഞു നിർത്തിയതും തൻവിയും ഞെട്ടി.അവൾ ജ്യോതിയേ വലിച്ചു അടുത്ത് നിർത്തി. നീ എന്തൊക്കെയാ കോപ്പേ വിളിച്ചു പറയുന്നേ,.. പല്ലിറുമ്പി കൊണ്ടു മെല്ലെ പറഞ്ഞു. “നീ ഒന്നടങ്ങ് തൻവി, ഇവൾക്ക് കുറച്ചു ഡോസിന്റെ കമ്മിയുണ്ട്, ഇപ്പൊ തന്നെ കൊടുത്താൽ പിന്നെ ചോദിച്ചു വരില്ല ” ദീപ്തി നടുങ്ങി നിൽക്കുവാണ്, തൻവി അഭിയുടെ നടക്കുമ്പോൾ അവന്റെ കൈ പിടിച്ചു നടക്കുന്നത് തനിക്കു വലിയ അഹങ്കാരമായിരുന്നു.

ഇന്ന് വേറെ ഒരാൾ അവൾക്കുണ്ടെന്ന് കേട്ടപ്പോൾ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ. അവളുടെ ചമ്മിയ മുഖം കണ്ടു തൻവിയ്ക്കും ചെറിയൊരു സമാധാനം കിട്ടി…. “നുണ പറയാൻ ആർക്കും പറ്റും… ഇനി അത്രയ്ക്ക് ഉറപ്പുണ്ടെങ്കിൽ ആളുടെ പേര് പറ. എന്നിട്ട് തീരുമാനിക്കാം നമുക്ക് ” അതോടെ രണ്ടും ഇടി വെട്ടിയ പോലെയായി. തൻവി ജ്യോതിയേ നോക്കി പല്ല് കടിച്ചു.

“ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല ഞാൻ “ജ്യോതി അവളെ നോക്കി. “നിങ്ങൾക്ക് രണ്ടു പേർക്കും വാ അടഞ്ഞു പോയോ, അങ്ങനെ ഒരാളില്ലല്ലോ പേര് പറയാൻ അല്ലെ “ദീപ്തി പുച്ഛിച്ചു ചിരിച്ചു. “ഇല്ലെന്ന് പറഞ്ഞില്ലല്ലോ, അങ്ങനെ ഒരാളുണ്ട് ഇവിടെ തന്നെ…..”ജ്യോതിയ്ക്കു അവളുടെ ഇളി ഇഷ്ട്ടപ്പെട്ടില്ല. “ആര് ” “നിതിൻ സർവേഷ് “പറഞ്ഞു തീർന്നതും ദീപ്തിയുടെ മുഖം ഇരുണ്ടു. ശരിയാണ് കുറച്ചായി രണ്ടും അടയും ശർക്കരയും പോലെയാ, കുറേ കാലം പിന്നാലെ നടന്നിട്ടുണ്ട്,

പക്ഷെ അങ്ങനെ വളയുന്ന കുട്ടത്തിൽ ഉള്ളതല്ല നിതിൻ, ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ആറ്റിട്യൂടും ലൂക്കും. ഏത് കാര്യത്തിലും മുൻപന്തിയിൽ. അവന്റെ നോട്ടം കിട്ടാൻ കൊതിക്കാത്തവരായി ആരും തന്നെ ഈ കോളേജിൽ ഉണ്ടാവില്ല…… “നീ എന്താ ആളെ വട്ടാക്കുവാണോ?? നിതിൻ പ്രേമിക്ക്യ അതും ഇവളെ, ഒന്ന് പൊടി “ദീപ്തി കളിയാക്കി പറഞ്ഞതും അത് തൻവിയിലും ദേഷ്യം നിറച്ചു.

എന്നെ എന്തെ കാണാൻ കൊള്ളില്ലേ,അവളെക്കാൾ ഭേദം ഞാൻ തന്നെയാ…. “എന്താടി എനിക്കൊരു കുറവ്, ഞാനും നിതിനേട്ടനും ഇഷ്ട്ടത്തിൽ തന്നെയാ. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ”തൻവി എടുത്തടിച്ചു മറുപടി പറഞ്ഞു. അതും കൂടെ കേട്ടതും ദീപ്തി ഫ്ലാറ്റ്. ആ പ്ലിങ് ആയ മുഖം മാത്രം മതിയായിരുന്നു രണ്ടിനും ഇന്ന് സുഖമായി കിടന്നുറങ്ങാൻ.

എന്നാ ഞാങ്ങൾ ഇറങ്ങട്ടെ മഹാറാണി, ചെന്നിട്ട് ഏട്ടന് വിളിക്കാൻ ഉള്ളതാ “തൻവി അവളെ ആക്കിയോരിളി കൊടുത്തു തിരിഞ്ഞതും രണ്ടും സഡൻ ബ്രേക്ക് ഇട്ട പോലെ സ്റ്റക്ക് ആയി. മുന്നിൽ രണ്ടു കയ്യും കെട്ടി നിതിൻ നിൽക്കുന്നുണ്ട്, മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല, അതിനു കുറച്ചു പുറകിലായി അഭിയും.

അങ്ങോട്ട്‌ നോക്കാത്തതാണ് ഭേദം…. “പെട്ടെടി പെട്ടു “ജ്യോതി മെല്ലെ പറഞ്ഞു. “ഇന്ന് നിന്റെ അവസാനമാണെടി പുല്ലേ” അവളുടെ വായിൽ നിന്ന് കേട്ടതോടെ ജ്യോതി കുറച്ചു പിന്നിലേക്ക്‌ നീങ്ങി നിന്നു, ഇനി അടിയെപ്പോ വീഴുമെന്ന് പറയാൻ പറ്റില്ല,അന്തരീക്ഷം ഗുരുതരം……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button