Novel

നിൻ വഴിയേ: ഭാഗം 22

രചന: അഫ്‌ന

വീടിനു മുൻപിൽ പരിചിതമായൊരു കാർ വന്നു നിർത്തുന്ന ശബ്ദം കേട്ട് അമ്മ അടുക്കളയിൽ ഉമ്മറത്തേക്ക് വന്നു. കാറിൽ നിന്നു പുഞ്ചിരിയോടെ ഇറങ്ങി വരുന്ന കാശിയെ കണ്ടു അവർ അജയിയെയും അച്ഛനെയും വിളിച്ചു.
പക്ഷേ മറു സൈഡിൽ നിന്ന് ഇറങ്ങി വരുന്നവളെ കണ്ടു ഇരുവരും സംശയത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി.

ഒരു വെള്ളപ്പാറ്റ,….മുടി ഒരു ലൈറ്റ് brown കളർ…വെള്ളാരം കണ്ണുകളാണ്. കുഞ്ഞി ചുണ്ടും….വിദേശി ആണെങ്കിലും കാണാൻ ഒരു പ്രതേകതയുള്ള പോലെ.
സെറ്റ് സാരിയാണ് ഉടുത്തിരിക്കുന്നത്.ചിലപ്പോൾ അമ്മായിയമ്മയേ ഇമ്പ്രെസ്സ് ചെയ്യാൻ ആയിരിക്കും.

“നമസ്കാരം പറഞ്ഞ പോലെ ജെനി എല്ലാവരെയും നോക്കി കൈ കൂപ്പി. അവളുടെ പ്രവർത്തി കണ്ടു വാ പൊളിച്ചു ഇവളെതെന്ന അർത്ഥത്തിൽ ബാക്കിയുള്ളവർ കാശിയെ നോക്കി.

“ഞങ്ങൾ അകത്തേക്ക് കയറിക്കോട്ടേ”കാശി തമാശ രൂപേണ ചോദിച്ചു.

“അയ്യോ,മോൻ കയറി ഇരിക്ക്. ഞങ്ങൾ പെട്ടന്ന് കണ്ടപ്പോൾ ആളെ പിടികിട്ടിയില്ല “ദാസ് ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി. അപ്പോഴും എല്ലാവരുടെയും നോട്ടം ചിരിയോടെ കാശിയുടെ കൈ ചേർത്തു കയറി വരുന്നവളിൽ മാത്രമായിരുന്നു.

“തൻവി എവിടെ “കാശി അകത്തേക്ക് പാളി നോക്കി.

“അവൾ ചെക്കനെ കുളിപ്പിക്കാൻ പോയതാ, ഇപ്പൊ വരും “ഇഷാനി.

“ഇതാരാ കാശി “അജയ് ഉള്ളിലെ സംശയം ചോദിച്ചു.അവന്റെ ചോദ്യം കേട്ട് പരസ്പരം നോക്കി.

“ഇത് ജെനിഫർ…. എന്റെ കൂടെ കാനഡയിൽ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുവാണ്.. ഞാൻ ഇപ്പൊ ഇവളെയും കൂട്ടി വരാൻ കാരണം തൻവിയ്ക്കു അറിയാം. ഞങ്ങൾ റിലേഷനിൽ ആണ്.”കാശി പറയുന്നത് കേട്ട് ഇരുവരും ഒരുപോലെ ഞെട്ടി മുഖത്തോട് മുഖം നോക്കി. ദാസിന്റെ മുഖം ദേഷ്യം കൊണ്ടു വിറച്ചു.

“നീ എന്താ കാശി ആളെ പൊട്ടനാക്കുവാണോ?… അന്ന് ഇങ്ങോട്ട് പെണ്ണ് ചോദിച്ചു വന്നപ്പോൾ നീ ഇങ്ങനെ അല്ലായിരുന്നല്ലോ പറഞ്ഞത്”അയാൾ ഇരിപ്പിടത്തിൽ നിന്ന് ചാടി എണീറ്റു,ഇത് കണ്ടു അമ്മ അടുത്തേക്ക് വന്നു. കാശി അൽപ്പം സങ്കോചത്തോടെ അയാളെ നോക്കി. ജെനിയിലേക്കും അത് പടർന്നു.

