Novel

നിൻ വഴിയേ: ഭാഗം 14

രചന: അഫ്‌ന

വൈകിട്ട് ജ്യോതി ഡോർ തുറക്കുമ്പോൾ തന്നെ കാണുന്നത് ബെഡിൽ ചാരി പുസ്തകം വായിക്കുന്ന തൻവിയെയാണ്. “ആഹാ ഇത്ര പെട്ടെന്ന് തല പൊങ്ങിയോ? അങ്ങനെ വരാൻ വഴി ഇല്ലല്ലോ “ജ്യോതി ബാഗ് ടേബിളിൽ വെച്ചു അടുത്ത് വന്നിരുന്നു. തൻവി തല ഉയർത്തി അവളെ നോക്കി ചിരിച്ചു. “മെഡിസിൻ കഴിച്ചെടി….. അല്ലെങ്കിൽ ഞാൻ ഇങ്ങനെ കൂളായി ഇരിക്കും എന്ന് തോന്നുന്നുണ്ടോ ”

“എവിടുന്ന്?നീ നേരത്തെ വാങ്ങി വെച്ചിരുന്നോ ” “ഇല്ല, അഭിയേട്ടൻ കൊണ്ടു തന്നു….” “ഓഹോ, അപ്പൊ അങ്ങനെയൊക്കെ നടന്നു അല്ലെ, ഇന്ന് നിന്നെ കാണാത്തത് കൊണ്ടു രാവിലെ ചോദിച്ചിരുന്നു എന്ത് പറ്റിയെന്ന്.ചിലപ്പോൾ അതായിരിക്കും മെഡിസിൻ ആയി വന്നത് “ജ്യോതി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതിനിടെ അവളോട് പറഞ്ഞു. “അതൊന്നും അല്ല, ദീപു വിളിച്ചു പറഞ്ഞിട്ട് കൊണ്ടു തന്നതാ, അല്ലാതെ അങ്ങേർക്ക് എങ്ങനെ എന്റെ കാര്യങ്ങൾ ഒക്കെ അറിയാ.”തൻവി മുഖം തിരിച്ചു.

“നിന്റെ ദീപു ആള് കൊള്ളാലോ തൻവി. നിന്റെ A to Z കാര്യങ്ങൾ കാണാപാഠമാണല്ലോ പുള്ളിക്ക്. നിനക്ക് രാവണനേ നോക്കുന്ന നേരം അവനെ വളച്ചു കൂടായിരുന്നോ “ജ്യോതി അവൾക്കടുത്ത് വന്നു പുരികം ഉയർത്തി. “ഇത് ദീപു എങ്ങാനും കെട്ടിരുന്നേൽ അതോടെ തീർന്നു നീ .അതിന് പ്രേമം മണ്ണാങ്കട്ട, ഒന്നും പറ്റില്ല. അപ്പുറത്തെ വീട്ടിലെ കാർത്തിക പുറകെ നടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി… ഇതുവരെ ഒന്ന് നോക്കിയിട്ട് പോലുമില്ല, അങ്ങനെയുള്ള മുതലിനെ പ്രണയിക്കുന്നു എന്ന് പറഞ്ഞു ഞാൻ ചെന്നാൽ പുറകിലുള്ള കുളത്തിൽ മുക്കി കൊല്ലും “തൻവി ഓർത്തു ചിരിച്ചു.

“അപ്പൊ നിനക്ക് അങ്ങനെ ഒരു ഫീലും അങ്ങേരോട് തോന്നിയിട്ടില്ലേ ” “ഇല്ല, ദീപു എന്റെ ബെസ്റ്റ് ഫ്രണ്ടാ, അതിനുപരി എന്റെ കൂടപ്പിറപ്പ്….. ആ ബന്ധം എന്നും നിലനിന്നാൽ മതി.”അവൾ ജ്യോതിയേ നോക്കി പറഞ്ഞു.അതിനവൾ ഒന്ന് മൂളി. “അല്ല നീ എന്താ ഇത്ര നേരത്തെ എത്തിയെ,ഇന്ന് നേരത്തെ വിട്ടോ ” തൻവി സംശയത്തോടെ ചോദിച്ചു.ജ്യോതി ഒന്ന് വിറളി വെളുത്തു വേഗം മുഖം തിരിച്ചു.

