Novel

നിൻ വഴിയേ: ഭാഗം 19

രചന: അഫ്‌ന

തൻവി നേരത്തെ ഓടി കയറിയതാണ് മുറിയിൽ. തന്റെ ശ്വാസത്തെ ദ്രുത ഗതിയിൽ ആക്കുന്ന തിരക്കിലാണ്. നിലത്തു വാതിലിനോട് ചേർന്നു ചാരി ഇരിക്കുവാണ്.ഹൃദയം ഇപ്പോഴും നിർത്താതെ മിടിക്കുന്നുണ്ട്, വെള്ളം എത്ര കുടിച്ചിട്ടും മതിയാകാത്ത പോലെ. ഈശ്വരാ എന്താ നടന്നെ… അഭിയേട്ടൻ ഇന്ന് പറഞ്ഞതിന്റെയും ചെയ്തതിന്റെയും അർത്ഥം?

എന്നേ വീണ്ടും പൊട്ടിയാക്കാൻ നോക്കുവാണോ? പക്ഷേ ആ കണ്ണുകളിൽ ഞാൻ കണ്ടത്……..തൻവി ഓർത്തു തലയ്ക്കു കൈ വെച്ചു അടുത്തുള്ള ബോട്ടിൽ ദൂരെക്കെറിഞ്ഞു…ഒന്നും മനസിലാവുന്നില്ലല്ലോ. അപ്പോ ദീപ്തിയോ,അഭിയേട്ടൻ അവളെ വഞ്ചിക്കുവല്ലേ? ഉള്ളിൽ ഓരോ ചോദ്യങ്ങൾ ഉയർന്നു വന്നു.

ഒന്നിനും തന്റെ പക്കൽ ഉത്തരമില്ല. “തനു…… നിനക്കെന്താ ഇപ്പൊ മുറിയിൽ പണി.താഴോട്ട് വന്നേ “ചേച്ചി ഡോറിൽ മുട്ടി കൊണ്ടു വിളിച്ചു. “ഞാ……ൻ ദാ….ഇപ്പൊ വരാം.”നിറഞ്ഞ മിഴികളും നെറ്റിതടത്തിലേ വിയർപ്പ് കണങ്ങളും തുടച്ചു ഡോർ തുറന്നു. “നീ എന്താടി പന്തം കണ്ട പെരുച്ചാഴിയേ പോലെ നിന്ന് വിയർക്കുന്നെ” ചേച്ചി അവളെ അടിമുടി നോക്കി. “അതൊന്നും ഇല്ല, ഇതെല്ലാം ഉടുത്തിട്ടാണെന്ന് തോന്നുന്നു, ഭയങ്കര ചൂട്…

..”തൻവി കാറ്റ് വീശുന്ന പോലെ കാണിച്ചു “എന്നാ ഇത് മാറ്റി വേറെ വല്ല ചുരിദാറും ഇട്ടുക്കൂടായിരുന്നോ?” “ഇനി എന്നേ കൊണ്ടു രണ്ടാമത് ഒരുങ്ങാൻ വയ്യ, ഇനി രാത്രി നോക്കാം ” “ഇതിനാണ് ഞങ്ങളുടെ ഭാഷയിൽ മടി എന്ന് പറയുന്നേ….” “ചേച്ചി എന്നേ ഇപ്പൊ എന്തിനാ വിളിച്ചേ,”ഒരു തർക്കത്തിനുള്ള മൂടില്ലാത്തത് കൊണ്ടു വേഗം വിഷയത്തിലേക്ക് കടന്നു. “അപ്പൂട്ടൻ എണീറ്റു, ഞാൻ കഴിച്ചു എണീക്കുന്നവരെ അവനെ ഒന്ന് പിടിക്ക് എല്ലാവരും ഇരുന്നു. ഉറങ്ങി എണീറ്റപ്പാടെ ആയത് അടങ്ങി ഇരിക്കില്ല ”

