Novel

നിൻ വഴിയേ: ഭാഗം 17

രചന: അഫ്‌ന

തൻവി രാത്രി അച്ഛനെയും കാത്ത് ഉമ്മറത്തു തന്നെ കുത്തി ഇരിപ്പുണ്ട്. “അച്ഛൻ എത്തിക്കോളും നീ അകത്തു കയറിക്കെ പെണ്ണെ “ചേച്ചി അപ്പുറത്തു വന്നിരുന്നു. “ചേച്ചി ഒന്ന് പോയേ, കാര്യം അറിയാഞ്ഞിട്ട് എനിക്ക് ഒരു സമാധാനവും ഇല്ല “അവൾ തല വെട്ടിച്ചു. “പെണ്ണെ നിന്റെ ജാതകത്തിൽ ദോഷം ഉണ്ടായിട്ടല്ലേ പെട്ടന്ന് ഇങ്ങനെ ”

“എന്റെ വിവാഹം കഴിപ്പിച്ചാൽ ദോഷം കൂടുകയേ ഒള്ളു, എനിക്ക് ഇപ്പൊ തന്നെ കല്യാണം ഒന്നും വേണ്ട ” “അത് തന്നെ അല്ലെ നമ്മൾ തീരുമാനിച്ചേ,…. ഇതിപ്പോ സാഹചര്യം ആയിപ്പോയില്ലേ. അല്ലെങ്കിൽ മുപ്പതു വയസ്സ് കഴിയും നിന്നെ ആരെങ്കിലും കെട്ടി കൊണ്ടു പോകാൻ ” “അത് മതി, മുപ്പതു വയസ്സിലൊക്കെ കല്യാണം കഴിക്കുന്നവർ ഉണ്ടല്ലോ, പിന്നെന്താ പ്രശ്നം ”

“അത് സെലിബ്രിറ്റിസ്…..അവർക്ക് മൂക്കിൽ പല്ല് വന്നാലും ചെക്കനെ കിട്ടും. അതുകൊണ്ട് എന്റെ തനു കൊച്ച് അതിൽ നിന്ന് നല്ലൊരു ചെക്കനെ തിരിഞ്ഞു കണ്ടു പിടിക്ക്.” “അല്ലെങ്കിൽ നിനക്ക് കണ്ണിൽ പിടിച്ചവനെ കൊണ്ടു വാ. നമുക്ക് ആലോചിക്കാം “അജയ് തോളിൽ കയ്യിട്ടു കള്ള ചിരിയോടെ അവളെ നോക്കി. “അങ്ങനേ ആരും എനിക്കില്ല.രണ്ടു പോയേ…. എന്റെ mood തീരെ ശരിയല്ല”

“ഓഹോ, അങ്ങനെയാണോ!അതിന് വഴിയുണ്ട് “ചേച്ചി താടയ്ക്ക് കൈ കൊടുത്തു അജയിയെ നോക്കി. തൻവി അവരുടെ കഥകളി കണ്ടു സംശയത്തോടെ നോക്കിയതും പൊടുന്നനെ അവളെ പിടിച്ചു ഇക്കിളിയാക്കാൻ തുടങ്ങി. ചിരിച്ചു ചിരിച്ചു വയറ്റിൽ വേദന വന്നു,കുതറി മാറാൻ നോക്കിയെങ്കിലും രണ്ടും വിടുന്ന ലക്ഷണം ഇല്ല. അവസാനം ശ്വാസം കിട്ടില്ല എന്ന് കണ്ടതും രണ്ടും നിർത്തി.

“ഇപ്പോ mood റെഡിയായോ തനുവേ😁”അജയ് ഇളിച്ചു കൊണ്ടു വയറിൽ കൈ വെച്ചു ഇരിക്കുന്നവളേ നോക്കി. അതിനു ദാഹിപ്പിക്കൊന്നൊരു നോട്ടമായിരുന്നു. “ഇല്ലെങ്കിൽ പറ, ഞങ്ങൾ ശെരിയാക്കി തരാം “ചേച്ചി “എന്റെ മൂഡ് ശെരിയായി…എന്റെ പൊന്നോ…..”അവൾ കൈ കൂപ്പി.അതോടെ അവർ അവളെ നോക്കി കളിയാക്കി ചിരിച്ചു. “എന്താ ഇവിടെ ഒരു ചിരിയൊക്കെ”ഇരുട്ടിൽ നിന്ന് ഉമ്മറത്തേക്ക് കയറി വരുന്ന അച്ഛന്റെ ശബ്ദം കേട്ട് മൂന്നു പേരും പടിയിൽ നിന്ന് എണീറ്റു ഒന്ന് ചിരിച്ചു.

