Novel

നിൻ വഴിയേ: ഭാഗം 16

രചന: അഫ്‌ന

ദിവസങ്ങൾ പെട്ടന്ന് തന്നെ കൊഴിഞ്ഞു തുടങ്ങി.. എക്സാം ചൂട് എല്ലാവരെയും പിടിച്ചുലക്കി.നിന്ന് തിരിയാൻ സമയമില്ലാതെ ആയി.അവധി ദിവസങ്ങൾ കിട്ടിയിട്ടും തൻവി നാട്ടിലേക്ക് പോയില്ല. അത് അഭിയേ വല്ലാതെ ബാധിച്ചു. പക്ഷേ എക്സാം ആലോചിച്ചു അവൻ പഴയ പോലേ മുൻപിലേക്ക് പോയില്ല.

അത് തൻവിയ്ക്ക് വലിയ റിലീഫ് ആയിരുന്നു. അങ്ങനെ എക്സാം എല്ലാം കഴിഞ്ഞു രണ്ടു പേരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.ഡ്രെസ്സും മഗും എല്ലാം എടുത്തു കെട്ടി തൂക്കി താഴെക്ക് ഇറങ്ങി.താഴെ ജ്യോതിയെയും കാത്ത് നിതിനേട്ടൻ കാത്തിരിപ്പുണ്ടെന്ന്. “കാമുകൻ നേരത്തെ എത്തിയോ “തൻവി “പിന്നെ എന്റെ പെണ്ണിനെ അധിക നേരം വെയിൽ കൊള്ളിക്കോ ഞാൻ “നിതിൻ ജ്യോതിയേ നോക്കി കള്ള ചിരിയോടെ പറഞ്ഞു.

അതിന് അവൾ ഭംഗിയായി ഒന്ന് ചിരിച്ചു. “Excuse me. നിങ്ങളുടെ പ്രണയം ഒക്കെ തനിച്ചിരിക്കുമ്പോൾ. ഞാൻ പോയാൽ എത്ര വേണേലും സമയം ഉണ്ട്, അത് വരെ keep distance “തൻവി രണ്ടിന്റെയും ഇടയിൽ കയറി നിന്നു.അതിന് നിതിൻ അവളെ പല്ല് കടിച്ചു നോക്കി. “വല്ലാതെ കടിച്ചു പൊട്ടിക്കേണ്ട,ഈ പ്രായത്തിൽ പല്ല് പോയാൽ പിന്നെ വരില്ല “തൻവി പറഞ്ഞു നിർത്തി.

“രണ്ടും ഒന്ന് വാ അടച്ചു നിൽക്കുന്നുണ്ടോ, എപ്പോ നോക്കിയാലും കീരിയും പാമ്പും “ജ്യോതി “നീ ഒന്ന് മിണ്ടാതെ ഇരി, ഇതൊക്കെ അല്ലെ ഒരു രസം,അല്ലെ തൻവി “നിതിൽ അവളുടെ തോളിൽ കയ്യിട്ടു കൊണ്ടു പറഞ്ഞു. “അതെന്നെ, ഇവൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല “തൻവി “ആ ഇത് നല്ല കൂത്ത്, ഇപ്പോ ഞാൻ പുറത്ത്…. ഇതൊക്കെ കാണാനും കേൾക്കാനും ഞാൻ മാത്രമാണല്ലോ എന്നോർക്കുമ്പോയാ സങ്കടം “ജ്യോതി മാനത്തേക്ക് നോക്കി.

“മക്കള് വിട്ടോ, എന്റെ ബസ് ദേ വരുന്നു.”തൻവി ഇരിപ്പിടത്തിൽ നിന്ന് എണീറ്റു. “ഇനി എന്നാടാ കാണുക,”ജ്യോതി വിഷമത്തിൽ ചോദിച്ചു. “രണ്ടു പേരും ഫ്രീ ആകുമ്പോൾ എന്റെ നാട്ടിലേക്ക് പോര്, അമ്പലത്തിൽ ഉത്സവം വരാൻ പോകുവാ, അതിന്റെ രണ്ടു ദിവസം മുൻപ് തന്നെ ഇറങ്ങിക്കോണം….നമുക്ക് കുറച്ചു ദിവസം അവിടെ അടിച്ചു പൊളിക്കാം, കൂടെ എന്റെ ദീപുവിനെ പരിചയപ്പെടുകയും ചെയ്യാം ”