“ഇതാണോ കാര്യം, ചേച്ചി ഇരുന്നോ ഞാൻ നോക്കിക്കോളാം. അവനുള്ള കഞ്ഞിയും എടുത്തു വെച്ചേക്ക്… ” തൻവി മുറിയിലേക്ക് തന്നെ തിരിഞ്ഞു. “നീ ഇതെങ്ങോട്ട് പോകുവാ ഇനി ” “അപ്പൂട്ടനെ എടുക്കാൻ ഉള്ളതല്ലേ, ഈ സാരി ഉടുത്തു അത് നടക്കില്ല. ചുരിദാർ ഇട്ടിട്ടു വരാം ” ചേച്ചി ചിരിച്ചു കൊണ്ടു താഴെക്ക് നടന്നു. പിങ്ക് crepe കുർത്തയും വൈറ്റ് പാലാസയും ധരിച്ചു മുടി ബൺ ഇട്ടു കെട്ടി താഴെക്ക് ഇറങ്ങി. ഇറങ്ങുമ്പോൾ തന്നെ തന്നെ പ്രതീക്ഷിചെന്ന പോലെ പടികളിൽ കണ്ണ് നാട്ടിരിക്കുന്നവനിൽ കണ്ണുകൾ ഉടക്കി.

ആ നോട്ടം താങ്ങാനാവാതെ വേഗം നോട്ടം മാറ്റി…. തൻവിയ്ക്കു അവനൊടുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. പ്രേമമോ? വെറുപ്പോ? ദേഷ്യമോ?….. അറിയില്ല, എന്താണ് അഭിയോട് തോന്നുന്നതെന്ന്. ഇപ്പോഴും തന്റെ ചെവികളെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. “തനു “അജയുടെ വിളി കേട്ടാണ് തൻവി ചിന്തയിൽ നിന്നുണർന്നത്. “എ…… എ….ന്താ ഏട്ടാ ” തൻവിയുടെ വിളറിയ മുഖം കണ്ടു അഭി ചുണ്ട് പൂട്ടി. അവന്റെ ഇളി കണ്ടു കാര്യം മനസ്സിലായ പോലെ ദീപു കാല് കൊണ്ടു അവനെ തട്ടി നേരെ ഇരിക്കാൻ ആഗ്യം കാണിച്ചു.

“നീ ഇവിടെ ഒന്നും അല്ലെ, എത്ര നേരമായി വിളിക്കുന്നു ” “ഞാ…ൻ കേട്ടില്ല,” “മ്മ്, നീ ഞങ്ങളുടെ കൂടെ ഇരിക്കുന്നുണ്ടോന്ന്, ” “ഞാൻ അവരുടെ കൂടെ കഴിച്ചതല്ലേ ” “നിന്റെ കഴിപ്പ് ഞങ്ങൾക്ക് അറിയുന്നതല്ലേ…..വയറ് നിറഞ്ഞിട്ടില്ലെന്ന് നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം “ദീപു കളിയാക്കി. “എന്റെ വയറ് ആവിശ്യത്തിന് നിറഞ്ഞിട്ടുണ്ട്,…. നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും എന്റെ വയറ്റിൽ ആണ് രണ്ടിന്റെയും താമസം എന്നു തോന്നും “രണ്ടിന്റെയും ദാഹിപ്പിച്ചൊരു നോട്ടം നോക്കി അപ്പൂട്ടനേയും എടുത്തു മുറ്റത്തേക്ക് വിട്ടു.

വിശക്കുന്നുണ്ടെന്ന് വെച്ച് രാവണന്റെ ഇടയിൽ വെച്ചു ഇൻസൾട്ട് ചെയ്യാ…എന്നിട്ട് അത് മതി അടുത്ത വാലും കൊണ്ടു വരാൻ. “മാമി എന്റെ കണ്ണ്”ചെക്കൻ പറയുമ്പോഴാണ് വായിലേക്ക് വെക്കുന്നതിന് പകരം സ്പൂൺ ചെക്കന്റെ കണ്ണിൽ കൊണ്ടു വെച്ച കാര്യം ഓർമ വന്നത്. “അയ്യോ, സോറി ഡാ മുത്തേ മാമി കണ്ടില്ല. വേദനിച്ചോ ” “ഇല്ല, അപ്പൂട്ടൻ സ്ട്രോങ്ങ്‌ അല്ലെ ” ചെക്കൻ കൈ ഉയർത്തി കൊണ്ടു.