“അച്ഛേ “തൻവി അയാളെ ചെന്നു പുണർന്നു. അയാൾ വത്സല്യത്തോടെ തലയിൽ തലോടി നേരെ നിർത്തി. “അച്ഛേടെ പൊന്ന് എപ്പോ എത്തി ” “കുറച്ചു നേരായി.എവിടെ ആയിരുന്നു ഇത്രയും നേരം. ഇങ്ങനെ വൈകാറില്ലല്ലോ ” “അത് നമ്മുടെ കുമാരേട്ടന്റെ മകൻ ഇല്ലേ പ്രണവ്. അവൻ ഇപ്പൊ sslc അല്ലെ….

എന്നെ ഒന്ന് റിവിഷൻ എടുക്കാൻ വിളിച്ചിരുന്നു. എന്തായാലും ഞാൻ ഇവിടെ വെറുതെ പെൻഷൻ പറ്റി ഇരിക്കുവല്ലേ. അതുകൊണ്ട് അങ്ങോട്ട് ഒന്ന് പോയി എല്ലാം ഒന്ന് പുതുക്കി “അയാൾ ചിരിയോടെ പറഞ്ഞു. “അവൻ പഠിക്കുന്നുണ്ടോ? ചെറുപ്പത്തിൽ എങ്ങാനും കണ്ടതാ ” “അവൻ മിടുക്കനാ….”അവൾ അതിനോന്ന് മൂളി. “അച്ഛേ കൈ കഴുകി ഇരിക്ക്, ഞാൻ കഴിക്കാൻ എടുക്കാം “ചേച്ചി

“വേണ്ട ഞാൻ അവിടുന്ന് കഴിച്ചു,കുമാരൻ കഴിക്കാതെ ഇറങ്ങാൻ സമ്മതിച്ചില്ല ” “എങ്കിൽ ഞാൻ നല്ല കട്ടൻ കാപ്പി എടുക്കാം, ഇവിടെ ഇരിക്ക് “തൻവി അതും പറഞ്ഞു അകത്തേക്ക് ഓടി.അച്ഛൻ അവൾ പോകുന്നതും നോക്കി ചാരു കസേരയിൽ ഇരുന്നു… അജയ് തിണ്ണയിലും. “അറിഞ്ഞപ്പോ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ “അച്ഛൻ നെടുവീർപ്പിട്ടു കൊണ്ടു അവരെ നോക്കി.

“കുറച്ചു നേരം ബഹളം വച്ചു, ഇപ്പോ ഒന്നടങ്ങിയെ ഒള്ളു.”ചേച്ചി “നമ്മുക്ക് ഒന്നുക്കൂടെ ആലോചിട്ട് പോരെ അച്ഛാ “അജയ് അയാളെ പ്രതീക്ഷയോടെ നോക്കി. “എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോനെ,….” “ഞാൻ എന്റെ അഭിപ്രായം പറഞ്ഞന്നെ ഒള്ളു, എന്തായാലും അവളോട് ഒന്നൂടെ ചോദിച്ചു നോക്കാം “അജയ് “കാപ്പി റെഡി “സിറ്റ് ഔട്ടിലേക്ക് ഗ്ലാസ്സുമായി ഊതി കൊണ്ടു വരുന്നവളേ കണ്ടു ഇരുവരും സംസാരം നിർത്തി.

“അച്ഛേടെ പൊന്ന് ഇങ്ങോട്ട് വാ “അച്ഛൻ വിളിച്ചതും, തൻവി അച്ഛന്റെ ചെയറിന്റെ ഒരറ്റത്ത് വന്നിരുന്നു തോളിലൂടെ ചുറ്റി പിടിച്ചു ചെരിഞ്ഞിരുന്നു. “എന്താ അച്ഛേ ” “മോള് എല്ലാം അറിഞ്ഞു കാണുമല്ലോ? എന്താ മോളുടെ അഭിപ്രായം “അത് കേട്ടതും അവളുടെ മുഖം മങ്ങി. കൈ അയച്ചു നേരെ ഇരുന്നു. “എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട, ഞാൻ പഠിക്കുവല്ലേ…. അതെല്ലാം തീർന്നിട്ട് പോരെ അച്ഛേ ഇതൊക്കെ “അവൾ അയാളെ ദയനീയമായി നോക്കി.