“അത് നല്ലൊരു ഐഡിയ ആണ്. നമുക്കൊരു ദിവസം പോയാലോ നിതിനേട്ടാ “ജ്യോതി അവനെ നോക്കി. “എനിക്ക് സമ്മതം, നാട്ടിൽ എത്തിയിട്ട് അവരെ സോപ്പിട്ടു പോകുന്ന കാര്യം ഞാൻ ഏറ്റുമാത്രം… പക്ഷേ ഒരു പ്രശ്നം ഉണ്ട് “അവൻ പറഞ്ഞു നിർത്തി. “എന്ത് പ്രശ്നം “രണ്ടു പേരും ഒരുപോലെ ചോദിച്ചു. “ഇവൾക്ക് നിന്റെ ദീപുവിനെ കാണാനുള്ള ആഗ്രഹം കുറച്ചു കൂടുന്നുണ്ട്, ഇങ്ങനെ പോയാൽ രണ്ടിന്റെയും കേട്ട് കഴിഞ്ഞിട്ട് ഞാൻ തനിയെ പോരേണ്ടി വരുവോ “നിതിൻ ജ്യോതിയേ ഒളി കണ്ണിട്ട് നോക്കി.

“ആ കാര്യത്തിൽ ഏട്ടൻ പേടിക്കേണ്ട, ഇവള് പുറകെ പോയാലും ദീപു തിരിഞ്ഞു നോക്കില്ല. സ്ത്രീ വിരോധിയാ….no girl friend Only sisters. അതാ മുദ്രാവാക്യം “തൻവി “ഇതുവരെ അങ്ങനെ ഒരു ഉദ്ദേശം ഇല്ലായിരുന്നു,. ഇങ്ങനെ ഒരു സാധ്യത കണ്ട സ്ഥിതിയ്ക്കു ഒരു കൈ നോക്കിയാലോ “ജ്യോതി നിതിനേ മൊത്തത്തിൽ ഒന്ന് നോക്കി പറഞ്ഞു. “എന്റെ പൊന്നോ ചതിക്കല്ലേ, കൊല്ലങ്ങളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയതാ. റിസ്ക് എടുക്കാൻ വയ്യ. നമുക്ക് പൂരം കണ്ടു തിരികെ പോരാം “അവൻ കയ്യിൽ പിടിച്ചു കെഞ്ചി.

അവന്റെ മുഖഭാവം കണ്ടു തൻവിയും ജ്യോതിയും നിന്നു ചിരിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടു അഭി അപ്പുറത്തു ഇരിപ്പുണ്ടായിരുന്നു. കൂടെ വിളിച്ചാൽ വരില്ല എന്നറിയാം, അത് കൊണ്ടു നാട്ടിൽ നിന്ന് വരുമ്പോൾ ബൈക്ക് അവിടെ നിർത്തിയാണ് വന്നത്.അവളുടെ കൂടെ മണിക്കൂറുകൾ ഒരുമിച്ചൊരു യാത്ര….. അവന് കുളിര് തോന്നി. തൻവി അവർക്ക് കൈ കൊടുത്തു ബസ്സിൽ കയറി ഇരുന്നു.

ജ്യോതിയും നിതിനും ബൈക്കിൽ കയറി അവിടുന്ന് ഇറങ്ങി. തൻവി ഒന്ന് നോക്കിയ ശേഷം നെടുവീർപ്പിട്ടു നിവർന്നിരുന്നതും അപ്പുറത്ത് ആരോ വന്നിരുന്നതും ഒരുമിച്ചായിരുന്നു. അവൾ സംശയ ഭാവത്തിൽ അടുത്തിരിക്കുന്നവനെ നോക്കി.അയാൾ ടിക്കറ്റ് എടുക്കുന്നത് കൊണ്ടു മുഖം കാണാൻ സാധിച്ചില്ല ൽ.

പക്ഷേ എവിടെയോ കണ്ടു പരിചയമുള്ളൊരു രൂപം. അയാൾ ടിക്കറ്റ് എടുത്തു തിരിഞ്ഞതും തൻവി പ്രേതത്തെ കണ്ടപോലെ ചാടി എണീറ്റു….. ഈശ്വരാ രാവണനെന്താ ഇവിടെ.ഇനി സ്വപ്നമെങ്ങാനും?തൻവി സ്വയം ഒന്ന് നുള്ളി നോക്കി…. അതെ വേദനിക്കുന്നു🙄…. അപ്പോ സ്വപ്നമല്ല…… “എന്താടി ആലോചിച്ചു നിൽക്കുന്നെ ” ശബ്ദം ഉയർന്നതും തൻവി ഞെട്ടി.