ചിരിച്ചു.അവന്റെ നിഷ്കളങ്കത കണ്ടു തൻവി പുഞ്ചിരിച്ചു കൊണ്ടു കവിളിൽ മുത്തി… ബാക്കിയുള്ള ഫുഡ്‌ കൂടെ വാരി കൊടുത്തു. “ഇപ്പൊ മാമിടെ മുത്തിന്റെ വയറ് നിറഞ്ഞോ ” “മ്മ് “അതേയെന്ന് തലയാട്ടി. “നമുക്ക് വാ കഴുകിയാലോ ” “വേണ്ട” “അതെന്താ ” “ഇഷ്ട്ടല്ല “ചുണ്ടും കൂട്ടി പിടിച്ചു ഒരേ ഇരുത്തം. ഇത് പണിയാകും എന്ന കണക്കെ തൻവിയും.അപ്പോഴാണ് അഭി വാ ഉമ്മറത്തു വന്നു ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടത്…

“അപ്പൂട്ടാ, വായ കഴുകിയില്ലെങ്കിൽ മാമി ആ രക്ഷസനു പിടിച്ചു കൊടുക്കും…. അത് വേണോ….ഏഹ് “ഉമ്മറത്തു വെറുതെ പല്ലിലും കുത്തി ഇരിക്കുന്നവനെ ചൂണ്ടി കാണിച്ചു…. അവനെ കണ്ടപ്പാടെ ചെക്കൻ പേടിച്ചു അവളുടെ തോളിൽ ചാടി കയറി. “മാമി വാ, നമുക്ക് വാ കഴുകാ….അല്ലേൽ രക്ഷസൻ വരും ” കൊഞ്ചി കൊണ്ടു കൊണ്ടു അവളുടെ കവിളിൽ പിടിച്ചു തലയാട്ടി പറഞ്ഞു. ഇങ്ങനെ എങ്കിലും അതിനെ ഉപകാരപ്പെട്ടല്ലോ,

തൻവി സ്വയം പറഞ്ഞു ചിരിച്ചു അപ്പൂട്ടനെ എടുത്തു തിരിഞ്ഞതും ദേ മുൻപിൽ കൈ പോക്കറ്റിലുമിട്ട് നെഞ്ചും വിരിച്ചു നിൽക്കുന്നു. “മാമി രാക്ഷസൻ “അപ്പൂട്ടൻ എടുത്തടിച്ചു കൊണ്ടു ഒറ്റ പറച്ചിൽ. തൻവിയ്ക്കു ഹാർട്ട് അറ്റാക്ക് വന്നില്ലെങ്കിൽ അത്ഭുതം. അഭി വല്ല്യ ഗമയിൽ വന്നതായിരുന്നു, അപ്പൂട്ടന്റെ വിളി കേട്ടതും കാറ്റ് പോയ ബലൂൺ പോലെയായി… മുൻപിൽ വാ പൊളിച്ചു നിൽക്കുന്ന തൻവിയെ ദാഹിപ്പിച്ചൊരു നോട്ടം നോക്കി.

ലവള് ചിരിക്കണോ കരയണോ എന്നറിയാതെ അവനെ നോക്കി ദയനീയമായി ചിരിച്ചു,എവിടെ ഒരുത്തിരി ദയ ആ കണ്ണിൽ കാണ്മാനില്ല….. അപ്പൂട്ടൻ അവന്റെ വരവ് കണ്ടു അവളുടെ തോളിൽ നിന്നിറങ്ങി ഓടി, കൂടെ പോകാൻ നിന്നവൾക്ക് മുൻപിൽ തടസ്സമായി അഭി കയറി നിന്നു. “അങ്ങനെ അങ്ങോട്ട് പോയാലോ,….ഏട്ടൻ ചോദിക്കട്ടേ ” “എ….എ…ന്ത് ചോദിക്കാൻ, എനിക്കൊന്നും കേൾക്കേണ്ട “തൻവി വേഗം വഴി മാറി പോകാൻ നോക്കി.

“നീ കേൾക്കുന്നില്ലെങ്കിലും, എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും “അഭി വാശിയോടെ പറഞ്ഞു. “തനിയെ ഇരുന്നു പറഞ്ഞോ,”വീണ്ടും പോകാൻ തുനിഞ്ഞവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു. ഇപ്രാവശ്യം അവൾക്ക് ദേഷ്യമാണ് തോന്നിയത്. “കൈ എടുക്ക്,”അവൾ ദേഷ്യത്തിൽ അവൻ പിടിച്ചിരിക്കുന്ന കൈയിലേക്ക് നോക്കി. പക്ഷേ അവനിൽ ഒരു ഭാവമാറ്റവും വന്നില്ല. “അഭിയേട്ടനോട്‌ കൈ എടുക്കാനാ പറഞ്ഞേ, ഇങ്ങനെ സ്വതന്ത്രത്തോടെ കൈയിൽ കയറി പിടിക്കാൻ ഇയാൾ എന്റെ ആരാ…..”മുഖത്തടിച്ച പോലെയുള്ള അവളുടെ ചോദ്യം അവനെയും പിടിച്ചുലക്കി.