“അത് നിതിൻട്ടൻ കൊണ്ടു വിട്ടു, ഇന്ന് ഞാൻ ഒറ്റയ്ക്കു ആണെന്ന് കണ്ടപ്പോൾ”ജ്യോതി ചിരി വരുത്തി. “മോള് വല്ലാതെ ചിരിച്ചു കഷ്ടപ്പെടേണ്ട, ഞാൻ ഇല്ലാത്ത മൂന്നാല് ദിവസം ബൈക്കിൽ ആയിരുന്നു യാത്ര എന്നൊക്കെ ഞാൻ അറിഞ്ഞു “തൻവി അവളെ ആക്കിയ ഒരിളി കൊടുത്തു വാഷിംറൂമിലേക്ക് കയറി. ജ്യോതി പിടിക്കിട്ടാ പുള്ളിയെ പോലെ നഖം കടിച്ചു തലയ്ക്കു കൈ കൊടുത്തിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പിറ്റേ ദിവസം കോളേജ് ഗേറ്റ് കടക്കുമ്പോൾ തന്നെ മുൻപിൽ നിൽക്കുന്ന നിതിനേ കണ്ടു തൻവി നന്നായി ഒന്നിളിച്ചു കൊടുത്തു. ജ്യോതി ആണെങ്കിൽ നേരെ നോക്കാതെ തലയും താഴ്ത്തി ഒരേ നടത്തം. കാര്യം മനസിലാവാതെ നിതിൻ അവരെ നോക്കി. “ഇന്നെന്താ തൻവി നിന്റെ കൂട്ടുകാരിയ്ക്ക് പറ്റിയെ, തല ആരെങ്കിലും പിടിച്ചു തിരിച്ചോ “നിതിൻ തൻവിയുടെ തോളിൽ കൈ വെച്ചു ജ്യോതിയേ പാളി നോക്കി.

ജ്യോതി ദേഷ്യത്തിൽ അവനെ നോക്കി കണ്ണുരുട്ടി. “തിരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു, പക്ഷേ ആകെ ഒന്നേ ഒള്ളു എന്ന് കരുതി വെറുതെ വിട്ടതാ”അവളെ ഒന്നിരുത്തി നോക്കി. “നീ എന്താ അവിടെയും ഇവിടെയും തൊടാതെ ഓരോന്ന് പറയുന്നേ ” നിതിനും ഡൌട്ട് അടിച്ചു. “അത് നിങ്ങളല്ലേ ചെയ്യുന്നേ, ഞാൻ അല്ലല്ലോ “തൻവി ദേഷ്യത്തിൽ അവന്റെ കൈ എടുത്തു മാറ്റി.

നിതിൻ പെട്ടെന്ന് മുൻപിലേക്ക് ബാലൻസ് കിട്ടാതെ വീഴാൻ പോയി. “നിനക്ക് എന്താടി പ്രാന്ത് പിടിച്ചോ. വെറുതെ മനുഷ്യന്റെ മെക്കിട്ട് കേറുന്നേ”നിതിൻ “രണ്ടും ഈ ചുറ്റിക്കളി തുടങ്ങിയിട്ട് ഇപ്പോ എത്രയായി “അവൾ കൈക്കെട്ടി രണ്ടിനെയും കണ്ണുരുട്ടി. അതോടെ ഉമിനീർ ഇറക്കി പ്രതികളെ പോലെ തല താഴ്ത്തി. നിതിന് ചോദിക്കാൻ പോകേണ്ടി ഇരുന്നില്ല എന്ന് തോന്നി. ജ്യോതിയുടെ ഭാവവും അത് തന്നെ.