“അടങ്ങി ഇരിക്കാൻ നോക്ക്, ബസ് എടുക്കാൻ സമയമായി മോന്തയും കുത്തി നിലത്തു വീഴും പറഞ്ഞില്ലെന്നു വേണ്ട “അവന്റെ നോട്ടം കണ്ടു അവൾ അറിയാതെ തലയാട്ടി സീറ്റിൽ ഇരുന്നു. വല്ലാത്തൊരു മനുഷ്യൻ…. ഇങ്ങനെയാണോ ഒരാളോട് സംസാരിക്കാ.തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല. പിന്നെ പൊതു സ്ഥലത്തു വെച്ച് അടിയുണ്ടാക്കേണ്ട എന്നോർത്തിട്ടാ…. തൻവി പുലമ്പി തല ചെരിച്ചു.

ഉള്ളിൽ തന്നെ വലിച്ചു വാരി അടിക്കുന്നുണ്ടാവും എന്ന് അഭിയ്ക്കു നന്നായി അറിയാം. ഒളികണ്ണിട്ട് തല ചെരിച്ചിരിക്കുന്നവളേ ഒന്ന് നോക്കി നേരെ ഇരുന്നു. ബസ് മുന്നോട്ട് ഓടി കൊണ്ടിരുന്നു. രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. തൻവിയ്ക്ക് ബസിൽ കയറിയതിനെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു…. എങ്ങനെ ചോദിക്കും എന്നറിയാതെ ചുണ്ടും കടിച്ചു ഇടയ്ക്ക് അവനെ നോക്കി.

“എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ” ശബ്ദം ഉയർന്നു…..തൻവി ഇഞ്ചി കടിച്ച പോലെ ഒന്നിളിച്ചു കൊണ്ടു അവനെ നോക്കി. “അത് പിന്നെ ഇയാള് ബസിൽ വരാറില്ലല്ലോ…സാധാരണ ബൈക്കിൽ അല്ലെ പോകാറ്.പെട്ടന്ന് എന്താ ഇതിൽ”തൻവി അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു നിർത്തി. “എനിക്ക് ബസിൽ കയറാൻ പാടില്ലെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ “അഭി ചുറ്റും നോക്കി.

ഇതാണ് ഞാൻ ഒന്നും ചോദിക്കാത്തത്, മര്യാദക്ക് പോകാം എന്നു വിചാരിച്ചാൽ ഇങ്ങേരുടെ സ്വഭാവം കാരണം അത് മുടങ്ങും. “ഉണ്ടെങ്കിൽ ഇയാള് കയറില്ലെ “തൻവി “അറിഞ്ഞിട്ട് നിനക്ക് ഇപ്പൊ എന്തികിലും അത്യാവശ്യം ഉണ്ടോ “അവൻ ഗൗരവത്തിൽ പുരികമുയർത്തി.തൻവി മെല്ലെ തല വലിച്ചു. ലേ മനസ്സ് :ഇനി അങ്ങോട്ട് മൈൻഡ് ചെയ്യേണ്ട തൻവി, അവന്റെ ഒടുക്കത്തെ ജാഡ. നീയും കുറച്ചു ബിൽഡപ്പ് ഇട്ടിരുന്നോ.

“ഇരിക്കാലേ🙄….”തൻവി ആലോചിച്ചു നേരെ ഇരുന്നു എയർ പോഡ്സ് എടുത്തു സോങ് പ്ലേ ചെയ്തു ചെവിയിൽ വെച്ചു കണ്ണുകളടച്ചിരുന്നു. പെട്ടന്ന് ആരോ ഒരു എയർ പോഡ്സ് എടുത്തു കൊണ്ടു പോകുന്ന പോലെ തോന്നി കണ്ണുകൾ തുറന്നു. നോക്കുമ്പോൾ അഭി ഒന്നെടുത്തു അവന്റെ ചെവിയിൽ വെച്ച് ചാരി കിടക്കുന്നുണ്ട്. അവൾക്കു കൈ തരിച്ചിട്ട് നിൽക്കാൻ വയ്യ. തൻവി പല്ല് കടിച്ചു. “ഇങ്ങേരെ അങ്ങ് കഴുത്ത് ഞെരിച്ചു കൊന്നാലോ ” ലേ മനസ്സ് :അരുത് തൻവി അരുത്… വെറുതെ ഗോതമ്പുണ്ടയും തിന്നു തീർക്കാൻ ഉള്ളതല്ല നിന്റെ ജീവിതം.ഇനിയും kdrama കൾ കാണാൻ നിന്റെ ജീവിതം ബാക്കി. അതോടെ തൻവി ഒന്നു കൂളായി.