“അങ്കിൾ, ഞാൻ ചെയ്തത് തെറ്റാണ് അത് ഞാൻ സമ്മതിക്കുന്നു… പക്ഷേ ഇതെല്ലാം തൻവിയ്ക്ക് അറിയാം. ഞങ്ങൾ പരസ്പരം എല്ലാം പറഞ്ഞു സംസാരിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു ഡിസിഷൻ എടുത്തത് ”

“എന്തിന് “അയാൾ ഗൗരവം വിടാതെ തന്നെ ചോദിച്ചു.

“അമ്മയ്ക്ക് നാടൻ പെൺകുട്ടികളെയാണ് ഇഷ്ടം. ഇവൾ ഒരു വിദേശി ആണെന്ന് അറിഞ്ഞാൽ ചിലപ്പോൾ എന്റെ സമ്മതം കൂടെ നോക്കാതെ ആരെങ്കിലും കൊണ്ടു എന്നേ വിവാഹം കഴിപ്പിക്കും…..ഇവള് നാട്ടിലേക്ക് എത്തുന്നത് വരെ കുറച്ചു സമയം ആവിശ്യമായിരുന്നു.
അങ്ങനെ ഇരിക്കുമ്പോയാണ് തൻവിയുടെ ആലോചന വരുന്നത്.എന്നേ നല്ല പോലെ അറിയുന്ന ഒരാളോട് തന്നെ എല്ലാം പറഞ്ഞു മനസിലാക്കാം എന്ന് കരുതിയാണ് തൻവിയെ തന്നെ കാണാം എന്ന് ഉറപ്പിച്ചത്.”കാശി പറയുന്നതിനോട് യോചിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു.അതുകൊണ്ട് തന്നെ പരസ്പരം ഒന്നും മിണ്ടാതെ നിശബ്ദതയിൽ ആണ്ടു.

“കാശിയേട്ടൻ എപ്പോ വന്നു “പുറകിൽ നിന്ന് തൻവിയുടെ ചോദ്യം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി. അവളിൽ ഒരു ഭാവമാറ്റവും ഇല്ല. അവൻ എണീറ്റു.

“ഇപ്പൊ എത്തിയതേ ഒള്ളു “അവൻ കൈ കൊടുത്തു, അപ്പോഴാണ് പുറകിൽ നിൽക്കുന്നവാളിൽ അവളുടെ ശ്രദ്ധ പതിഞ്ഞത്.

“ഇത് ”

“നീ ഉദ്ദേശിച്ച ആൾ തന്നെ….”അവൻ ചിരിയോടെ പറഞ്ഞു. ജെനി പുഞ്ചിരിയോടെ അവളെ പുണർന്നു.

“എന്താ ഇത്ര പെട്ടന്ന് വന്നേ, ഒരാഴ്ച എടുക്കും എന്നല്ലേ പറഞ്ഞേ ”

“ഇവൾക്ക് ഒരു സിസ്റ്റർ കൂടെ ഉണ്ട്, അവള് നോക്കിക്കോളാം എന്നേറ്റു. അതാ കിട്ടിയ ഫ്ലൈറ്റും പിടിച്ചു ഇങ്ങോട്ട് വന്നേ…..”കാശി പറഞ്ഞു.

“ഇയാള് ആരോടും മിണ്ടില്ലേ, ഏട്ടനാണല്ലോ എല്ലാം പറയുന്നേ ”
തൻവി കൈ കെട്ടി ജെനിയെ നോക്കി. തൻവി പറഞ്ഞത് മനസ്സിലായ പോലെ ജെനിയുടെ മുഖം വാടി…. ഇത് കണ്ടു കാശി അവളുടെ കയ്യിൽ തട്ടി.

“She’s dumb….”കാശി ഭാവഭേദമില്ലാതെ തന്നെ പറഞ്ഞു. പക്ഷേ ജെനിയുടെ മുഖത്തു നിരാശ പടർന്നു.

“ഏട്ടൻ എന്താ പറഞ്ഞേ, ജെനിയ്ക്ക് സംസാര ശേഷി ഇല്ലേ.”തൻവിയെ പോലെ ബാക്കിയുള്ളവരും ആ ഷോക്കിൽ തന്നെ ആയിരുന്നു.