“അച്ഛയുടെ ആഗ്രഹം അത് തന്നെയല്ലേ, പക്ഷേ ജാതക ദോഷം?……മോളെ പഠിപ്പിക്കുന്ന ഒരു നല്ല പയ്യനെ തന്നെ നമുക്ക് കണ്ടു പിടിക്കാം “അയാൾ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല. എന്നിട്ടും എങ്ങനെയൊക്കെയോ മൂളി. “നിങ്ങളുടെ ഓക്കേ ഇഷ്ടം അതാണെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ “തൻവി ചിരിച്ചെന്ന് വരുത്തി പറഞ്ഞു. “നാളെ ഒരു കൂട്ടർ മോളെ കാണാൻ വരുന്നുണ്ട്, അച്ഛൻ നിർബന്ധിക്കില്ല.

കണ്ടു സംസാരിച്ചിട്ട് തീരുമാനിച്ചാൽ മതി “അച്ഛൻ കിട്ടിയ ഗ്യാപ്പിൽ കാര്യം എടുത്തിട്ടു. കേൾക്കേണ്ട താമസം തൻവി അച്ഛനെ നോക്കി കണ്ണുരുട്ടി. “ഇതിനായിരുന്നു ലെ ഇങ്ങനെ ഇരുന്നു പതപ്പിച്ചേ,…. വെറുതെ അല്ല അച്ഛേടെ പൊന്നെ, ചക്കരെ എന്നൊക്കെ ഒലിപ്പിച്ചേ “അവൾ ചുണ്ട് കൊട്ടി. “നിനക്ക് വേണ്ടെങ്കിൽ വേണ്ട, അവര് വന്നു പൊക്കോട്ടെ തനു “ചേച്ചി പറയുന്നത് കേട്ട് അവൾ ഒന്ന് അടങ്ങി.

“ഈ വരുന്നവന്റെ പേരും നാളും ഓക്കേ എന്താ “തൻവി “പേര് കാശിനാഥൻ….. ചെക്കൻ ഡോക്ടറാ.”അജയ് “ഒരു മാച്ച് തോന്നുന്നില്ലല്ലോ അച്ഛേ “തൻവി തിങ്കി “നീ ഇപ്പൊ തന്നെ ഓരോന്ന് കണ്ടു പിടിക്ക്, അവരൊന്നു വന്നു പൊക്കോട്ടെ തനു എന്നിട്ടു പോരെ സെൻസർ എടുക്കലൊക്കെ “അജയ് പല്ല് കടിച്ചു. “അങ്ങനെ എങ്കിൽ അങ്ങനെ,”അതും പറഞ്ഞു അകത്തേക്ക് ഓടി.

“ഈ പെണ്ണിനെയൊക്കെ ആണല്ലോ അച്ഛൻ കെട്ടിച്ചു വിടുന്നത് എന്നോർക്കുമ്പോയാ “ചേച്ചി തൻവിയുടെ പോക്ക് കണ്ടു അച്ഛനെ നോക്കി. “അതൊക്കെ കെട്ടുമ്പോ ശരിയായിക്കോളും, നിങ്ങളുടെ അമ്മായിയും ഇങ്ങനെ തന്നെ ആയിരുന്നു…എപ്പോഴും ഓരോന്ന് ഒപ്പിച്ചു കൊണ്ടിരിക്കും, പക്ഷേ കെട്ടു കഴിഞ്ഞപ്പോൾ ആളെ അങ്ങ് മാറി പോയി “അച്ഛൻ ഓർത്തു. “അങ്ങനെ ഒന്നും വേണ്ട, തനുവിനെ ഇങ്ങനെ തന്നെ മനസ്സിലാക്കുന്ന ഒരുവനെ മതി അച്ഛാ.”അജയ് “എനിക്കറിയാം മക്കളെ നിങ്ങളുടെ ടെൻഷൻ. നാളെ വരാൻ പോകുന്നത് ആരാണെന്നറിയോ?”

“ഇല്ല “രണ്ടു പേരും ഒരുപോലെ പറഞ്ഞു. “കുമാരന്റെ മൂത്തമകനാ കാശിനാഥൻ. തൻവിയ്ക്ക് അറിയാം അവനെ ചെറുപ്പത്തിൽ രണ്ടു പേരും നല്ല കൂട്ടായിരുന്നല്ലോ. ഇപ്പൊ അവള് മറന്നുക്കാണും.അവൻ ഹയർ സ്റ്റഡിസിന് കാനഡയിൽ ആയിരുന്നു. ഇപ്പൊ വന്നിട്ടുണ്ട്…….എന്നോട് തൻവിയെ കുറിച്ച് അന്വേഷിച്ചു, അവനും അറിയുന്ന പെണ്ണിനെ കെട്ടുന്നത് തന്നെയാണ് താല്പര്യം.”