“വാ തുറന്നു പറ, ഇത്രയും നേരം എന്റെ പ്രശ്നം അറിയാത്തത് കൊണ്ടു എന്തൊരു ശുഷ്‌കാന്തി ആയിരുന്നു, ഇപ്പൊ അതൊക്കെ പോയോ ” “അതികം ഒന്നും ആയിട്ടില്ല. ഏറി പോയാൽ ഒരു ചെറുപ്പം തോട്ട് “നിതിൻ തല താഴ്ത്തി പറഞ്ഞു നിർത്തി. ഇനി കൊന്നില്ലേൽ ഭാഗ്യം. ജ്യോതി കണ്ണടച്ചു. “ചെറുപ്പം തൊട്ടോ😱??നമ്മൾ പരിചയപ്പെട്ടിട്ട് രണ്ടു മൂന്ന് മാസം ആകുന്നല്ലേ ഒള്ളു…… അപ്പൊ നിങ്ങൾക്ക് ഇതിന് മുൻപ് തന്നെ പരിചയം ഉണ്ടോ “തൻവി തല കറങ്ങി വീഴാതെ അടുത്തുള്ള മരത്തിൽ പിടിച്ചു.

“അത് പിന്നെ തൻവി,”ജ്യോതി അവളുടെ കയ്യിൽ പിടിച്ചു. “നീ വാ തുറക്കരുത്,…. നിതിൻട്ടൻ ബാക്കി കൂടെ പറ “അതോടെ ചുണ്ട് കൂർപ്പിച്ചു മിണ്ടാതെ ഇരുന്നു. ചെറുപ്പം തൊട്ടേ ഞങ്ങൾ neighbours ആണ്. അന്നേ ഇതിനെ എനിക്ക് ഇഷ്ട്ടമാണ്. പക്ഷേ ഈ മിതലിന് അങ്ങനെ ഒരു ഇഷ്ട്ടവും എന്നോട് ഇല്ല പോലും…കുറെ നടന്നിട്ടുണ്ട് പിന്നലെ. പിടി തന്നിട്ടില്ല.5th സ്റ്റാൻഡേർഡ് ആയപ്പോൾ ഇവൾ ഫാമിലിയോടൊപ്പം വിദേശത്തേക്ക് പോയി… അന്നാണ് ശരിക്കുള്ള പ്രണയം ഞാൻ തിരിച്ചറിഞ്ഞത്.

ഇടയ്ക്ക് ഇൻസ്റ്റയിൽ പോസ്റ്റുന്ന ഫോട്ടോസ് കണ്ടു സമാധാനം കണ്ടെത്തി. പിന്നെ ഇവള് നാട്ടിലേക്ക് വരുന്നത് പ്ലസ് ടു പഠനം പൂർത്തിയാക്കിയാണ്….നാട്ടിൽ സെറ്റിലാവാനാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് കിട്ടിയ ഫീൽ ഒന്നു വേറെ തന്നെയാണ്…. ഇതിന്റെ അച്ഛനെയും അമ്മയുടെയും കയ്യും കാലും പിടിച്ചു നമ്മുടെ കോളേജിലേക്ക് തന്നെ ആക്കി.തിരിച്ചു നോക്കില്ല എന്നറിഞ്ഞിട്ടും അങ്ങനെ നോക്കി ഇരിക്കും.