“ഇല്ല, കുഞ്ഞുനാൾ തൊട്ടേ ഇവൾക്ക് സംസാര ശേഷി ഇല്ല..ഇതു കൊണ്ടാണ് അമ്മയിൽ ഇന്ന് ഞാൻ ഇത് മറച്ചു പിടിച്ചത്, അമ്മയുടെയും അച്ഛന്റെയും പ്രതികരണം എന്താണെന്ന് അറിയില്ലായിരുന്നു…..”

“അവര് എന്താ പറഞ്ഞേ ”

“ആദ്യം എതിർപ്പ് തന്നെയായിരുന്നു
പക്ഷേ ഇവളോട് അടുത്ത് ഇഴപ്പെഴുകിയപ്പോൾ അമ്മയ്ക്ക് ഇവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങി… “അവൻ ചിരിയോടെ തന്നെ പറഞ്ഞു.

“ഈ അച്ഛനോട് ക്ഷമിക്ക് മോനെ, കാര്യം അറിയാതെ ഞാൻ നിങ്ങളോട് മോശമായി പെരുമാറി “അച്ഛൻ അവന്റെ കയ്യിൽ പിടിച്ചു.

“അയ്യോ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല,..പെട്ടന്ന് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഏതൊരച്ഛനും ചെയ്യുന്നതേ അച്ഛനും ചെയ്തോള്ളൂ.”

അച്ഛൻ അടുത്തിരിക്കുന്ന ജെനിയെ നോക്കി സ്നേഹത്തോടെ തലയിൽ തലോടി, എന്തിനാന്നില്ലാതെ അച്ഛന്റെ കണ്ണുകളും നിറഞ്ഞു.

“മോൾക്ക് വിഷമമായോ “അച്ഛൻ ചോദിക്കുന്നത് മനസ്സിലാവാതെ ജെനി കാശിയെ നോക്കി. അവൻ അതവൾക്ക് ആഗ്യ രൂപത്തിൽ കാണിച്ചു കൊടുത്തു….. കാര്യം മനസ്സിലായതും അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി.

“നന്നായിരിക്ക്,”അച്ഛൻ ഇരുവരെയും തലോടി അകത്തേക്ക് നടന്നു.

“ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാം ”
അമ്മ

“ഒന്നും വേണ്ടമ്മ, ഞങ്ങൾക്ക് ഹോസ്പിറ്റൽ വരെ പോകണം ”

“ഹോസ്പിറ്റലൊ? എന്തിന് ”

“ഇവൾക്ക് പൊടിയുടെ ചെറിയൊരു അലർജി പ്രശ്നം ഉണ്ട്, തുടങ്ങുന്നതിനു മുൻപ് ഒന്ന് കാണിച്ചേക്കാം എന്ന് കരുതി “ജെനിയെ തന്നോട് ചേർത്തു പിടിച്ചു.

“എങ്കിൽ ഒരു ദിവസം എല്ലാവരെയും കൂട്ടി വരണം, ഭക്ഷണം ഒക്കെ കഴിച്ചു, താമസിച്ചിട്ടൊക്കെ പോകാം, അല്ലെ അമ്മേ “ഇഷാനി അമ്മയുടെ തോളിൽ കൈ വെച്ചു.ഇത്‌ കണ്ടു ജെനി വീണ്ടും കാശിയെ നോക്കി… അവൻ അത് അവളുടെ രീതിയിൽ പറഞ്ഞു കൊടുത്തു….അത് കണ്ടു അവൾ സമ്മതം പോലെ തലയാട്ടി.

“ഉറപ്പായും വരും….എന്നാ ഞങ്ങൾ ഇറങ്ങുവാ”കാശി തൻവിയെ ചേർത്തു പിടിച്ചു മുറ്റത്തേക്കിറങ്ങി.

“നന്നായി ഇരിക്ക്, ഇഷ്ട്ടമുള്ളവനെ തന്നെവിവാഹം കഴിക്കാൻ നോക്ക്. അല്ലെങ്കിൽ ജീവിതക്കാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്തു സ്നേഹിക്കേണ്ടി വരും….. ഏട്ടൻ പറയുന്നത് മനസ്സിലായോ നിനക്ക് “കാറിന്റെ ഡോർ തുറന്നു കൊണ്ടു പറഞ്ഞു.

“മനസ്സിലാകുന്നുണ്ട്,”അവൾ തലയാട്ടി.
തൻവി തങ്ങളെയും നോക്കി ചിരിക്കുന്ന ജെനിയെ കെട്ടിപിടിച്ചു കവിളിൽ മുത്തി.

