നിൻ വഴിയേ: ഭാഗം 15
രചന: അഫ്‌ന
യാത്രയിൽ നീണ്ട നിശബ്ദത തങ്ങി നിന്നു. അഭി ഒന്ന് ബ്രേക്ക് പിടിച്ചാൽ തൻവി നിലത്തു കിടക്കേണ്ടി വരും, അത്രയ്ക്കും അകന്നാണ് ഇരിപ്പ്.
ജ്യോതി പറഞ്ഞപ്പോലെ ഇനി കൊല്ലാൻ എങ്ങാനും…. ഏയ് അഭിയേട്ടൻ അങ്ങനെ ചെയ്യോ?? ഇല്ല?? ഇനി ചെയ്യോ?…. ഓഹ് മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ….
Le ദൈവം :പിന്നെ നീ എന്ത് തേങ്ങ കണ്ടിട്ടാ പുറകിൽ കയറി ഇരുന്നേ.?
അത് പിന്നെ ബുള്ളറ്റ് പണ്ടേ എന്റെ ഒരു വിക്ക്നെസ് ആണല്ലോ, പിന്നെ രാവണന്റെ ഒടുക്കത്തെ നോട്ടവും, unfortunately പറ്റി പോയി.
Le ദൈവം :എങ്കിൽ ഇതും അങ്ങനെ ആണെന്ന് കൂട്ടിക്കോ,എന്നെ വിളിക്കേണ്ട, എനിക്ക് വേറെ പണിയുണ്ട് കൊച്ചേ….. അങ്ങേരും കൈ ഒഴിഞ്ഞു.
ഇനി ഞാൻ തന്നെ നോക്കണം, ഒരു സൗഹൃദ സംഭാഷണത്തിൽ തുടങ്ങാം
തൻവി ഒന്ന് തിങ്കി. തൻവിയുടെ മുഖത്തെ ഓരോ എക്സ്പ്രഷനും കണ്ടു അഭിയ്ക്കു ചിരി വരുന്നുണ്ടായിരുന്നു.
“അതെ…..”തൻവി പിന്നിൽ നിന്ന് മെല്ലെ വിളിച്ചു… അഭി കേട്ടെങ്കിലും ഇല്ലാത്ത മട്ടിൽ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.
“ഹലോ…… ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ “കുറച്ചു ഉച്ചത്തിൽ ചോദിച്ചു. എവിടെ ആര് കേൾക്കാൻ.
ഈശ്വരാ രാവണന്റെ കേൾവി ശക്തിയും പോയോ…. പറയാൻ പറ്റില്ല. സ്വഭാവം വെച്ച് ആരെങ്കിലും ചെവിക്കല്ലടിച്ചു പൊട്ടിച്ചു കാണും🤔.
തൻവി സ്വയം ആലോചിച്ചു ഉത്തരം കണ്ടെത്തി.
അഭി അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവയും മിററിലൂടെ ഒപ്പിയെടുക്കുവാണ്. ഇടയ്ക്ക് പുരികം ഉയർത്തി കൊണ്ടുള്ള ഓരോ നോട്ടവും അവൻ ആസ്വദിച്ചു. ഈ യാത്ര ഇങ്ങനെ നീണ്ടു പോയിരുന്നെങ്കിൽ എന്നവൻ ചിന്തിക്കാതിരുന്നില്ല.
എല്ലാം എന്റെ തെറ്റാ, കൈയെത്തും ദൂരെത്തുണ്ടായിട്ടും കണ്ടില്ലെന്ന് നടിച്ചു. പക്ഷേ മനപ്പൂർവം അല്ല, എന്റെ സാഹചര്യം അതായിരുന്നു….. എല്ലാം ശരിയായി തുടങ്ങിയപ്പോയെക്കും കൈ വിട്ടു പോയി…..പക്ഷേ ഇപ്പോയും സമയം ഉണ്ടെന്നൊരു ചിന്ത.