എപ്പോയെങ്കിലും തിരിച്ചു ഒരു നോട്ടം കിട്ടിയാലോ എന്ന് കരുതി. അങ്ങനെയാണ് എന്റെ തൻവി കൊച്ചിനെ പരിചയപ്പെടുന്നേ. അതോടെ എന്റെ തലവര തന്നെ മാറി. പതിയെ എന്നോട് ഈ സാധനം മിണ്ടാൻ തുടങ്ങി…എന്റെ ഇഷ്ടം ഞാൻ തുറന്നു പറയുന്നത് നീ നാട്ടിൽ നിൽക്കാൻ പോയ ദിവസമായിരുന്നു.ആദ്യം എതിർത്തെങ്കിലും പിന്നെ അവളും ആക്‌സെപ്റ് ചെയ്തു…….. നിതിൻ പറഞ്ഞു നിർത്തിയപ്പോയെക്കും തൻവി വാട്ടർ ബോട്ടിൽ എടുത്തു കുറച്ചു വെള്ളം കുടിച്ചു. ആദ്യമേ ഡൌട്ട് അടിച്ചിരുന്നു.

തന്നോട് തോളിൽ കൈ ചേർത്തും അടുത്തിടപെഴുകിയും സംസാരിച്ചിരുന്നു. എന്നാൽ ജ്യോതിയോട് എപ്പോഴും ഒരു ഡിസ്റ്റൻസ് കീപ് ചെയ്തിട്ട്. അതിന്റെ അർത്ഥം ഇപ്പോഴാണ് മനസിലായത്.തന്നെ ഒരു നല്ല സഹോദരിയുടെ സ്ഥാനത്താണ് ഏട്ടൻ കണ്ടിരുന്നത്…. ജ്യോതിയേ സഹോദരി സ്ഥാനത്ത് അല്ല കണ്ടിരുന്നത്. തൻവി ഓർത്തു ചിരിച്ചു പോയി. അവളുടെ ചിരി കണ്ടു ജ്യോതിയ്ക്കു ഇച്ചിരി ആശ്വാസം കിട്ടി.

അവൾ തല ഉയർത്തി അവളെ നോക്കി. തൻവി ചിരി നിർത്തിയതും പെണ്ണ് വീണ്ടും തല താഴ്ത്തി. “തല ഇപ്പൊ നിലത്തേക്ക് വീഴും, പൊക്കിക്കോ. എനിക്ക് ഒരു ദേഷ്യവും ഇല്ല “തൻവി തിരിഞ്ഞു നിന്നു കൊണ്ടു പറഞ്ഞു. ജ്യോതി സന്തോഷത്തിൽ അവളെ പുറകിൽ നിന്ന് പുണർന്നു. തൻവി അവളുടെ കൈ ചേർത്ത് പിടിച്ചു. “എന്താടി എന്റെ ഏട്ടനൊരു കുറവ് ഇങ്ങനെ ഇരുന്നു വട്ടു കളിപ്പിക്കാൻ മാത്രം”തൻവി ഓർത്തു കൊണ്ടു കപട ദേഷ്യത്തിൽ ചോദിച്ചു.

“ഇഷ്ടം ആയിരുന്നു എനിക്കും. പക്ഷേ ഏട്ടന്റെ ഇഷ്ട്ടം ചിലപ്പോൾ പ്രായത്തിന്റെ തമാശ ആയിക്കൂടെ എന്നൊരു ചിന്ത ഉള്ളിൽ ഉയർന്നു. ദുബായിൽ ആയിരുന്നപ്പോഴും തന്റെ ഫോട്ടോക്ക് ലൈക് അടിക്കുന്നവനെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് കുടെയാ ഇനി ഇവിടെ പഠിക്കാം എന്ന് വിചാരിച്ചു ഇങ്ങോട്ട് വന്നതും ഈ കോളേജ് സെലക്ട്‌ ചെയ്തതും, അല്ലാതെ ഇയാളുടെ സോപ്പിങ്ങിൽ വീണതല്ല അച്ഛനും അമ്മയും “ജ്യോതി നിതിനേ ഇടം കണ്ണിട്ട് നോക്കി.അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.