“ഇയാള് സുന്ദരിയാട്ടോ….”ജെനിക്ക് മനസ്സിലാവുന്ന രൂപത്തിൽ അവൾ ആഗ്യം കാണിച്ചതും ആ മുഖം തെളിഞ്ഞു, ജെനിയോട് യാത്ര പറഞ്ഞു കാറിൽ കയറി….അവർ പതിയെ അവിടുന്ന് ഇറങ്ങി.തൻവി തിരിച്ചു അകത്തേക്ക് തന്നെ നടന്നു. എന്നാൽ ഉമ്മറത്തു തന്നെയും കണ്ണുരുട്ടി ബാക്കിയുള്ളവർ നിൽപ്പുണ്ട്.

“എന്താ തനു ഇത്, നീ കാശിയുടെ കാര്യം എന്തിനാ ഞങ്ങളിൽ നിന്ന് മറച്ചു പിടിച്ചേ “അമ്മ

“അത് പിന്നെ നിങ്ങൾ ഇതറിഞ്ഞാൽ ഏട്ടന്റെ അമ്മയെ അറിയിച്ചാലൊ എന്ന് കരുതി “അവൾ തല താഴ്ത്തി.

“അത് കുഴപ്പമില്ല, നിനക്ക് വേറെ നല്ലൊരാലോചന വന്നിട്ടുണ്ട് “അമ്മ ചിരിയോടെ പറഞ്ഞു.

“വേറെയോ? എന്തിന്?”അവളുടെ മുഖം മങ്ങി

“എന്തിനെന്നോ? രണ്ട് മാസം കഴിഞ്ഞാൽ നിന്ന് 22 വയസ്സ് കഴിയും. അതിനുള്ളിൽ വിവാഹം നടക്കണം. ഇല്ലെങ്കിൽ 30 കഴിയും “അമ്മ ശകാരിച്ചു.

“എന്തിനാ അമ്മേ ഇതൊക്കെ, ഇതെല്ലാം ചുമ്മാതെയാ… അല്ലെങ്കിൽ തന്നെ ചേച്ചിയുടെയും ചേട്ടന്റെയും വിവാഹം ഇതൊക്കെ നോക്കിയിട്ടാണോ നടന്നെ.? എന്നിട്ടിപ്പോ അവരിപ്പോ എത്ര ഹാപ്പിയായിട്ടാ കഴിയുന്നെ….അതിലൊന്നും കാര്യമില്ല ”
തൻവി അവർക്ക് നേരെ ചൂണ്ടി.

“അവരുടെത് അന്ന് നോക്കിയില്ലെങ്കിലും പിന്നെ നോക്കിയതാ…പത്തിൽ പത്തു പൊരുത്തവും ഉണ്ട്, അതുകൊണ്ട് അവരുടെ കുടുംബ ജീവിതം സുഗമായി തന്നെ പോകുന്നു.”അച്ഛമ്മ പറയുന്നത് തൻവി ഒന്നിരുത്തി നോക്കി.

“മോനെ അച്ഛമ്മയ്ക്ക് എന്തോ വല്ലാത്തൊരു ക്ഷീണം പോലെ, ഒന്ന് പിടിച്ചേ “അച്ഛമ്മ അജയിയുടെ കയ്യിൽ പിടിച്ചു മെല്ലെ അകത്തേക്ക് വലിഞ്ഞു.

“ഒക്കത്തിനും ഞാൻ വെച്ചിട്ടുണ്ട്, എന്നേ കെട്ടിച്ചു വിടാൻ നോക്കി ഇരിക്കുവാ, ഇനി തനു തനുന്ന് വിളിച്ചു ഇനി പുറകെ വാ. അപ്പൊ കാണിച്ചു തരാം “ഓരോന്ന് പുലമ്പി കൊണ്ടു ആരെയും മൈൻഡ് ചെയ്യാതെ, ദീപുവിന്റെ വീട്ടിലേക്ക് അവർക്കുള്ള ചായയും കടിയുമായി ചെന്നു.

ഇന്ന് ഡോർ ലോക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് സാധനങ്ങൾ എല്ലാം ടേബിളിൽ വെച്ചു അമ്മയുടെ മുറിയിലേക്ക് ചെന്നു.