അവൻ ആലോചിച്ചു കൊണ്ടു ബൈക്ക് footpath ൽ കൊണ്ടു നിർത്തി. തൻവി അവനെയും ചുറ്റുപാടും ഒന്ന് നോക്കി ബൈക്കിൽ നിന്നിറങ്ങി.
“വാ ഇറങ്ങ് “അഭി ഹെൽമെറ്റ് ഊരി കൊണ്ടു അവളെ വിളിച്ചു. തൻവി സംശയത്തോടെ അവനെ നോക്കി.
Le മനസ്സ് : ഇനി കടലിൽ മുക്കി കൊല്ലാൻ എങ്ങാനും.
എന്റെ പൊന്ന് മനസ്സേ, ഒന്നടങ്ങ്… ഇവിടെ എത്തിയതല്ലേ ഒള്ളു.ഉള്ള ധൈര്യം കൂടെ കളല്ലേ…. പ്ലീസ് കാല് പിടിക്കാം…
അഭി മുടി ഒതുക്കി മുന്പോട്ട് നടന്നു, തൻവി നടക്കാൻ മടിച്ചു അവിടെ ബാഗിലും മുറുകെ പിടിച്ചു അങ്ങനെ നിന്നു. അഭി തിരിഞ്ഞു നോക്കുമ്പോൾ തന്നെ കുത്തി കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്നവളെയാണ് കാണുന്നത്,അവന് ചിരി കിട്ടിയെങ്കിലും അത് തന്ത്രപരമായി മറച്ചു പിടിച്ചു അവളുടെ അടുത്തേക്ക് ചെന്നു.
“നിന്റെ കാലിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ തൻവി “അഭി ഗൗരവത്തിൽ ചോദിച്ചു.
“കുഴപ്പം ഉണ്ടെങ്കിൽ ഇയാള് എന്നെ പൊക്കി എടുക്കോ “തൻവി അവനെ നോക്കി പുച്ഛിച്ചു….അയ്യേ പ്ലിങ് ആയെ… എന്നോടാ അവന്റെ കളി.
തൻവി സ്വയം പുകഴ്ത്തി നിർത്തിയത്തും വായുവിൽ ഉയരുന്ന പോലെ തോന്നി….താഴെക്ക് നോക്കി,അതെ തോന്നലല്ല ശരിക്കും ഉയർത്തിയതാ,…ഉയർത്തിയ ആളെ കൂടെ കണ്ടതും തൻവിയ്ക്ക് ശരീരം മുഴുവൻ നിന്ന് വിറക്കാൻ തുടങ്ങി.
Le മനസ്സ് :ഞാൻ അപ്പൊയെ പറഞ്ഞില്ലേ മുക്കി കൊല്ലാൻ ആണെന്ന്,… ഇപ്പൊ എടുത്തെറിയും നോക്കിക്കോ.
അതും കൂടെ ആയതും തൻവി നിന്ന് കരയാൻ തുടങ്ങി…. എല്ലാവരുടെയും നോട്ടം ഇങ്ങോട്ടാണെന്ന് കണ്ടതും അഭിയും ഒന്ന് ഞെട്ടി അടുത്തുള്ള ബെഞ്ചിൽ കൊണ്ടിരുത്തി. അവളെ നോക്കി കണ്ണുരുട്ടി.
“ഞാൻ സത്യായിട്ടും ഒന്നിനും വരില്ല, എന്നെ മുക്കിക്കോല്ലല്ലേ പ്ലീസ് “അതും പറഞ്ഞു വീണ്ടും കണ്ണിരോലിപ്പിക്കാൻ തുടങ്ങി. അഭിയ്ക്ക് ഇപ്പൊ ചിരിക്കണോ കരയണോ എന്നറിയാതെ മുൻപിൽ ഇരിക്കുന്ന സാധനത്തിനെ നോക്കി.