“ഓഹ് ഇപ്പൊ മനസിലായി, അച്ഛൻ കാശിനാഥൻ എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് ഓടിയില്ല,.. കാശി എന്നല്ലേ എല്ലാരും വിളിച്ചിരുന്നേ “ചേച്ചി ഓർത്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “തനു…..എടി….തനു…. ഒന്ന് എണീറ്റെ.”അമ്മ വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. “എന്താ അമ്മാ, ഇന്നലെ വന്നിട്ടല്ലേ ഒള്ളു. കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടേ അമ്മാ “തല വഴി വീണ്ടും പുതപ്പ് മൂടി. “നീ അടി വാങ്ങിക്കും, ഇന്ന് പെണ്ണ് കാണാൻ വരുന്ന കാര്യം മറന്നോ “അമ്മ പറഞ്ഞു നാവെടുത്തതും ഇടി വെട്ടിയ പോലെ പിടഞ്ഞെഴുന്നേറ്റു.

“അമ്മ എന്താ പറഞ്ഞേ ” “നിന്നെ പെണ്ണ് കാണാൻ വരുന്ന കാര്യം തന്നെ. ഉച്ചക്ക് അവരെത്തും…. അപ്പോയെക്കും കുളിയും നനയും കഴിഞ്ഞിരിക്കാൻ നോക്ക് ” “ഉച്ചക്ക് അല്ലെ, ഇനിയും സമയം ഉണ്ടല്ലോ “വീണ്ടും കട്ടിലിലേക്ക് മറിയാൻ നിന്നതും അമ്മ തലയണ എടുത്തു പൊക്കി. “എന്താ അമ്മാ ഇത്. ഒരഞ്ചു മിനിറ്റ് കൂടെ,… പ്ലീസ് “കെഞ്ചി. “ദീപു വന്നിട്ടുണ്ട്,”അമ്മ അവസാനത്തെ അടവ് എടുത്തു. ഇത് കേട്ടാൽ ഏതു ഉറക്കിൽ പോലും ലവള് അറിയും.

“എപ്പോ “ഞെട്ടി. “രാത്രി എത്തിയെന്നാ പറഞ്ഞേ, നിന്നെ പെണ്ണുകാണലിനെ കുറിച്ചൊന്നും അറിഞ്ഞിട്ടില്ല. അവര് വരുമ്പോയേക്കും വിളിച്ചു പറഞ്ഞേക്ക്.”അമ്മ അതും പറഞ്ഞു താഴെക്ക് ഇറങ്ങി, കൂടെ തലയണയും എടുത്തു. “അതെങ്ങോട്ടാ കൊണ്ടു പോകുന്നെ ” “എന്റെ മോളെ ഈ അമ്മയ്ക്ക് അത്ര വിശ്വാസം പോരാ. മര്യാദക്ക് വേഗം എണീറ്റു താഴെക്ക് വരാൻ നോക്ക് ”

ഉറക്കം പോയി, ഇനി എണീറ്റെക്കാം. സ്വയം പറഞ്ഞു വാഷ്റൂമിൽ കയറി പല്ലും മുഖവും കഴുകി താഴെക്ക് ഇറങ്ങി. “Good മോർണിംഗ് അച്ഛമ്മാ “മുത്തശ്ശിയ്ക്ക് ഒരുമ്മയും കൊടുത്തു അടുക്കളയിലേക്ക് ചെന്നു. ‘ആഹാ എണീറ്റോ,…ഇന്ന് നന്നായി ഒന്നൊരുങ്ങിക്കോ മോളെ “ചേച്ചി ചിരിയോടെ അവളെ നോക്കി. “നന്നായി തന്നെ ഒരുങ്ങണം എന്ന് നിർബന്ധം ഉണ്ടോ?”

“ഉണ്ട്, ഇത് എല്ലാവരും ഉറപ്പിച്ച മട്ടാ…. ഉച്ചയൂണും കഴിഞ്ഞിട്ടേ അവര് പോകു “അജയ് അടുക്കളയിൽ സാധങ്ങൾ എല്ലാം അടുക്കി വെച്ച് കൊണ്ടു അവളെ നോക്കി. “അത് നിങ്ങൾ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ “അവളുടെ മുഖം ചുവന്നു. പറഞ്ഞത് അങ്ങ് ബോധിച്ചിട്ടില്ല. “നീ ചൂടാവല്ലേ, നീ കണ്ടു നോക്ക് എന്നിട്ടു ബാക്കി തീരുമാനിക്കാം “അജയ് തോളിൽ തട്ടി. “മൂഡ് പോയി, ഇന്ന് ഇവിടെ നിന്ന് ബ്രേക്ക്‌ ഫാസ്റ്റ് വേണ്ട. ഞാൻ മാലതി ആന്റിയുടെ അടുത്ത് നിന്ന് കഴിച്ചോളാം”