അമ്മ എന്തോ പുരാണ കഥയൊക്കെ വായിച്ചു ഇരിക്കുവാണ്.കാഴ്ച കുറവുള്ളത് കൊണ്ടു കണ്ണാടി വെച്ചാണ് വായന….. അപ്പുറത്തു ദീപു കാല് തൈലം പുരട്ടി കൊടുക്കുന്നുണ്ട്.

“മാലുമ്മ,”വാതിൽ പടിയിൽ ചെന്നു വിളിച്ചതും അമ്മയും ദീപുവും ഒരുപോലെ അങ്ങോട്ട് നോക്കി.

ദീപു പിണങ്ങിയിട്ടില്ലെന്ന് കരുതി മുഖത്തേക്ക് നോക്കിയെങ്കിലും അങ്ങനെ ഒരാളുണ്ടെന്ന ഭാവമേ അവൾക്കില്ല…. ഇപ്പോഴും ദേഷ്യം തന്നെയാണെന്നോർത്തു.

“ചായ കുടിച്ചില്ലല്ലോ,.. വാ വന്നു കുടിച്ചേ. ഇന്ന് ഇച്ചിരി വൈകി “ദീപു ഉണ്ടായത് കൊണ്ടു ബെഡിൽ ഇരിക്കാതെ അടുത്ത് നിന്നു.

“നീ എന്താ പെണ്ണെ, ഇരിക്കാത്തെ, അല്ലെങ്കിൽ കാലും കയറ്റി ഒറ്റ ചാട്ടമാണല്ലോ “അമ്മ

“അത് തമ്പുരാട്ടിയ്ക്കു ഞാൻ ഇവിടെ ഉള്ളത് പിടിച്ചു കാണില്ല, അതാ ഇത്ര ബിൽഡപ്പ് 😒”ദീപു പുച്ഛിച്ചു.

“ആണെന്ന് തന്നെ കൂട്ടിക്കോ, എന്നോട് മിണ്ടാൻ ഇഷ്ട്ടമില്ലാത്തരോടൊപ്പം ഞാൻ ഇരിക്കില്ല.”അവളും പുച്ഛിച്ചു.

“ഞാൻ മിണ്ടില്ല എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല. അത് കെട്ടവരുടെ പ്രശ്നം… അതെങ്ങനെ ചെവിയൊക്കെ ഇടയ്ക്ക് വൃത്തിയാക്കണം “ദീപു വീണ്ടും പുച്ഛിച്ചു.

“എങ്കിൽ ഇയാള് ഒരു jcb യുമായി വാ,പറയുന്നത് കേട്ടാൽ തോന്നും ഇന്നലെ വരെ എന്റെ ചെവിയിൽ ആയിരുന്നു കിടപ്പെന്ന് 😡”

“അതേടി, നിന്റെ ചെവിയിൽ തന്നെ ആയിരുന്നു…”അതും പറഞ്ഞു ദീപു മുന്നോട്ടു വന്നു.ഇത് കണ്ടു തൻവിയും ദേഷ്യത്തിൽ മുന്നോട്ട് വന്നു. രണ്ടും കീരിയും പാമ്പും പോലെ നേർക്ക് നിന്നു.

“എന്റെ പൊന്നു മക്കളെ,എനിക്ക് എണീക്കാൻ വയ്യാത്തോണ്ടാ, അല്ലെങ്കിൽ ഇതിനിടയിൽ നിന്ന് എവിടെക്കെങ്കിലും ഇറങ്ങി പോയേനെ. എന്റെ അവസ്ഥ കണ്ടെങ്കിലും ഒന്ന് വാ അടച്ചു വെക്ക് “അമ്മ കെഞ്ചുന്നത് കണ്ടു ഇരുവരും പരസ്പരം ചുണ്ട് കൊട്ടി രണ്ടു ഭാഗത്തേക്ക്‌ തിരിഞ്ഞു.

“അമ്മയ്ക്ക് ചായ ഇങ്ങോട്ട് കൊണ്ടു വരണോ? അതോ ഞാൻ വാരി തരണോ?”തൻവി

“ഞാൻ കഴിച്ചോളാം പെണ്ണെ,മോള് എടുത്തു വെക്ക്. ഞാൻ അങ്ങോട്ട്‌ വരാം “അമ്മ അവളുടെ കയ്യിൽ പിടിച്ചു മെല്ലെ എണീറ്റു….. അവൾ അമ്മയെയും കൂട്ടി ഹാളിൽ കൊണ്ടിരുത്തി അപ്പവും കറിയും എടുത്തു പ്ളേറ്റിലെക്കിട്ടു കൊടുത്തു.