“നിനക്ക് ഐസ്ക്രീം വേണോ “അഭി എടുത്തടിച്ച ഒരു ചോദ്യം. തൻവി അറിയാതെ വാ അടച്ചു അവനെ മിഴിച്ചു നോക്കി….. പന്തികേട് ഒന്നും കാണുന്നില്ല…. ഒരെണ്ണം പറഞ്ഞേക്കാം വന്ന കൂലി എങ്കിലും മുതലാക്കേണ്ടേ.
അവൾ കണ്ണും മുഖവും തുടച്ചു അവനെ നോക്കി വേണമെന്ന രീതിയിൽ തലയാട്ടി. അഭി ചുണ്ട് കൊട്ടി ചിരിച്ചു കോൺ ഐസ്ക്രീം വാങ്ങി അവൾക്ക് നേരെ നീട്ടി. അവൾ വലിയ ഉത്സാഹത്തോടെ അത് വാങ്ങി.
അഭി ഒരു കൊച്ചു കുട്ടിയെ നോക്കുന്ന ലാഘവത്തിൽ അവളെ നോക്കി കാണുവായിരുന്നു. ഇത്രയും നേരം കരഞ്ഞ മുഖം എത്ര പെട്ടെന്നാ മാറി ചിരിയായത്…… ഒരാളോട് അധിക നേരം വെറുപ് വെച്ചു പുലർത്താൻ നീ പഠിച്ചിട്ടില്ല തനു. അല്ലെങ്കിൽ നീ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെ ആയിരിക്കും.
അഭി ആലോചിച്ചു സങ്കടത്തിൽ തല താഴ്ത്തി. അവന്റെ നോട്ടം കണ്ടു തൻവി സംശയത്തിൽ അവനെ നോക്കി.
“അഭിയേട്ടന് എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞേ “ഐസ്ക്രീം കഴിക്കുന്നത് നിർത്തി കൊണ്ടു അവനെ നോക്കി.
“ഒന്നൂല്യ, നീ വേഗം കഴിച്ചു തീർക്ക് ”
അവൻ കണ്ണുചിമ്മി കൊണ്ടു അവളെ നോക്കി ചിരിച്ചു.
“ഒന്നുമില്ലേ,…. പിന്നെ എന്തിനാ വെറുതെ മനുഷ്യനെ പേടിപ്പിച്ചു കൊണ്ടു വന്നേ “അവൾ അവനെ നോക്കി കണ്ണുരുട്ടി.
“ഒരു കാര്യം ഉണ്ടായിരുന്നു, ഇപ്പൊ മറന്നു പോയി….. ഇനി ഓർമ വരുമ്പോൾ വിളിക്കാം “അവൻ ആലോചിക്കുന്ന പോലെ കാണിച്ചു.
“ഇനി ഓർമ വന്നാൽ എനിക്ക് ടൈപ്പ് മെസ്സേജ് അയച്ചാൽ മതി, ഞാൻ ഫ്രീ ആവുമ്പോ എടുത്തു വായിച്ചോളാം “തൻവി ബെഞ്ചിൽ നിന്നെണീറ്റു.
ഐസ്ക്രീം നുണഞ്ഞു കൊണ്ടു പറയുന്നവളെ നോക്കി അവൻ അറിയാതെ ചിരിച്ചു പോയി….അഭി അവളുടെ കൈ വലിച്ചു തന്നിലേക്കടുപ്പിച്ചു…. കണ്ണുകൾ തമ്മിൽ ഉടക്കി. തൻവി തെല്ലും ജാള്യതയോടെ ചുറ്റും നോക്കി കൊണ്ടു അവനെ ദയനീയമായി നോക്കി.
“എനിക്ക് കാണാൻ തോന്നുമ്പോൾ കാണും, വിളിക്കാൻ തോന്നുമ്പോൾ വിളിക്കും… മനസ്സിലായോ തൻവി രാംദാസിന് “അഭി തന്നിലേക്ക് അടുപ്പിച്ചു മുക്കിനു മുകളിലെ ഐസ് വിരല് കൊണ്ടു തുടച്ചു മാറ്റി.