“എന്തെങ്കിലും പറഞ്ഞു അങ്ങോട്ട് പോകാൻ ഓരോ കാരണം ഉണ്ടാക്കുവാ…..”ചേച്ചി “അമ്മേ ഞാൻ ഇപ്പൊ വരാം “അവരെ കനപ്പിച്ചോന്ന് നോക്കി അവൾ അടുക്കള വഴി അങ്ങോട്ട് ഓടി. മാലതി അടുക്കളയിൽ പുട്ട് നിറക്കുന്ന തിരക്കിലാണ്. തൻവി അടുക്കള വഴി അകത്തേക്ക് കയറി. “ഹലോ…….”വാതിൽ പടിയിൽ ചാരി ഇരുന്നു ആന്റിയെ വിളിച്ചു. “വന്നോ……എന്താണ് ആഗമനുദേശം”അവളെ നോക്കാതെ ജോലി തുടർന്നു കൊണ്ടു തന്നെ ചോദിച്ചു.

“ഇത് തന്നെയാണ് ഞാൻ വരാത്തെ, വന്നു വന്നു നമ്മളെ ഒന്നും കണ്ണു പിടിക്കുന്നില്ലല്ലോ🧐 ” “എന്റെ പൊന്ന് തനു. ഞാൻ ഇവിടെ പുട്ട് ചുട്ടു കൊണ്ടിരിക്കാ. ഒന്നെങ്കിൽ നീ എന്റെ മുൻപിലേക്ക് വാ അല്ലെങ്കിൽ ഞാൻ ഗ്യാസ് അടുപ്പ് എടുത്തു നിന്റെ അടുത്തേക്ക് വരാം,…” “ഞാൻ അങ്ങോട്ട് വരാം “തൻവി അവരുടെ അപ്പുറത്ത് വന്നിരുന്നു.

“ഇന്ന് ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്ന് കേട്ടു.നീ കണ്ടോ ചെക്കനെ ” “ഞാൻ കണ്ടിട്ടൊന്നും ഇല്ല, ആന്റി ഉച്ചക്ക് അങ്ങോട്ട് പോര്, ആന്റിയ്ക്കും കാണാലോ അതിന് കുടെയാ ഞാൻ വന്നേ “തേങ്ങ എടുത്തു വായിൽ ഇട്ടു കൊണ്ടു പറഞ്ഞു. “മ്മ് വേഗം പണി തീർക്കാൻ നോക്കട്ടെ.” “ദീപു എണീറ്റോ ആന്റി “അകത്തേക്ക് തലയിട്ടു. “എവിടെ എണീക്കാൻ, വന്നപ്പോൾ തന്നെ ഒരുപാടായിരുന്നു. യാത്ര ക്ഷീണം ഉണ്ടെന്ന് തോന്നുന്നു”ആന്റി പുട്ട് നിറച്ചു കൊണ്ടു തുടർന്നു.

“ഞാൻ ഒന്നു പോയി നോക്കിട്ട് വരാം “അവൾ അകത്തേക്കൊടി. വാതിൽ ചാരി വെച്ചിരിക്കുവാണ്. പുതച്ചു മൂടി നല്ല ഉറക്കിലാണ് കക്ഷി.തൻവി ശബ്ദം ഉണ്ടാക്കാതെ മുറിയിൽ കയറി മെല്ലെ വാർഡ്രോബ് തുറന്നു..,…. അതിൽ കിടക്കുന്ന ഡയറി കണ്ടു അവളുടെ കണ്ണുകൾ വിടർന്നു. തൻവി കിടന്നുറങ്ങുന്നവനെ ഒന്ന് പാളി നോക്കി അത് കയ്യിലെടുത്തു. എന്തോ നേടിയ സന്തോഷത്തിൽ പോകാനായി തിരിഞ്ഞതും പുറകിൽ കൈ കെട്ടി ഗൗരവത്തിൽ നിൽക്കുന്ന രൂപത്തെ കണ്ടു.

“ദീപു എണീറ്റോ,😬”ഡയറി പിന്നിലേക്ക്‌ പിടിച്ചു അവനെ നോക്കി ഇളിച്ചു. മുഖം ദേഷ്യം കൊണ്ടു ചുവന്നിട്ടുണ്ട്. “ഞാൻ വാങ്ങിക്കാണോ? അതോ നീയായിട്ട് തരുന്നോ “കൈ കെട്ടി ഗൗരവത്തിൽ ചോദിച്ചു.അതോടെ കൈ താനെ മുൻപിലേക്ക് നീട്ടി… അപ്പോൾ തന്നെ ദീപു അത് വാങ്ങി അവന്റെ വാർഡ്രോബിൽ വെച്ചു പൂട്ടി കീ പോക്കറ്റിൽ ഇട്ടു.ടവ്വൽ എടുത്തു ബാത്‌റൂമിൽ കയറാൻ തിരിഞ്ഞു.