kdrama ഓർത്തിട്ട് മാത്രം, അല്ലെങ്കിൽ കാണായിരുന്നു.ശ്വാസം എടുത്തു വലിച്ചു വീണ്ടും കണ്ണുകളടച്ചു. എപ്പോയോ തൻവി ഉറങ്ങി പോയിരുന്നു. എന്നാൽ അഭി ഇതെല്ലാം നോക്കി ഇരിക്കുവാണ്.മുടി മെസ്സി ബൺ ആണ്. അതുകൊണ്ട് തന്നെ കാറ്റിൽ മുടിഴകൾ മുന്നിലേക്ക് പാറി നടന്നു കൊണ്ടിരുന്നു. അഭി അതെല്ലാം ഗൗതുകത്തോടെ നോക്കി കണ്ടു… പെട്ടന്ന് ഡ്രൈവർ ബ്രേക്ക്‌ ചവിട്ടിയതും തൻവി മുന്നിലേക്ക് ആഞ്ഞു പക്ഷേ അപ്പോയെക്കും അഭി കൈ വെച്ചു ബാലൻസ് ചെയ്തിരുന്നു…

അവൻ അവളെ പതിയെ തന്റെ തോളിലേക്ക് ചായ്ച്ചു മെല്ലെ തലയിൽ തലോടി. ഇതുപോലെ നീ എന്റെ കൂടെ എന്നും വേണം തനു. നിന്നിൽ വേറെ ആർക്കും അവകാശമില്ല…..എനിക്ക് മാത്രം….. അവൻ മുടിയിൽ ചുണ്ട് ചേർത്ത് ഇരുന്നു. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ബസ് യാത്രക്കാർക്ക് ഭക്ഷണം വല്ലതും വാങ്ങിക്കാൻ വേണ്ടി നിർത്തി. അഭി ഇത് കണ്ടു തൻവിയുടെ കവിളിൽ തട്ടി ഉണർത്തി.

“തൻവി……. എണീക്ക്, തൻവി…. ഡി കോപ്പേ “ആദ്യം നല്ല രീതിയിൽ വിളിച്ചു പിന്നെയും പെണ്ണ് ചിണുങ്ങി കിടക്കാൻ പോയതും അവൻ ഒച്ചയിട്ടു. കേൾക്കേണ്ട താമസം മുടി പോലും നേരെയാക്കാതെ ചാടി എണീറ്റു അവനെ നോക്കി. “സ്ഥലം എത്തിയോ “ബാഗ് എടുത്തു ഇറങ്ങാൻ ഒരുങ്ങിയതും അഭി അറിയാതെ നെറ്റിയിൽ കൈ പോയി. ഇങ്ങേനേ ഒരു ജന്മം……. “ആദ്യം ആ രണ്ടു ഉണ്ടക്കണ്ണ് തിരുമ്മി നോക്ക്.

എന്നിട്ടു ചട്ടിയും കലവും എടുത്തു ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്ക് “കണ്ണുരുട്ടി കൊണ്ടു അഭി പറയുന്നത് കേട്ട് തൻവി മുടി പിന്നിലേക്കിട്ട് ചുറ്റും നോക്കി. ഓഹ് എത്തിയിട്ടില്ല, വെറുതെ തെറ്റിദ്ധരിച്ചു… കുറച്ചു നേരം കൂടെ ഉറങ്ങാം,.തൻവി വീണ്ടും സീറ്റിൽ ചാരി ഇരുന്നു ഉറക്കത്തിലേക്ക് വഴുതി. “ഞാൻ ഇപ്പൊ ആരെയാ ഈശ്വരാ ഈ വിളിച്ചുണർത്തിയേ, ഉറങ്ങിയിട്ട് ഇതിന് പൂതി തീർന്നില്ലേ “അഭി സ്വയം പറഞ്ഞു സുഗിച്ചു കിടക്കുന്നവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു…..