“ഇതൊന്നും കാണാനുള്ള ശേഷി ഈ പാവത്തിനില്ലേ,……നിങ്ങൾ പതിയെ സംസാരിച്ചു കഥ പറഞ്ഞിട്ടൊക്കെ വന്നാൽ മതി, ഞാൻ ക്ലാസിൽ ഉണ്ടാവും “തൻവി വാ പൊത്തി ചിരിച്ചു രണ്ടിനെയും നോക്കി നേരെ നടന്നു. തൻവി നടക്കാനായി നേരെ നോക്കിയതും കൈ മാറിൽ പിണച്ചു നിൽക്കുന്നവനെ കണ്ടു ഇടിയേറ്റ പോലെ കണ്ണ് തള്ളി.മുഖം വിളറി വെളുത്തു. എല്ലാം കേട്ടെന്ന് ആ മുഖത്തു വ്യക്തം. ഈശ്വരാ എല്ലാം കേട്ട മട്ടുണ്ട്, ഇനി ഇത് ആ പിശാശിനോട് വിളമ്പി കൊടുത്താൽ എല്ലാം ശുഭം…

തൻവി ആത്മഗതിച്ചു കൊണ്ടു അവനെ നോക്കി. ആ കണ്ണുകൾ വിരിഞ്ഞ പോലെ….വല്ലാത്തൊരു തിളക്കം. എന്തെങ്കിലും ചോദിക്കും മുമ്പേ വേഗം ബേഗിൽ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു.പക്ഷേ വിചാരിച്ച പോലെ കൈയിൽ പിടി വീണു. പ്രതീക്ഷിച്ചതാണ്…… തൻവി ഒന്ന് നെടുവീർപ്പിട്ട് കൊണ്ടു അവനെ നോക്കി. “ഇനി എന്താ പ്രശ്നം, അറിയാൻ ഉള്ളതൊക്കെ അറിഞ്ഞില്ലേ “തൻവി ഗൗരവം വിടാതെ അവനെ ഉറ്റു നോക്കി. എന്നാൽ ആ മുഖം ശാന്തമാണ്, ഇതുവരെ കാണാത്തൊരു പ്രസരിപ്പ്.

“അതിന് ഞാൻ ഒന്നും ചോദിക്കാൻ വന്നതല്ലല്ലോ,”അഭി ചിരിച്ചു കൊണ്ടു തുടർന്നു. ഈശ്വരാ എന്താ ഈ കാണുന്നെ രാവണൻ ചിരിക്കെ,അത്ഭുതം മഹാത്ഭുതം. “എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്, വൈകിട്ട് എന്റെ കൂടെ പുറത്തേക്ക് വരണം “അഭി പറഞ്ഞു നിർത്തി. ഇതെന്താ വെള്ളരിക്കാ പട്ടണോ? പുറത്തേക്ക് വരണം പോലും…. വരുവോ എന്നല്ലേ ചോദിക്കേണ്ടേ!. എന്തെ ഇവിടെ എനിക്ക് ഒരു നിലയും വിലയും ഇല്ലേ🧐.

“എനിക്ക് വരാൻ പറ്റില്ല, അങ്ങനെ വരുന്നവരുടെയും പോകുന്നവരുടെയും കൂടെ വരാൻ എനിക്ക് സൗകര്യമില്ല. പിന്നെ അത് മതി ഏട്ടന്റെ പെണ്ണിന് കലിയിളകി ഒള്ള മനഃസമാദാനം കൂടെ കളയാൻ “തൻവി മുഖം തിരിച്ചു ഒരു തെറി പ്രതീക്ഷിച്ചു കേൾക്കാൻ റെഡി ആയി നിന്നു. “ഞാൻ വൈകിട്ട് പുറത്തു വെയിറ്റ് ചെയ്യും, നീ കൂടെ വരുകയും ചെയ്യും, ഇല്ലെങ്കിൽ ഹോസ്റ്റലിൽ കയറിയിട്ടാണെലും നിന്നെ കൊണ്ടു പോയിരിക്കും……”അഭി നിസാരമായി പറഞ്ഞു അവളെ നോക്കി, അറിയാതെ തലയാട്ടി പോയി.