“ഞാൻ എടുത്തു നോക്കിയാൽ എന്താ പ്രശ്നം, അതിന് മാത്രം എന്താ അതിൽ ഉള്ളെ ” “നീ എന്നല്ല, ആരും നോക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല… ഇനി എന്നോട് ചോദിക്കാതെ ഇതെടുത്താൽ പിന്നെ ഒരിക്കലും ഞാൻ നിന്നോട് മിണ്ടാൻ പോകുന്നില്ല തനു ” “പറച്ചിൽ കേട്ടാൽ തോന്നും വല്ല നിധിയും സൂക്ഷിരിക്കൂവാണ് എന്ന്🤨” “അതെ നിധി തന്നെയാണ്.നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ” “എനിക്ക് ഒരു കുഴപ്പവും ഇല്ല, ഒന്നും പറയാനും പാടില്ല, ചോദിക്കാനും പാടില്ല…

എന്നിട്ട് ചങ്കാണ് പോലും ചങ്ക്”തൻവി പുച്ഛിച്ചു. “നീ പോയേ, ഞാൻ ഫ്രഷ് ആയിട്ട് വരാം”അവൻ വാഷ്റൂമിലേക്ക് കയറി. “പിന്നെ, ഇന്ന് എന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്. നേരത്തെ അങ്ങോട്ട് വന്നേക്കണം. കേട്ടോ ” തൻവി വാതിലിന്റെ അടുത്ത് നിന്നു വിളിച്ചു പറഞ്ഞു. “എന്ത് “അടഞ്ഞ ഡോർ പെട്ടന്ന് തന്നെ തുറന്നു. കണ്ണൊക്കെ ഇപ്പൊ പുറത്തു ചാടും “Yes, എന്റെ പെണ്ണുകാണൽ ആണിന്ന്, ചെക്കൻ ഡോക്ടറാ….”

“അതെന്താ ഇത്ര പെട്ടന്ന്,ഏട്ടൻ ജാതക ദോഷത്തെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ ഇത്ര പെട്ടന്ന് വിവാഹം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല “ദീപു സംശയത്തോടെ നോക്കി. “അറിയില്ല, എന്തായാലും ഉച്ചയയൂണിന് അവരുണ്ടാവും. ദീപു നേരത്തെ അങ്ങോട്ട് വന്നോണം…. മനസ്സിലായോ ” “ശെരി ശെരി, നീ നടന്നോ. ഞാൻ അങ്ങ് വന്നോളാം ” “അപ്പോ ഓക്കേ “തൻവി കതകു ചാരി പുറത്തേക്കിറങ്ങി.

ദീപു അവൾ പോകുന്നത് ഒന്നു നോക്കിയ ശേഷം വാഷ്റൂമിലേക്ക് തന്നെ കയറി. അഭിയേ അമ്മാവൻ നേരത്തെ തന്നെ വരാൻ വിളിച്ചിരുന്നു… അഭി ആദ്യം തന്നെ ദീപുവിന്റെ അടുത്തേക്കാണ് ചെന്നത്. അവൻ മുണ്ടും മടക്കി കുത്തി പുറത്തേക്ക് ഇറങ്ങി വരുവാണ്. “ആഹാ നീ എത്തിയോ, ഞാൻ വിളിക്കാൻ നിൽക്കുവായിരുന്നു ” “മ്മ്, ഇനി എപ്പോ എത്തി “അഭിയുടെ മുഖത്തു നേരത്തെ കാണുന്ന ഒരു തെളിച്ചം ഇല്ലെന്ന് അവന് മനസ്സിലായി. “എന്താടാ നിന്റെ മുഖം വാടിയിരിക്കുന്നെ, അല്ലെങ്കിൽ ഇങ്ങനെയല്ലല്ലോ കാണാറ് ”

“ഏയ്‌ അങ്ങനെയൊന്നും ഇല്ല, നിനക്ക് തോന്നിയതാവും “അവൻ ഒഴിഞ്ഞു മാറി മുന്നോട്ട് നടന്നു. “എങ്കിൽ വാ അങ്ങോട്ട് നടക്കാം. അവരിങ്ങേത്തറായി “ദീപു അവന്റെ തോളിൽ കയ്യിട്ടു അങ്ങോട്ട് നടന്നു. അഭിയ്ക്കു നെഞ്ചിൽ വല്ലാത്ത ഭാരം പോലെ തോന്നി, ആ വീടിന്റെ പടി കയറാൻ കഴിയാത്ത പോലെ കാലുകൾ കുഴഞ്ഞു. വല്ലാത്തൊരു നീറ്റൽ. “ആഹാ രണ്ടും ഇങ്ങെത്തിയോ, ഞാൻ മുങ്ങിയെന്ന് കരുതി.