.ഉറക്കത്തിൽ ആയത് കൊണ്ടു ഒന്ന് ഞെട്ടി തല വിന്റോയിൽ ഇടിച്ചു. “ആഹ് അമ്മേ…..എന്റെ തല “തൻവി തലയിൽ തടവി അടുത്തിരിക്കുന്നവനെ നോക്കി പല്ല് കടിച്ചു. “ഏട്ടന് സത്യത്തിൽ എന്താ വേണ്ടേ,സ്ഥലം എത്തുമ്പോൾ എണീറ്റാൽ പോരെ. അല്ലാതെ മൂന്നാല് മണിക്കൂർ മുൻപ് തന്നെ എണീറ്റിക്കണം എന്ന് നിർബന്ധമുണ്ടോ” “നിന്റെ ഈ ഉറക്കം കൊണ്ടു ചുറ്റും നടക്കുന്നതൊന്നും അറിയില്ലല്ലോ.”

“അതിന് ഇപ്പൊ എന്താ ഉണ്ടായേ ” “എന്താ ഉണ്ടായെന്നോ!ഞാൻ ഒന്ന് തട്ടി വിളിച്ചപ്പോയെക്കും ബാഗും എടുത്തു ഓടുന്നുണ്ടല്ലോ….. നീ കുഞ്ഞു കുട്ടിയായോ ഇങ്ങനെ കണ്ണും മൂക്കും ഇല്ലാതെ ഓരോന്ന് ചെയ്യാൻ. ഇവിടെ ഇറങ്ങി ബസ് പോയിരുന്നെങ്കിലോ? ” “അതെ ഞാൻ കുഞ്ഞു കുട്ടിയല്ല, ബസ് പോയാൽ ഇരുന്നു മോങ്ങാൻ…. ഈ ബസ് കിട്ടിയില്ലെങ്കിൽ അടുത്ത ബസ് പിടിച്ചു വരും ” “എന്നാലും പറഞ്ഞത് കേൾക്കില്ല “അഭി തറപ്പിച്ചു നോക്കി.

അതോടെ തൻവി ഒന്ന് ഒതുങ്ങി നേരെ ഇരുന്നു.അവൻ ബാഗ് അവിടെ വെച്ചു പുറത്തേക്ക് ഇറങ്ങി……. അവൻ പോകേണ്ട താമസം അവൾ ബാഗും എടുത്തു പുറകിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റിൽ ചെന്നിരുന്നു. എന്നോടാ കളി…ഇനി തനിയെ ഇരുന്നു സംസാരിക്ക്.ഇതിന്റെ കൂടെ ഒന്നും എങ്ങോട്ടും ഇറങ്ങാൻ പറ്റില്ല. അവിടെ എത്തുമ്പോയേക്കും പല്ലും നഖവും പോലും തിരിച്ചു കിട്ടില്ല.

തൻവി പിറുപിറുത്തു കൊണ്ടു തല കുനിച്ചിരുന്നു. അഭി കടയിൽ പോയി ഒരു ബിസ്കറ്റ് പാക്കും ഒരു വലിയ വാട്ടർ ബോട്ടിലും വാങ്ങി തിരിച്ചു ബസ്സിലേക്ക് തന്നെ കയറി… പക്ഷേ സീറ്റ് കാലിയാണ്… ഇപ്പൊ എല്ലാവരും അവരുടെ ആവിശ്യങ്ങൾക്ക് പുറത്ത് ഇറങ്ങിയിട്ടുണ്ട്.അതുകൊണ്ട് ബസ് കാലിയാണ്. ആളുകൾ കയറി തുടങ്ങിയാൽ തിക്കി തിരക്കായിരിക്കും.

പിന്നെ അവിടെ എത്തുവോളം എണീറ്റ് നിൽക്കേണ്ടി വരും. അഭി സാധനങ്ങൾ സീറ്റിൽ വെച്ചു ഒന്നു നെടുവീർപ്പിട്ട് ഷർട്ടിന്റെ സ്ലീവ് മടക്കി പിന്നിലേക്ക്‌ നടന്നു. തൻവി ബാഗ് തലവഴി ഇട്ടു കുനിഞ്ഞിരിപ്പുണ്ട്… “കിട്ടിയോ “ഗംഭീര്യമുള്ള ശബ്ദം കേട്ട് തൻവി ദയനീയതയോടെ തല ഉയർത്തി….. കൊല്ലരുത് എന്ന ഒരു കെഞ്ചൽ ആ മുഖത്ത് വെക്ത്യം. “തിരഞ്ഞെത് കിട്ടിയെങ്കിൽ, സീറ്റിൽ ചെന്നിരിക്ക്. ഇല്ലാ എന്നാണ് ഉദ്ദേശമെങ്കിൽ ബസ് ആണെന്നൊന്നും ഞാൻ നോക്കില്ല,പൊക്കി കൊണ്ടു പോകും….അത് വേണോ ”