“അമ്മ കഴിക്ക്, അപ്പോയെക്കും ഞാൻ അടിച്ചു വാരിയിട്ട് വരാം ”

“അമ്മയോട് ഞാൻ പറഞ്ഞതല്ലേ ജോലിക്കാരിയെ വെക്കുന്ന കാര്യം. പിന്നെ എന്തിനാ തൻവി ഇതെടുക്കുന്നെ “ദീപു ഹാളിലേക്ക് വന്നു അമ്മോടായി പറഞ്ഞു.

“അമ്മയോട് ഞാൻ തന്നെ അല്ലെ പറഞ്ഞേ,ജോലിക്കാരിയെ വെക്കാൻ മാത്രമുള്ള ഒരു പണിയും ഈ വീട്ടിൽ ഇല്ലെന്ന് “തൻവിയും അമ്മയെ കണ്ണുരുട്ടി.

“നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് നിങ്ങൾ പറഞ്ഞു ശരിയാക്ക്, അല്ലാതെ ഒന്നും അറിയാത്ത എന്നേ ഇതിലേക്ക് വലിച്ചിടരുത് “അമ്മ കൈ ഒഴിഞ്ഞു.

അതോടെ രണ്ടും വീണ്ടും കൊമ്പ് കോർത്തു. എങ്ങനെ രണ്ടിരുന്ന മക്കളാ ഇപ്പൊ വെട്ടു പോത്തിനെ പോലേ.

“നീ അടിച്ചു വരേണ്ട ഒരാവിശ്യവും ഇല്ല, നാളെ തൊട്ടു ഇതൊക്കെ ചെയ്യാൻ ആള് വരും. എല്ലാം ഞാൻ പറഞ്ഞു എല്പിച്ചിട്ടുണ്ട് “ദീപു അവളെ നോക്കാതെ സൈഡിലേക്ക് നോക്കി പറഞ്ഞു.

“എങ്കിൽ വരണ്ടാന്നു കൂടെ പറഞ്ഞേക്ക്, രണ്ടു മുറിയും ഒരു ഹാളും അടുക്കളയും അടിച്ചു വൃത്തിയാക്കാൻ പത്തു പേര് വേണമെന്നില്ല.ഒരാൾക്ക് ചെയ്യാൻ കഴിയുന്നതെ ഒള്ളു. ഇത്രയും കാലം മാലുമ്മ ഒറ്റയ്ക്ക് അല്ലെ ഇതൊക്കെ എടുത്തേ, അത്രയ്ക്ക് ഇല്ലെങ്കിലും എന്നേ കൊണ്ടു കഴിയുന്നത് ഞാൻ എടുക്കും. ഇനി ദീപു എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. അച്ഛനും അമ്മയും എന്നോട് സഹിക്കാതെ വരണ്ടന്നാ പറഞ്ഞേ, അതും കൂടെ കണക്കിലെടുത്തു ഇത് എന്റെ ഡ്യൂട്ടിയാണ്.”അതും പറഞ്ഞു അവനെ നോക്കാതെ അടുക്കളയിലേക്ക് നടന്നു.

അവന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു. നിന്റെ ഈ മനസ്സാണ് എന്നേ നിന്നിലേക്ക് അടുപ്പിക്കുന്നത് തനു, എത്ര അകന്നാലും വീണ്ടും വീണ്ടും ആകർഷിക്കുന്ന നിന്റെ ഹൃദയം….. പക്ഷേ ഈ തമ്പുരാട്ടിയേ ആഗ്രഹിക്കാൻ മാത്രമുള്ള യോഗ്യത ഒന്നും എനിക്കില്ല…. മറക്കണം എല്ലാം.
അവൻ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

തൻവി ചൂലെടുത്തു അടിച്ചു വരാൻ തുടങ്ങി.. അമ്മയുടെ മുറി തൂത്തു വാരിയതിനു ശേഷം ദീപുവിന്റെ മുറിയിലേക്ക് നടന്നു. അവനാണെങ്കിൽ തൻവി വന്നത് പോലും നോക്കാതെ ഫോണിൽ കുത്തി കൊണ്ടിരിക്കുവാണ്. ഇത് ലവൾക്ക് അത്ര പിടിച്ചില്ല.