“ചേച്ചി ഹാളിലേക്ക് കയറിയരെ കണ്ടു പറഞ്ഞു. “ഞാൻ അഭിയെ കാത്തിരുന്നു പോയി,”ദീപു “എന്താടാ നിന്റെ മുഖത്തൊരു മ്ലാനത, ഇങ്ങോട്ട് വിളിച്ചത് ഇഷ്ടായില്ലേ “ചേച്ചി “ഏയ്‌ അങ്ങനെ ഒന്നും ഇല്ല, ചെറോയൊരു തലവേദന.”അവൻ ചിരിച്ചെന്ന് വരുത്തി. “നിങ്ങളിക്കിരിക്ക്, ഞാൻ കുടിക്കാൻ എടുക്കാം “ഇഷാനി അടുക്കളയിലേക്ക് നടന്നു. “തൻവി ഒരുങ്ങി കഴിഞ്ഞോ “ദീപു “മുകളിലുണ്ടാവും,ഒരു മണിക്കൂറായി കയറിയിട്ട് “അവൾ വിളിച്ചു പറഞ്ഞു.

“വാടാ നമുക്ക് അവളുടെ അടുത്തേക്ക് പോകാം “ദീപു അവനെയും വലിച്ചു മുകളിലേക്ക് നടന്നു. അഭിയ്ക്ക് സങ്കടം കൂടി കൊണ്ടിരുന്നു. തന്റെ പെണ്ണല്ലേ… എന്തിനാ മറ്റൊരാൾക്ക്‌ കൊടുക്കുന്നെ. കുറച്ചു സമയം എനിക്ക് തന്നു ക്കൂടായിരുന്നോ എനിക്ക്.അവൻ ഉള്ളിൽ അലമുറ ഇട്ടു. അവളുടെ ഡോറിന് അടുത്തെത്തിയതും അഭി ഒരു നിമിഷം നിന്നു. ദീപു അവനെ ഒന്ന് നോക്കിയ ശേഷം വാതിലിൽ മുട്ടി.

“ആരാ “തൻവി “ഞങ്ങളാടി… ഒരുങ്ങി കഴിഞ്ഞോ “ദീപു “ദേ ഒരു മിനിറ്റ്, ഇപ്പൊ തുറക്കാം”പറഞ്ഞു തീർന്നതും തൻവി ഓടി വന്നു ഡോർ തുറന്നു. മുൻപിൽ നിൽക്കുന്നവളേ രണ്ടു പേരും ഒരുപോലെ നോക്കി നിന്നു പോയി. ഗോൾഡൻ ബോൾഡറുള്ള ലൈറ്റ് യെല്ലോ സിൽക്ക് സാരിയും മഞ്ഞ നിലത്തിലുള്ള സിമ്പിൾ ബ്ലൗസും, അതിലേക്ക് രണ്ടു ഹെവി കമ്മലും ഒരു ചുവന്ന കുഞ്ഞു പൊട്ടും. കയ്യിൽ രണ്ടു സിമ്പിൾ വളകളും…..

മുടി അഴിച്ചു കുറച്ചു മുന്നിലേക്ക് ഇട്ടിട്ടുണ്ട്. എന്തോ ഈ അവൾക്ക് വല്ലാതെ ചേരുന്ന പോലെ…. അഭിയുടെ കണ്ണിൽ നീർമണികൾ തങ്ങി നിന്നു. ആ കാഴ്ച്ച കാണാൻ ആവാതെ അവൻ തല ചെരിച്ചു. തൻവിയ്ക്ക് പെട്ടന്ന് മുൻപിൽ അഭിയെ കണ്ടതും ഉള്ളിൽ ഒരു ആതി കയറി ക്കൂടി… പക്ഷേ തന്റെ ആരുമല്ലല്ലോ എന്ന ചിന്ത മനസ്സിനെ നിയന്ത്രിച്ചു.അവൾ വേഗം അവനിൽ നിന്ന് കണ്ണുകൾ എടുത്തു. ദീപുവിനെ നോക്കി എങ്ങനെയുണ്ടെന്ന് ചോദിച്ചു. “ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രതീക്ഷപ്പെടെ “പുറകിൽ നിന്ന് ഒരബശദം.