ദുഷ്ടൻ… തന്നോട് ദൈവം ചോദിക്കും കണ്ടോ,.ആത്മ “അവർക്ക് വേറെ എന്തൊക്കെ പണിയുണ്ട് “പറഞ്ഞത് കേട്ട പോലെ മറുപടി കിട്ടി. ബാഗും കൂട്ടി പിടിച്ചു ഉറഞ്ഞു തുള്ളി സീറ്റിലേക്ക് നടന്നു. “ഇന്നാ ഇത് പിടിക്ക് “അവൻ നേരത്തെ വാങ്ങിയ ബോട്ടിലും ബിസ്കറ്റും അവൾക്ക് നേരെ നീട്ടി. തൻവി അതിലേക്ക് ഒന്ന് നോക്കിയ ശേഷം തല ചെരിച്ചു.

“എന്റെ പട്ടി തിന്നും” ലേ മനസ്സ് :വേണേൽ എടുത്തു കഴിച്ചോ. കുടല് കരിഞ്ഞു സ്മെൽ ഇങ്ങോട്ട് വരുന്നുണ്ട്, ഞാൻ പുകഞ്ഞു ചാവേണ്ടെങ്കിൽ വാങ്ങിച്ചു കഴിക്കാൻ നോക്ക് പെണ്ണെ. “എനിക്ക് ആരുടെയും ഔദാര്യം വേണ്ട, വാ അടച്ചു അവിടെ ഇരിക്കാൻ നോക്ക്. തൻവി മനസ്സിനെ പേടിപ്പിച്ചു അവിടിരുത്തി. അപ്പോയെക്കും അഭി ബിസ്കറ്റ് പൊട്ടി തൻവിയുടെ വായിൽ തിരുകിയിരുന്നു. പെട്ടന്നായാത് തിരിച്ചു പറയാൻ സമയം കിട്ടിയില്ല…..

അവൾ കണ്ണും മിഴിച്ചു അവനെ നോക്കി. “താൻ എന്താടോ ഈ കാണിച്ചേ, എനിക്ക് വേണ്ടന്നല്ലേ പറഞ്ഞേ “അവൾ ദേഷ്യം കൊണ്ടു നിന്നു വിറച്ചു.അഭി ഇതൊന്നും തന്നോടല്ല എന്ന മട്ടിൽ വാട്ടർ ബോട്ടിൽ എടുത്തു തുറന്നു അതും അവളുടെ വായിൽ വെച്ചു. “ഇനിയും വാ തുറന്നാൽ വല്ല കല്ലും കുത്തി തിരികും.മിണ്ടാതെ ഇതു മുഴുവനും തിന്നു തീർക്കാൻ നോക്ക്..”അഭി അത് അവളുടെ മടിയിൽ വെച്ചു ഫോണിൽ നോക്കി.

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ടു അതിൽ നിന്ന് ഓരോന്ന് എടുത്തു കഴിക്കാൻ തുടങ്ങി. അഭി ഒളികണ്ണിട്ട് ഒന്ന് നോക്കിയ വീണ്ടും ഫോണിലേക്ക് കണ്ണുകൾ പായിച്ചു. വീണ്ടും തൻവി ഉറക്കിലേക്ക് വഴുതി വീണു. അഭി അവൾ ഉറങ്ങി എന്ന് കണ്ടതും മെല്ലെ തന്റെ തോളിലേക്ക് ചായിച്ചു കിടത്തി. മണിക്കൂറുകളുടെ യാത്രയ്ക്കു ശേഷം ബസ് തങ്ങളുടെ സ്റ്റോപ്പിൽ ചെന്നു നിർത്തി…..

ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്‌. അഭി കിടക്കുന്നവളെ ഒന്ന് നോക്കിയ ശേഷം നേരെ കിടത്തിയ ശേഷം തട്ടി വിളിച്ചു. തൻവി ഉറക്ക ചടവോടെ മെല്ലെ തല ഉയർത്തി ചുറ്റും നോക്കി. തന്റെ സ്റ്റോപ്പ്‌ എത്തിയെന്നു മനസിലാക്കി വേഗം ബാഗ് എടുത്തു എണീറ്റു. അഭി അവളെ ഒന്ന് നോക്കിയ ശേഷം അവനും ഇറങ്ങി….. ദീപു നാട്ടിൽ എത്തിയിട്ടില്ല. അവന് എക്സാം ഡ്യൂട്ടി ഉണ്ടായത് കൊണ്ടു നാളെ എത്തുകയൊള്ളു..

. അതുകൊണ്ട് അജയ് ആണ് വന്നത്. അവനെ കണ്ടതും തൻവി ഓടി ചെന്നു പുണർന്നു. “എന്താടി നിന്റെ കോലം, അവിടെ ഞങ്ങളുടെ കൊച്ചിന് ഒന്നും കഴിക്കാൻ തരുന്നില്ലേ “അജയ് “കൊടുത്താലും നേരെ ചൊവ്വേ കഴിക്കണ്ടേ വക്കീലേ “പുറകിൽ നിന്നുള്ള അബശബ്ദം കേട്ട് അജയ് സംശയത്തോടെ പുറകിലേക്ക് നോക്കി. പുഞ്ചിരിച്ചു കൊണ്ടു ബാഗ് തോളിട്ട് വരുന്ന അഭിയേ അവൻ ഇവൻ ഇവിടെ എന്ന ഭാവത്തിൽ തൻവിയെ നോക്കി.

ഞാൻ ബാഗിൽ ഇട്ടു കൊണ്ടു വന്നു എന്ന ഭാവത്തിൽ തിരിച്ചു നോക്കി കൊടുത്തു. “നീ എന്താ ബസ്സിൽ, ബൈക്ക് എവിടെ ” അജയ് “ലീവ് കഴിഞ്ഞു വരുന്ന ദിവസം തന്നെ ബൈക്ക് കംപ്ലയിന്റ് ആയി. നന്നാക്കി കിട്ടുമ്പോയേക്കും വൈകും എന്നു തോന്നിയത് കൊണ്ടു ബസ്സിൽ പോന്നു”അഭി തൻവിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ ഡൌട്ട് അത് തന്നെ ആണെന്ന് അവന് മനസ്സിലായി.

അഭി നോക്കിയതും തൻവി വേഗം മുഖം തിരിച്ചു. “നമുക്ക് പോകാം ഏട്ടാ, നല്ല ക്ഷീണമുണ്ട് ” “കുംഭകർണ്ണനേ പോലെ കിടന്നു ഉറങ്ങിയിട്ട് ഇനിയും ക്ഷീണമോ🧐”അഭി അവർ പോയ വഴിയേ ഓർത്തു. “നീ ആരെ നോക്കി നിൽക്കാ. ഞങ്ങളുടെ കൂടെ പോര്, ഞാൻ ജീപ്പ് ആണ് എടുത്തത്. ഒന്നിച്ചു പോകാം “അവർ പോകുന്നതും നോക്കി നിൽക്കുന്നവനെ നോക്കി കൊണ്ടു അജയ് വിളിച്ചു.അഭി കേൾക്കേണ്ട താമസം വണ്ടിയിൽ കയറി ഇരുന്നു.

തൻവി പുറകിലും കയറി. “ഈ ഫുട്ബോൾ കൊച്ചും കൊണ്ടു നടന്നാൽ മതിയോ അഭി. ഇനി എങ്കിലും നിന്റെ ബാങ്കിലേ ജോലി തുടർന്നു കൂടെ”അജയ് “അതൊക്കെ മാര്യേജ് കഴിഞ്ഞിട്ട് ചിന്തിക്കുന്നൊള്ളു, അതുവരെ തനിക്ക് ഇഷ്ട്ടപ്പെട്ട പ്രൊഫഷൻ ചെയ്തു പോകാം.”അഭി ചിരിച്ചു കൊണ്ടു പറഞ്ഞു. “കേട്ടുന്നവളുടെ അതോഗതി “തൻവി മെല്ലെ പുലമ്പി, പറഞ്ഞത് കേട്ട പോലെ മിറാറിലൂടെ കണ്ണുരുട്ടിയതും ഞാൻ ഇവിടുത്തുകാരി അല്ലെന്ന മട്ടിൽ പുറത്തേക്ക് തല ഇട്ടിരുന്നു.