ഞാനായിട്ട് ഉടക്കി പോയതല്ലല്ലോ, ദീപു തന്നെ അല്ലെ ജാടയിട്ടിരുന്നേ, എന്നിട്ട് ഇപ്പോഴും മിണ്ടാൻ വരുന്നുണ്ടോ…. അതുകൊണ്ട് നീ ഇപ്പൊ അങ്ങനെ ഇരുന്നു സുഗിക്കേണ്ട

“എനിക്ക് കട്ടിലിന് ചുവട് അടിച്ചു വൃത്തിയാക്കണം. ഒന്ന് എണീറ്റാൽ എനിക്ക് തൂക്കാമായിരുന്നു 😒”ചൂൽ ഒരു കയ്യിലും മറു കൈ ഊരയ്ക്കും കൊടുത്തു അവനെ നോക്കാതെ പറഞ്ഞു.

ദീപു വിട്ട് കൊടുക്കാതെ അവളെ നോക്കാതെ എണീറ്റു…. എന്നിട്ടും തൻവിയ്ക്ക് തൃപ്തി ആയില്ല.

“നോക്കി നിൽക്കാതെ ഈ കട്ടിൽ ഒന്ന് നീക്കാൻ സഹായിച്ചേ 🧐”അതോടെ പല്ലിറുമ്പി കട്ടിൽ നീക്കി കൊടുത്തു വേഗം ഉമ്മറത്തേക്ക് സ്ഥലം വിട്ടു. അല്ലെങ്കിൽ അടുത്ത പണി കിട്ടും എന്നുറപ്പായി.

പക്ഷേ തൻവി വിടുന്ന ലക്ഷണം ഇല്ല. ദേ വരുന്നു ചൂലുമായി ഉമ്മറത്തേക്ക്, നമ്മുടെ ബാഹുബലി നടന്നു വരുന്ന പോലെ.

“മ്മ് എണീറ്റെ,…”അതും പറഞ്ഞു മനപ്പൂർവം അവന്റെ കലിടിയിലൂടെ അടിച്ചു വാരി ഇടക്ക് ചൂല് കൊണ്ടു രണ്ടടിയും കിട്ടി.

“എന്റെ പൊന്നു തനു തെറ്റ് എന്റെ ഭാഗത്താണ്, ഞാൻ ഇന്നലെ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. ഇനി ഉണ്ടാവില്ല നീ ക്ഷമിക്ക് “ദീപു നിവർത്തി കേടുകൊണ്ട് ക്ഷമാപണം നടത്തി. അതോടെ ലവളുടെ മുഖം തെളിഞ്ഞു.ഇപ്പൊ മുഖം 100 v കത്തിച്ച പോലുണ്ട്.

“Good boy, ഇത് നേരത്തെ അങ്ങ് പറഞ്ഞാൽ പോരായിരുന്നില്ലേ.ആ അതൊക്കെ പോട്ടെ,സാരമില്ല “തൻവി പുറത്തു തട്ടി അകത്തേക്ക് നടന്നു.

“ഈശ്വരാ ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ 😳”സ്വയം മനസ്സിൽ പറഞ്ഞു അവിടെ ഇരുന്നു.

തൻവി വേഗം അടിച്ചു വാരി തുടച്ചു, ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ടു കൊടുത്തു.വീട്ടിലേക്ക് നടന്നു….. മുറ്റത്തേക്ക് കയറുമ്പോൾ തന്നെ രാവണന്റെ ബൈക്ക് മുറ്റത്തു കിടക്കുന്നതാണ് കാണുന്നത്. അവൾ സംശയത്തോടെ ശബ്ദമുണ്ടാക്കാതെ അകത്തു കയറി ഹാളിലേക്ക് ചെവി കൂർപ്പിച്ചിരുന്നു.

“അമ്മാവൻ ഒന്നും പറഞ്ഞില്ല.”അഭി അച്ഛനെ പ്രതീക്ഷയോടെ നോക്കി.