വന്നു വന്നു നമ്മളെ ഒന്നും ആർക്കും ഒരു വില ഇല്ലാതായി, എന്നെ കൊണ്ടു പോകാൻ എന്റെ അനുവാദം ഒന്നും വേണ്ടേ…… “അപ്പൊ ശരി വൈകിട്ട് കാണാം ” അവളുടെ തലയിൽ ഒന്ന് കൊട്ടി അവൻ തിരികെ ഗ്രൗണ്ടിലേക്ക് നടന്നു. ഇതിപ്പോ മോങ്ങാൻ ഇരുന്നവന്റെ തലയിൽ തേങ്ങ വീണ കണക്കെ ആടി ആടി ക്ലാസിലേക്ക് നടന്നു….. അങ്ങോട്ട് കാലെടുത്തു വെച്ചതും പുറകിൽ നിന്ന് വിളി വന്നു. വേറെ ആര് ദീപ്തി പിശാശ്…..

അങ്ങേരെ ഞാൻ കണ്ടോ ഓൺ the സ്പോട്ടിൽ ഇതും പ്രത്യക്ഷപ്പെടും, അത്രയ്ക്കും ഓത്തൊരുമയാ രണ്ടിനും. തൻവി പിറുപിറുത്തു കൊണ്ടു അവളെ നോക്കി ഒന്നിളിച്ചു കൊടുത്തു. ഇനി അതായിട്ട് കുറയ്ക്കേണ്ട. “അതെ ഞാൻ അങ്ങോട്ട് പോയതല്ല, മുതലാളി ഇങ്ങോട്ട് കെട്ടിയെടുത്തതാണ്….. കൂടുതൽ അറിയണമെങ്കിൽ അവിടെ ചോദിച്ചാൽ മതി “തൻവി അത്രയും പറഞ്ഞു വേഗം ക്ലാസ്സിലേക്ക് കയറി. ദീപ്തി ചോദിക്കാൻ വന്നത് പോലും മറന്നു പോയി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ലഞ്ച് ബ്രേക്കിലും തൻവിയുടെ ചിന്ത അഭി വിളിച്ച കാര്യം ഓർത്തിട്ടാണ്. “എന്തിനാ ഇപ്പൊ തിരക്കിട്ട് ഒരു വിളി”നിതിൻ ചോദ്യം ഉയർത്തി. “ഇനി കൊല്ലാനായിരിക്കോ?? ” ജ്യോതിയുടെ സംശയം കേട്ട് കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് നെറുകിൽ കയറി ചുമക്കാൻ തുടങ്ങി. അത് കണ്ടു അവൾ ഇഞ്ചി കടിച്ച expression ഇട്ടു ഒന്ന് ചിരിച്ചു. “അല്ലെങ്കിൽ തന്നെ പേടിച്ചിട്ട് കയ്യും കാലും നിന്ന് വിറക്കാ, അതിന്റെ കൂടെ അവളുടെ ഒരു സംശയം….

ഇപ്പൊ ഉള്ള മനസമാധാനം കൂടെ പോയി കിട്ടി “ജ്യോതിയേ കണ്ണുരുട്ടി കൊണ്ടു തലയിൽ കൈ വെച്ചു. “നീ കൂൾ ആയിരിക്ക്, എന്തായാലും ദൃസാക്ഷികാളായി ഞങ്ങളുണ്ട്, എന്ത് സംഭവിച്ചാലും ഞങ്ങൾ കേസ് കൊടുത്തോളാം “നിതിൻ തോളിൽ തട്ടി. “എന്നെ അങ്ങ് കൊല്ല് “രണ്ടിനെയും ഒന്നിരുത്തി നോക്കി,തൻവി ചവിട്ടി തുള്ളി കാന്റീനിൽ നിന്നിറങ്ങി. “ഞമ്മൾ അവളെ സപ്പോർട്ട് അല്ലെ ചെയ്തേ, പിന്നെ എന്തിനാ ഉറഞ്ഞു തുള്ളി പോയേ “ജ്യോതി തിങ്കി.