ജീപ്പ് മുറ്റത്തേക്ക് നിർത്തി. മൂന്ന് പേരും ഒരുമിച്ചിറങ്ങി. “ആഹാ അഭി മോനും ഉണ്ടായിരുന്നോ ഇവരുടെ കൂടെ, “അച്ഛമ്മ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. “പിന്നല്ലാണ്ട്, മാധവിക്കുട്ടിയ്ക്കു എന്താ ഉമ്മറത്തു പണി.”അവൻ തിണ്ണയിൽ ഇരുന്നു. “അഭികുട്ടാ നീ എന്റെ കയ്യിൽ നിന്ന് അടി വാങ്ങിക്കും. ദീപുമോന്റെ സ്വഭാവം നിനക്കും കിട്ടിയോ “അച്ഛമ്മ ദേഷ്യത്തിൽ അവന്റെ നുള്ളി. “വേദനിക്കുന്നു അമ്മമ്മാ…”അവൻ അവിടെ തടവി.

“കൊച്ചു മകൻ വന്നാൽ പിന്നെ നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ” തൻവി ഇതൊന്നും മൈൻഡ് ചെയ്യാതെ അകത്തേക്ക് ഒറ്റ പോക്ക്. അവളുടെ പോക്ക് കണ്ടു അച്ഛമ്മ രണ്ടു പേരെയും നോക്കി. “എന്താ കൊച്ചിന് പറ്റിയെ, വഴിയിൽ വെച്ച് എന്തെങ്കിലും പറഞ്ഞോ, അല്ലാതെ ഒന്നും മിണ്ടാതെ പോകില്ലല്ലോ”അച്ഛമ്മ പറയുന്നത് കേട്ട് അജയ് കൈ മലർത്തി. അഭി അവരെ നോക്കി കണ്ണുചിമ്മി അകത്തേക്ക് നടന്നു.

തൻവി അകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്നത്. ടേബിളിൽ നിരത്തി ഇട്ടിരിക്കുന്ന കുറെ പയ്യന്മാരുടെ ഫോട്ടോസ് ആണ്. അവൾ ബാഗ് സോഫയിൽ ഇട്ടു അതെല്ലാം സംശയത്തോടെ എടുത്തു നോക്കി. ഇത് കണ്ടു കൊണ്ടാണ് അഭിയും കയറി വരുന്നത്…… “ഇതെന്താ അമ്മാ കുറെ ഫോട്ടോസ്.ഇതൊക്കെ ആർക്കാ ” അവൾ സംശയത്തോടെ അമ്മയെയും അജയിയെയും നോക്കി.

അവളുടെ അതെ സംശയം അഭിയിലും നിറഞ്ഞു. “അത് നിനക്ക് വേണ്ടി അച്ഛൻ കൊണ്ടു വന്നതാ “അമ്മ പറഞ്ഞതും അഭിയുടെ മുഖം വിളറി വെളുത്തു. എന്റെ അല്ലെ….. പിന്നെ എന്തിനാ?….. അവന്റെ ഉള്ളിൽ ചോദ്യം ഉയർന്നു. “എനിക്ക് വേണ്ടിയോ,? എന്തിന്?ആരോട് ചോദിച്ചിട്ട്?”തൻവി പതർച്ചയോടെ അവരെ ഉറ്റു നോക്കി. “അത് അച്ഛൻ വരുമ്പോൾ നേരിട്ട് ചോദിച്ചു നോക്ക്…”അമ്മ അത്രയും പറഞ്ഞു അടുക്കളയിലേക്ക് നടന്നു.

അവൾ നിസ്സഹായയായി അജയിയെ നോക്കി.അവൻ ഒന്നുമില്ല എന്ന മട്ടിൽ കണ്ണു ചിമ്മി കാണിച്ചു. അഭിയ്ക്ക് വല്ലാതെ ആയി. അവൻ വേറൊന്നും സംസാരിക്കാതെ വേഗം അവിടുന്ന് ഇറങ്ങി.മനസ്സിൽ അസ്വസ്ഥ വന്നു മൂടി. പറയണം തന്റെ ഇഷ്ട്ടം എത്രയും പെട്ടന്ന് തന്നെ. അഭി ആയിരം തവണ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു. എന്നിട്ടും കണ്ണുകൾ അനുസരണ ഇല്ലാതെ നിറയുന്ന പോലെ തോന്നി അവന് …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button