തൻവി ഒന്ന് ഞെട്ടി പിടഞ്ഞു. അവന്റെ കര സ്പർശം അവളെ പിടിച്ചുലക്കി അറിയാതെ കണ്ണുകളടച്ചു….
അഭി പൂച്ച കുഞ്ഞുങ്ങളെ പോലെ കണ്ണടച്ചു നിൽക്കുന്നവളെ ഒന്ന് നോക്കി പിടി അഴച്ചു…. ഒരടി പിന്നിലേക്ക് നിന്നു.
“പോകാം “അഭിയുടെ ശബ്ദം കേട്ടപ്പോഴാണ് തൻവി ഒന്ന് ശ്വാസം എടുക്കുന്നത്. ഇപ്പൊ തീർന്നേനെ ശ്വാസം കിട്ടാതെ.
അവൾ വിയർപ്പ് ഒപ്പിയെടുത്തു അവന് പുറകെ നടന്നു. അഭി എന്തോ ഓർമ വന്നപോലെ നടത്തം നിർത്തിയതും തലയും താഴ്ത്തി പിറകെ നടന്ന തൻവി നേരെ അവന്റെ പുറത്തു ചെന്നു മുട്ടി.എല്ലിൽ ചെന്നു മുട്ടിയെന്ന് തോന്നുന്നു. തലയ്ക്കു ചുറ്റും love birds വട്ടം വയ്ക്കുന്നു.
തൻവി തലയ്ക്കു ഉഴിഞ്ഞു. അവനെ തല ഉയർത്തി നോക്കി.
“പിന്നെ, നീ സ്റ്റഡി ലീവിന് എങ്ങനെയാ നാട്ടിലേക്ക് പോകുന്നെ,… അന്ന് തല കറങ്ങി വീണതല്ലേ. അതുകൊണ്ട് വേണേൽ എന്റെ കൂടെ പോര് “അഭി എങ്ങനെയൊക്കൊയോ പറഞ്ഞു ഒപ്പിച്ചു.
“അതിന്റെ ആവിശ്യം ഇല്ല, ഞാൻ നാട്ടിലേക്കു പോകുന്നില്ല ”
“അതെന്താ “അഭി ഒന്ന് ഞെട്ടി. എന്തൊക്കയോ പ്രതീക്ഷിച്ചു വന്നതാ ചെക്കൻ. പെണ്ണ് എല്ലാം കൊണ്ടു കളഞ്ഞു.
“എനിക്ക് പോകാൻ mood ഇല്ല, അതുകൊണ്ട് പോകുന്നില്ല. ഇയാൾക്കു പോകണമെങ്കിൽ പൊക്കോ.”തൻവി ചുണ്ട് കൊട്ടി.
“അതൊന്നും ശരിയാവില്ല,”അഭി ചമ്മലോടെ തല ചെരിച്ചു അവളെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു.
“എന്ത് ശരിയാവില്ലെന്ന്, പോകുന്നതും വരുന്നതും ഞാൻ അല്ലെ,… “അവൾ വീണ്ടും സംശയത്തിൽ അവനെ നോക്കി.
“ഒന്നുമില്ല, ഞാൻ വേറെ എന്തോ ഓർത്തു പറഞ്ഞതാ “അഭി ഇനിയും തർക്കിച്ചിട്ട് കാര്യം ഇല്ലെന്നോർത്തു കളം ഒഴിഞ്ഞു.
അഭി ഹെൽമെറ്റ് എടുത്തു വെച്ചു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. തൻവി കയറാൻ മടിച്ചു അവിടെ നിന്നു. അഭി അവളെ കണ്ണുരുട്ടി എന്തെന്നർത്ഥത്തിൽ നോക്കി.