“നിനക്കറിയില്ലേ ഞാൻ ആരാണെന്ന്,ഞാൻ നിന്റെ ആരുമല്ലേ തൻവി “അഭിയുടെ കൈ വീണ്ടും അവളിൽ മുറുകി. “അല്ല എന്റെ ആരുമല്ല. ഇത്രയും കാലം കൂടെ നടന്നിട്ട് ഈ മുഖത്തു വെറുപ്പ് മാത്രമേ കണ്ടിട്ടുള്ളു……പെട്ടെന്നൊരു നിമിഷം പ്രണയം തോന്നാൻ ഞാൻ അപ്സരസൊന്നും അല്ല അഭിയേട്ടാ. പ്രണയം എന്നത് രണ്ടു മൂന്നു ദിവസം കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ തോന്നേണ്ട ഒന്നല്ല……

അങ്ങനെ തോന്നുന്നതിന് ഒരിക്കലും പ്രണയം എന്ന് പറയില്ല.”അവളുടെ വാക്കുകൾ കേട്ട് അഭിയുടെ തല താഴ്ന്നു. “നിന്നോട് ഞാൻ പറഞ്ഞോ തൻവി എനിക്ക് രണ്ടു മൂന്നു ദിവസം കൊണ്ടു പൊട്ടി മുളച്ചതാണ് ഈ പ്രണയം എന്ന്.”അവന്റെ ചോദ്യം കേട്ട് ആശ്ചര്യത്തോടെ അവനേ നോക്കി. കണ്ണുകൾ ചുവന്നിരുന്നു, ആ മുഖത്തെ ഭാവം ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

“പ്രണയമാണ് തൻവി, ഓർമ വെച്ച നാൾ തൊട്ടേ ഈ പെണ്ണിനോട് അഭയ്ക്ക് പ്രണയമായിരുന്നു. പറഞ്ഞില്ല എന്നത് ശരിയാണ്. അതിന് അതിന്റെതായ കാരണങ്ങൾ ഉണ്ട്, അതെനിക്ക് നിന്നോട് ഇപ്പൊ പറയാൻ പറ്റില്ല….”അഭി അവളുടെ ഇരു ചുമലിലും പിടിച്ചു പ്രണയാർദ്രമായി കണ്ണുകളിലേക്ക് നോക്കി.അവന്റെ കണ്ണുകളിലെ ആഴ കടലിൽ അവൾ മുങ്ങി പോകുമോ എന്ന ഭയം അവളിൽ നിറഞ്ഞു.

“എന്ത് കാരണം? അപ്പൊ ഇത്രയും കാലം എന്നേ പുറകെ നടത്തിച്ചു കോമാളി ആക്കുവായിരുന്നു അല്ലെ?” തൻവിയുടെ മുഖത്തു വീണ്ടും വെറുപ്പ് നിറഞ്ഞു, ദേഷ്യത്തിൽ അവന്റെ കൈകൾ തട്ടി മാറ്റി,അവനിൽ നിന്നു അകന്നു നിന്നു. അഭി അവളെ ഇനി എന്ത് പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ കുഴഞ്ഞു.പൂർത്തിയാക്കാൻ വാക്കുകൾ തികയാത്ത പോലെ.

“തൻവി ഡാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിചല്ല, നീ വെറുതെ തെറ്റിദ്ധരിച്ചിരിക്കുവാണ് “അഭി വീണ്ടും അടുത്തേക്ക് വന്നു.പക്ഷേ അവൾ പുറകിലേക്ക് നീങ്ങി മുഖം തിരിച്ചു. “എന്ത് തെറ്റിദ്ധാരണ, ഞാൻ എന്താ പാവയോ തോന്നുമ്പോൾ എടുക്കാനും വലിച്ചെറിയാനും….. എന്നേ ചെറുപ്പം തോട്ട് ഇഷ്ടമായിരുന്നെങ്കിൽ എന്ത് കൊണ്ടു പറഞ്ഞില്ല, എന്തിനാ ഇത്രയും വെറുപ്പ് എന്നോട് കാണിച്ചേ,”