അജയ് ആണ്. “കാവിലെ ഭഗവതി ഒരു കിലോ പൂട്ടിയും അടിചാണല്ലോ ഇറങ്ങാറ് “ദീപു “ഞാൻ പൂട്ടിയൊന്നും അടിച്ചിട്ടില്ല, ദീപു വെറുതെ കള്ളം പറയേണ്ട.ദേ നോക്ക് “അവളുടെ മുഖം തുടച്ചു കാണിച്ചു കൊണ്ടു അവനെ കണ്ണുരുട്ടി. “ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ, ഇങ്ങനെ ഒരു പൊട്ടി “ദീപു തലയിൽ കൊട്ടി. “ഒരുക്കം കഴിഞ്ഞെങ്കിൽ ഇറങ്ങിക്കോ, ചെക്കനും കൂട്ടരും എത്തി “ഇഷാനി മുകളിലേക്ക് കയറി വന്നു. അതൊടെ ഇത്രയും നേരം കൂളായി നിന്നിരുന്ന മുഖം വിളറി വെളുത്തു.അവളുടെ മുഖഭാവം കണ്ടു അഭി ഒഴികെ മൂന്നു പേരും പരസ്പരം നോക്കി ചിരിച്ചു. “നിങ്ങൾ എന്തിനാ ഇങ്ങനെ ചിരിക്കണേ😥”

“ഒന്നുമില്ലെടാ, വാ താഴെക്കിറങ്ങാം “ചേച്ചി അവളുടെ കൈ പിടിച്ചു താഴെക്ക് ഇറങ്ങി. പുറകെ ബാക്കിയുള്ളവരും. അഭി പോകാൻ മടിച്ചു അവിടെ തന്നെ നിൽക്കുന്നത് കണ്ടു ദീപു അവന്റെ കയ്യും പിടിച്ചു വലിച്ചു. താഴെക്കിറങ്ങി വരുന്നവളേ കണ്ടു സോഫയിൽ ഇരിക്കുന്നവന്റെ മുഖം തെളിഞ്ഞു. അവന്റെ കണ്ണുകൾ വിരിഞ്ഞു അത് ചുണ്ടിൽ ഒരു ചിരിയായി മാറി….. അവന്റെ നോട്ടം കണ്ടു അഭിയ്ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

അവൻ മുഷ്ടി ചുരുട്ടി പിടിച്ചു കൈ പിന്നിലേക്ക്‌ കെട്ടി. തൻവി കോഫിയും പിടിച്ചു തല താഴ്ത്തി ഹാളിലേക്ക് ചെന്നു. നെഞ്ചിൽ പെരുമ്പാറ മുഴങ്ങി കൊണ്ടിരുന്നു. ആ ശബ്ദം പുറത്തേക്ക് കേൾക്കുന്ന അത്രയും ഉച്ചത്തിൽ….. കൈകൾക്ക് വിറയൽ പോലെ…. കപ്പ് അവന് നേരെ നീട്ടിയതും കൈ വിറച്ചത് കൊണ്ടു അവന്റെ ഷർട്ടിലേക്ക് കോഫി കുറച്ചു തുളുമ്പി പോയി.കോഫിയുടെ ചൂട് കാരണം അവൻ ഒന്ന് പുളഞ്ഞു കൊണ്ടു ചാടി എണീറ്റു.

തൻവി ഒന്ന് പേടിച്ചു തല താഴ്ത്തി. ബാക്കിയുള്ളവരും അവന്റെ പ്രതികരണം എന്തെന്ന് നോക്കി നിന്നു. എന്നാൽ അഭിയ്ക്കും ദീപുവിനും അത് കണ്ടു ചിരിയാണ് വന്നത്. അഭി അങ്ങനെ തന്നെ വേണം എന്ന കണക്കെ കാശിയെ നോക്കി. “അയ്യോ സോറി ഞാൻ അറിയാതെ ” തൻവി ദയനീയമായി അവനെ നോക്കി.

‘”It’s okay, അറിയാതെ അല്ലെ. ഇയാള് ഇങ്ങനെ worried ആവേണ്ട ആവിശ്യം ഒന്നും ഇല്ല “അവൻ തല താഴ്ത്തി നിൽക്കുന്നവളേ നോക്കി ചിരിച്ചു. ശാന്തമായ സ്വരം കേട്ട് അവൾ പതിയെ തല ഉയർത്തി. മുൻപിൽ നിൽക്കുന്നവനെ കാണെ അവളുടെ മുഖം തെളിഞ്ഞു. ചുണ്ടിൽ അതൊരു ചിരിയായി മാറി. “കാശിയേട്ടൻ “അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button