“ഇനി ഞാൻ ഇരുത്തി തരണോ “അവന്റെ ചോദ്യം കേട്ടതും നേരത്തെ എടുത്തുയർത്തിയത് ഓർമ വന്നതും ഒന്നും നോക്കിയില്ല വേഗം കയറി ഇരുന്നു. ഒരു കിലോമീറ്റർ ഡിസ്റ്റൻസ് ഇട്ടിരുന്നു.
“എനിക്ക് പകർച്ചവ്യാധി ഒന്നും ഇല്ല ”
അഭി ഡ്രൈവിങ്ങിനിടെ പറഞ്ഞു.
അതിന് അവനെ നോക്കി പല്ല് കടിച്ചു ഇത്തിരി മുൻപിലേക്കിരുന്നു ബാഗ് രണ്ടു പേരുടെയും ഇടയിൽ വെച്ചു.
അഭിയ്ക്ക് തൻവിയുടെ കോപ്രായങ്ങൾ കണ്ടു ചിരിയാണ് വന്നത്. ചുവന്നു തുടുത്ത മുക്കിനു ആ നീല വെണ്ണക്കൽ മൂക്കുത്തി വല്ലാത്തൊരു അഴകേകി. ഇടയ്ക്ക് മുൻപിലേക്ക് പാറി വീഴുന്ന മുടിഴകൾ ചെവിയ്ക്ക് പിറകിലേക്ക് നീക്കി ഓരോന്ന് പറഞ്ഞു ഇരിക്കുന്നവളേ അവൻ കണ്ണാടിയിലൂടെ നോക്കി കണ്ടു.
എപ്പോഴും അങ്ങനെയാണ്, അവൾ പോലും അറിയാതെ ഇങ്ങനെ നോക്കി ഇരുന്നു ശീലമായി.
കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ബൈക്ക് ഹോസ്റ്റലിനു മുൻപിൽ വന്നു നിർത്തി. നിർത്തേണ്ട താമസം തൻവി ചാടി ഇറങ്ങി ഓടി ഗേറ്റിനടുത്തു എത്തിയതും തിരികെ ഇങ്ങോട്ട് തന്നെ വന്നു യാത്ര പറയാൻ ആയിരിക്കും എന്ന് വിചാരിച്ച അഭിയെ ശശിയാക്കി മറന്നു വെച്ച ബാഗും എടുത്തു ഒറ്റ ഓട്ടം.
“ഡീ “ഓടുന്നതിനിടയിൽ പുറകിൽ നിന്നുള്ള അലർച്ച കേട്ട് കീ കൊടുത്തു നിർത്തിയ പോലെ സ്റ്റക്ക് ആയി. ഇനി എന്താ എന്നർത്ഥത്തിൽ അവനെ ദയനീയമായി നോക്കി.
“പോകുമ്പോൾ പറഞ്ഞു പോകണം എന്നൊന്നും നിനക്കറിയില്ലേ”കണ്ണുരുട്ടി കോണ്ടു ഒരൊറ്റ ചോദ്യം.അറിയാം എന്ന മട്ടിൽ അവനെ നോക്കി തലയനക്കി.
“എന്നാ യാത്ര പറയ് “കൈ കെട്ടി ഗൗരവത്തിൽ അവളെ നോക്കി. ഇതെന്തൊരു ജന്മം എന്ന ഭാവത്തിൽ അവനെ നോക്കി പല്ല് കടിച്ചു.
“ഞാൻ പോയിട്ട് വരാം “അവനോടുള്ള ദേഷ്യം മുഴുവൻ ബേഗിൽ പിടിച്ചു നേരിച്ചു അത്രയും പറഞ്ഞു.
“മ്മ് ശരി, ഇനി പൊക്കോ “അഭി ഉള്ളിൽ ഊറി ചിരിച്ചു തലയനക്കി. കേൾക്കേണ്ടേ താമസം ഒരൊറ്റ ഓട്ടമായിരുന്നു, അവിടെ ഇനി പുല്ല് പോലും മുളക്കുമെന്ന് തോന്നുന്നില്ല.