“ഞാൻ പറഞ്ഞില്ലേ തനു,ചില കാരണങ്ങൾ ഉണ്ട്..അത് പറയാനുള്ള അനുവാദം എനിക്കില്ല. എന്നേ ഒന്ന് മനസ്സിലാക്ക് പ്ലീസ് “അവന്റെ ശബ്ദം അത്രയും താഴ്ന്നിരുന്നു. “ശരി എങ്കിൽ അത് പറയേണ്ട,…. പക്ഷേ ഇത്രയും കാലം ദീപ്തിയും അഭിയേട്ടനും തമ്മിലുള്ള ബന്ധമോ? അതിനും ഇനി എന്തെങ്കിലും കാരണം ഉണ്ടോ “തൻവി പുച്ഛത്തോടെ ചോദിച്ചു. “നീ കരുതുന്ന തരത്തിലുള്ള ഒരു റിലേഷനും ഞങ്ങൾ തമ്മിൽ ഇല്ല.

ഞാൻ മറ്റൊരു കണ്ണിലൂടെ അവളെ ഇതുവരെ കണ്ടിട്ടില്ല തൻവി, ഇനി കാണുകയും ഇല്ല.”അഭിയുടെ വാക്കുകൾ ഉറച്ചതായിരുന്നു. പക്ഷേ തൻവിയുടെ മനസ്സിൽ അന്ന് കോളേജിൽ വെച്ചു ദീപ്തി പറഞ്ഞ വാക്കുകളായിരുന്നു, അഭി ഇപ്പോഴും തന്നോട് കള്ളം പറയുവാണെന്ന് ഉള്ളിൽ ആരെക്കൊയോ പറഞ്ഞു കൊണ്ടിരുന്നു….. “അഭിയേട്ടൻ എന്ത് ന്യായീകരണങ്ങൾ തന്നെ പറഞ്ഞാലും എനിക്ക് പഴയ പോലെ സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഇപ്പോഴും ഉള്ളിൽ പലതും തങ്ങി കിടക്കുവാണ്..ഇഷ്ടമായിരുന്നു ഒരുപാടൊരുപാട്.പക്ഷേ ഇപ്പൊ എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല ” തൻവി അവനെ മറികടന്നു മുൻപിലേക്ക് നടന്നു.അഭിയ്ക്ക് അവളുടെ വാക്കുകൾ വല്ലാതെ കുത്തി നോവിക്കും പോലെ തോന്നി. കണ്ണുകൾ കലങ്ങിയോ, അറിയില്ല എന്ത് വികാരമാണ് തന്നിൽ എന്ന്… പക്ഷേ ഒന്നറിയാം തൻവി ഇല്ലാതെ ഇനി തനിക്ക് മുന്പോട്ട് പോകാൻ പറ്റില്ല.

അവൻ കണ്ണുകളടച്ചു ദീർഘ ശ്വാസം എടുത്തു. ചുണ്ടിൽ ച്ചിരി വരുത്തി തല ഉയർത്തി. “ഞാൻ അമ്മാവനോട് പെണ്ണ് ചോദിച്ചോട്ടെ “അഭി പുറകിൽ നിന്ന് വിളിച്ചു കൂവി. “ചോദിച്ചാലും ഇല്ലെങ്കിലും എന്റെ അനുവാദം ഇല്ലാതെ ഈ കഴുത്തിൽ തന്റെ താലി വീഴില്ല,അത് ആരുടെ ആണെങ്കിലും “തിരിഞ്ഞു നിന്നു അത്രയും പറഞ്ഞു അവൾ നടത്തം തുടർന്നു. “നമുക്ക് കാണാം “അവനും ഒരു വാശിയോട് പറഞ്ഞു.

“കാണാം “അവനെ പുച്ഛിച്ചു കൊണ്ടു അവൾ അകത്തേക്ക് കയറി. ഇല്ല തൻവി ഇനി ഒന്നിനു വേണ്ടിയും നിന്നെ വിട്ടു കളയാൻ ഞാൻ ഒരുക്കമല്ല. എനിക്ക് വേണം നിന്നെ, എന്റെ ജീവൻ പോകുന്ന കാലത്തോളം നിന്റെ നിഴലായ് ജീവിക്കണം.നിന്റെ ഇഷ്ട്ടങ്ങൾ എന്റെ ഇഷ്ട്ടങ്ങളാക്കി മാറ്റി. ഇനി അതിനു വേണ്ടിയുള്ള ദിനങ്ങളാണ്….അവൾ പോകുന്നതും നോക്കി മനസ്സിൽ പറഞ്ഞു…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!