അയാൾ ചിന്തയിലാണ്, അമ്മയും അജയിയും ഇഷാനിയും അച്ഛമ്മയും എല്ലാം അപ്പുറത്ത് ഇരിപ്പുണ്ട്. ഇരുവരുടെയും മുഖത്തു ടെൻഷൻ ആണ്.അഭി ബ്ലാക്ക് ഷർട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഇപ്പൊ ഒന്നു പ്രേമിക്കാൻ ഒക്കെ തോന്നുന്നുണ്ട്…

Le മനസ്സ് :തൻവി നീ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു🧐.

തൻവി :sorry sorry,കം ടു the പോയിന്റ്.വീണ്ടും ചെവി കൂർപ്പിച്ചിരുന്നു.

“ഞങ്ങൾക്ക് ഒരേതിർപ്പും ഇല്ല മോനെ. നിനക്ക് തൻവിയെ ഇഷ്ട്ടമാണെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താ പ്രശ്നം ”
അച്ഛൻ ചിരിയോടെ തല ഉയർത്തി.

എന്നാ ഇത് കേട്ട് തൻവി ഞെട്ടി ചുമരോട് ചേർന്നു.ഒന്നും കേൾക്കാൻ കഴിയാത്ത പോലെ ചെവിയിൽ നിന്ന് ചീവിട് കരയുന്ന പോലെ തോന്നി.

രാവണന് എന്നെ ശരിക്കും ഇഷ്ട്ടമാണോ? അപ്പോ അതൊന്നും പറ്റിക്കാൻ പറഞ്ഞതല്ലേ…….അവൾ നിശ്ചലമായി നിന്നു. എന്ത് മറുപടി പറയും….

എനിക്ക് ഇഷ്ടമാണോ?….അതെ ഒരുപാട് തന്റെ ജീവനക്കാൾ ഏറെ. പക്ഷേ എന്തിനാ അത് മറച്ചു വെക്കുന്നത്…വീണ്ടും ഓർമ്മകൾ തന്നെ കാർന്നു തിന്നാൻ തുടങ്ങി.

“എന്താ തൻവി ആലോചിക്കുന്നേ ”
ആരുടെയോ സാന്നിധ്യം അറിഞ്ഞു കൊണ്ടു അവൾ ചുറ്റും നോക്കി, കൈ കെട്ടി വാതിൽ പടിയിൽ ചാരി നിൽക്കുന്നവനേ കണ്ടു അവൾ ഒരടി പിന്നിലേക്ക് വെച്ചു.

“നീ എന്താ ഒന്നും മിണ്ടാത്തെ, നിനക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യമില്ലേ “ആ ചോദ്യം കേട്ടതും തലയ്ക്കു ചുറ്റും love Birds വട്ടമിട്ടു പറക്കാൻ തുടങ്ങി. തൻവി ഉണ്ടെന്നും , ഇല്ലെന്നും മട്ടിൽ തല കുലുക്കിയതും അഭി ചിരിയോടെ അവളുടെ മുടിയിൽ തലോടി.

“നിനക്ക് ഞാൻ ഒരു കുറവും വരുത്തില്ല, പറഞ്ഞ വാക്ക് എന്റെ മരണം വരെ പാലിച്ചിരിക്കും. അത്രയ്ക്ക് ഇഷ്ട്ടമാടി നിന്നെ……. വെറുപ്പ് കാണിച്ചിട്ടേ ഒള്ളു പക്ഷേ ഉള്ളിൽ ഒരംശം പോലും ഇല്ല, നിനക്ക് എന്നേ വിശ്വസിക്കാം”
അഭിയുടെ ചുണ്ടിലെ പുഞ്ചിരിയ്ക്കു പിന്നിൽ കരയുന്ന മുഖമുണ്ടെന്ന് തോന്നി അവൾക്ക്.

“ഞാ…..ൻ ആ…..ലോചി….ച്ചിട്ട് പ…. പ…റയാം “എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

“ആലോചിച്ചോ, എത്ര സമയം  വേണമെങ്കിലും എടുത്തോ. എന്നിട്ട് നാളെ നേരം വെളുമ്പോൾ മറുപടി പറഞ്ഞാൽ മതി “അഭി കണ്ണിറുക്കി കൊണ്ടു അത്രയും പറഞ്ഞു അവിടുന്ന് ഇറങ്ങി.

“നാളെ രാവിലെയോ?രാവിലെ ഞാൻ എന്ത് പറയും “..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button