“ആർക്കറിയാം, അവൾക്ക് വട്ടാ ” നിതിൻ തൻവിയ്ക്ക് ക്ലാസിൽ ഇരുന്നിട്ടും ഒരു സമാധാനവും കിട്ടുന്നില്ല.ഇന്ന് സമയം ആണെങ്കിൽ സൂപ്പർ ഫാസ്റ്റിൽ ആണ് ഓടുന്നതെന്ന് തോന്നി, അല്ലെങ്കിൽ അതിൽ കണ്ണും നാട്ടിരുന്നാൽ പോലും ഒന്നനങ്ങില്ല…… പുറത്തിറങ്ങി ആദ്യം നോക്കിയത് ഗേറ്റിനടുത്തേക്കാണ്….. ആരെയും കണ്ടില്ല. തൻവിയ്ക്ക് പൂത്തിരി കത്തിച്ച expression ഇട്ടു ഇളിച്ചു. ഹാവു വന്നിട്ടില്ല, ചിലപ്പോ മറന്നു കാണും…. വരുമ്പോയേക്കും സ്ഥലം കാലിയാക്കാം… തൻവി ഓരോന്ന് ചിന്തിച്ചു ജ്യോതിയെയും വലിച്ചു പുറത്തേക്കിറങ്ങി…..

ഗെറ്റ് കടന്നു ബസ് സ്റ്റോപ്പിലേക്ക് വേഗം ഓടാൻ തന്നെ ഒരുങ്ങിയപ്പോയാണ് മുൻപിൽ നിൽക്കുന്ന മുതലിനെ കാണുന്നത്. ബൈക്കിൽ ചാരി ഫോണിൽ നോക്കി നിൽക്കുവാ, ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം. ആള് പണ്ടേ അങ്ങനെയാണ്. ബ്ലാക്കിനോട് ഒരു പ്രേത്യേക ഇഷ്ടമാണ്. “ഒഹ് മറന്നിട്ടില്ലല്ലേ….. ഇത് എന്നെയും കൊണ്ടേ പോകു😬” തൻവി കണ്ടിട്ടും കാണാത്ത പോലെ പോകാം എന്ന് കരുതി ഒരു സൈഡിലൂടെ മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഇഴഞ്ഞു പോകാൻ തുടങ്ങി…..

ജ്യോതിയ്ക്കും നിതിനും അവളുടെ പോക്ക് കണ്ടു ചിരിയാണ് വന്നത്. ഇതൊരുമാതിരി സ്റ്റാറ്റു ഒട്ടിച്ച പോലെ. അഭിയ്ക്ക് അവളുടെ സാന്നിധ്യം അറിഞ്ഞ പോലെ ഫോണിൽ നിന്ന് തല ഉയർത്തി പമ്മി പമ്മി പോകുന്നവളെ പോക്കറ്റിൽ കൈ ഇട്ടു ഗൗരവത്തിൽ തന്നെ നോക്കി. “എങ്ങോട്ടാ ഇത്ര തിരക്കിട്ട്, ഞാൻ പറഞ്ഞത് മറന്നോ ” അതോടെ ഞാനൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ ജ്യോതിയ്ക്കു കൈ കൊടുത്തു ബൈക്കിന് പിന്നിൽ കയറി ഇരുന്നു.

“വിധി ഉണ്ടെങ്കിൽ ഹോസ്റ്റലിൽ വെച്ചു കാണാവേ “ജ്യോതിയോടും നിതിനോടുമായി മെല്ലെ പറഞ്ഞു. അഭി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും തൻവി അവന്റെ ഏഴു അഴലത്തു അടുക്കില്ലെന്ന മട്ടിൽ പിന്നിലേക്ക്‌ നീങ്ങി പുറകിൽ മുറുകെ പിടിച്ചിരുന്നു……എന്നോടാ അവന്റെ കളി. …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button