ഇങ്ങനെയൊരു പെണ്ണ്
അവൻ സ്വയം പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
തൻവിയെ കാണാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും കിടന്നും ഉലാത്തുവാണ് ജ്യോതി… അവൾ ഡോർ തുറന്നതും കാണുന്നത് ഇതും.
“നീ എന്താ നട്സ് പോയ അണ്ണാനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ “അവളുടെ ശബ്ദം കേട്ട് ജ്യോതി ഞെട്ടലോടെ അങ്ങോട്ട് നോക്കി……
“നീ വന്നോ?,അടിച്ചോ? അതോ കുത്തുവോ മാന്തുകയോ വല്ലതും? വാ നോക്കട്ടെ”ജ്യോതി ഓരോന്ന് ചോദിച്ചു കവിളും കയ്യും കാലുമൊക്കെ കിടന്നു പരിശോധിക്കാൻ തുടങ്ങി.
കെയറിങ് എട്ടായി എന്ന പോലെ കെയറിങ് ചേച്ചി.
“എടി കോപ്പേ,എന്നെ ഒന്നും ചെയ്തില്ല “തൻവി കൈ വലിച്ചു കൊണ്ടു പറഞ്ഞു.
“ഒന്നും ചെയ്തില്ലേ, അപ്പൊ ഭീഷണിപെടുത്താൻ ആയിരിക്കും ലെ”
“എന്റെ പൊന്ന് ജ്യോതി, ഞാൻ ഒന്ന് പറഞ്ഞു മുഴുവനാക്കിക്കോട്ടെ. എന്നിട്ട് നീ തിങ്കിക്കോ “അവൾ പല്ല് കടിച്ചു ജ്യോതിയേ നോക്കി. അതോടെ ലവള് keep സൈലന്റ് ആയി.
“അപ്പൊ നിന്നെ എങ്ങോട്ടാ കൊണ്ടു പോയേ ”
“Footpath ലേക്ക് ”
“Footpath ലേക്കോ? അവിടെ എന്താ കാര്യം ”
“അത് എനിക്കും അറിയില്ല, കൊണ്ടു പോയി ഒരു കോൺ ഐസ്ക്രീം വാങ്ങി തന്നു, അതുപോലെ ഇങ്ങോട്ട് തിരികെ പോരുകയും ചെയ്തു.”തൻവി താടയ്ക്ക് കൈ കൊടുത്തു കൊണ്ടു ആലോചിച്ചു.
“ഐസ്ക്രീം വാങ്ങി ഓക്കേ തന്നോ “ജ്യോതി ഞെട്ടി. അവന്റെ സ്വഭാവം വെച്ചു ഒരു ഈർക്കിൾ എങ്കിലും കിട്ടാൻ പണിയാ അപ്പോഴാ ഐസ്ക്രീം.
“It’s a miracle “തൻവി ആലോചിച്ചു.
“നീ പറഞ്ഞു വരുന്നത് ഒന്നും പറഞ്ഞില്ല എന്നാണോ,”ലവൾക്ക് വിശ്വാസം പോരാ.
“ഇല്ല പെണ്ണെ, ചോദിച്ചപ്പോൾ മറന്നെന്നു, ഇനി ഓർമ വരുമ്പോൾ പറയാം എന്നും പറഞ്ഞു എന്നെ ഇവിടെ ഇറക്കി ”
“അങ്ങേര് തനി രാവണൻ തന്നെ, ഓരോ നേരം ഓരോ മുഖം ”
“അത് ശരിയാ….. ഞാൻ ആലോചിച്ചു “തൻവി ടവൽ എടുത്തു ബാത്‌റൂമിലേക്ക് കയറി. ജ്യോതി ആണെങ്കിൽ എല്ലാം ഒന്ന് കണക്ട് ചെയ്യുന്ന തിരക്കിലാണ്..
“ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ലല്ലോ, ഇനി മഞ്ഞു മല ഉരുകി തുടങ്ങിയോ ”
അവൾ ഓർത്തു ചിരിച്ചു തൻവി പോയ വഴിയേ നോക്കി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“എന്താ എല്ലാവരുടെയും മുഖം വല്ലാണ്ടിരിക്കുന്നെ, രാവിലെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ “അജയ് രാത്രി ഓഫീസിൽ നിന്ന് കയറി വന്നു കൊണ്ടു ചോദിച്ചു.
“ഏട്ടൻ കയറി ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം ‘ഇഷാനി അവന്റെ ബാഗ് വാങ്ങിച്ചു അകത്തേക്ക് നടന്നു.
അജയ് അച്ഛന്റെയും അച്ഛമ്മയുടെ അടുത്തിരുന്നു.
“എന്താ അച്ഛേ കാര്യം, എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
“ഒരു പ്രശ്നം ഉണ്ട് “അയാൾ നെടുവീർപ്പിട്ടു.
“അച്ഛൻ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ,”
“അത് ഇന്ന് നമ്മുടെ ജ്യോത്സ്യനെ ചെന്നു കണ്ടിരുന്നു. ഒരുപാടായില്ലേ എല്ലാവരുടെയും ജാതകം ഒന്ന് നോക്കിയിട്ട്…. നോക്കുന്ന കുട്ടത്തിൽ തനുവിന്റെ വിവാഹക്കാര്യം കൂടെ നോക്കാൻ പറഞ്ഞു…..”അച്ഛമ്മ പറഞ്ഞു നിർത്തി.
“അത് നല്ല കാര്യം അല്ലെ, അതിന് ഇപ്പൊ ടെൻഷൻ അടിക്കാൻ എന്താ ”
“മോളുടെ ജാതകത്തിൽ ഇപ്പൊ വിവാഹം നടന്നില്ലെങ്കിൽ പിന്നെ മുപ്പത്തിന് ശേഷം എന്നാണ് പണിക്കർ പറഞ്ഞത് “അച്ഛൻ നെടുവീർപ്പിട്ടു.
“നിങ്ങൾ എന്താ പറഞ്ഞു വരുന്നേ “അവൻ സംശയത്തിൽ ഇരുവരെയും നോക്കി.
“മോളുടെ വിവാഹം പെട്ടന്ന് നടത്തണം. സേതുവിനോട് പറഞ്ഞിരുന്നു നല്ല പയ്യന്മാർ ഉണ്ടെങ്കിൽ കൊണ്ടു വരാൻ ”
“അച്ഛേ എന്താ ഈ പറയുന്നേ, അവൾക്ക് 20ആകുന്നതേ ഒള്ളു, അപ്പോയെക്കും കല്യാണം എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും.പഠിത്തം മുഴുവനാക്കിയിട്ട് പോരെ ഇതൊക്കെ ”
“അപ്പോയെക്കും സമയമില്ല കുഞ്ഞേ, നമുക്ക് പഠിപ്പിക്കുന്ന നല്ല പയ്യന്മാരെ തന്നെ നോക്കാം ”
“അവളോട് ഇതിനെ കുറിച്ച് പറഞ്ഞോ ”
“ഇല്ല, വരുമ്പോൾ പറയാം, അല്ലെങ്കിൽ മുഴുവനാക്കും മുൻപേ നാടും വിടും പെണ്ണ് “അച്ഛൻ ഓർത്തു ചിരിച്ചു.
“എന്തായാലും തനുവിന് ഇഷ്ട്ടമില്ലാതെ ഒന്നും വേണ്ട, അവളുടെ അഭിപ്രായം കൂടെ നോക്കിയിട്ട് മതി “അജയ് എണീറ്റു അകത്തേക്ക് നടന്നു…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…