Novel

നിൻ വഴിയേ: ഭാഗം 23

രചന: അഫ്‌ന

രാത്രി കുളപ്പടവിൽ ചിന്തയിൽ മുഴുകിയിരിക്കുവാണ് തൻവി. അഭി പറഞ്ഞത് സത്യമാണെന്ന് എവിടെയോ ഒരു തോന്നൽ. അല്ലെങ്കിൽ ഒരിക്കലും അച്ഛനോട് ഇങ്ങനെ വന്നു പെണ്ണ് ചോദിക്കുവോ…..!ആ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള പ്രണയമല്ലേ….പക്ഷേ എല്ലാം മറന്നു തുടങ്ങിയിരുന്നു വീണ്ടും മോഹിപ്പിച്ചു പറ്റിക്കുവോ…ഈശ്വരാ ഇത് വല്ലാത്തൊരു പ്രതിസന്ധിയിൽ പെടുത്തിയല്ലോ എന്നേ നീ.

ഇരുട്ടായിട്ടും ഉള്ളിലെ വിങ്ങലിന് ആക്കം കിട്ടുന്നില്ല… മുഖം മുട്ടിനുള്ളിൽ ഒളിപ്പിച്ചു അങ്ങനെ നിലാവിനെ നോക്കി കിടന്നു….. ഇന്ന് നിലവിനു പ്രത്യേക ഭംഗി പോലെ… പുറകിൽ ആരുടെയോ കാൽ പെരുമാറ്റം അറിഞ്ഞു ദീപുവാണെന്ന് കരുതി തല ഉയർത്തി…..

പക്ഷേ തനിക്ക് മുൻപിൽ മുട്ട് കുത്തി തന്നെയും നോക്കി ഇരിക്കുന്നവനേ കണ്ടതും പേടിച്ചു കൊണ്ടു പുറകിലേക്ക് പോയി…. നിലാവത്തു അഭിയുടെ മുഖം ജ്വലിക്കുന്ന പോലെ തോന്നി അവൾക്ക്. അത്രയും അടുത്തറിഞ്ഞിരുന്നു.

“എന്താ ഇവിടെ ഇങ്ങനെ തനിച്ച് “പെട്ടെന്നുള്ള അഭിയുടെ ചോദ്യം അവളെ സ്വബോധത്തിൽ കൊണ്ടു വന്നത്.എന്നിട്ടും അവളുടെ നോട്ടം ആ കണ്ണുകളിൽ മാത്രമായിരുന്നു..

“അഭിയേട്ടന് എന്നെ ശരിക്കും ഇഷ്ട്ടാണോ, ഏഹ് പറ “നിറഞ്ഞ മിഴികളെ ഒഴുക്കി തേങ്ങി കൊണ്ടു അവനെ നോക്കി.

തന്നിൽ മിഴി നാട്ടിരിക്കുന്ന അവളുടെ മാൻപ്പേട കണ്ണുകളുമായി അവന്റെ കണ്ണുകൾ കോർത്തു,ആ കണ്ണുകൾ വീണ്ടും മറുപടിക്കായി കാത്തിരിക്കുന്ന പോലെ.

“പറ….. എന്നേ വീണ്ടും പറ്റിക്കുവല്ലേ, ഇനിയും സങ്കടപ്പെടാൻ വയ്യാത്തോണ്ടാ. എന്നോട് പറ ഇതൊക്കെ എന്നേ പൊട്ടിയാക്കാൻ അല്ലെ “കരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിൽ അടിക്കാൻ തുടങ്ങി.

അഭി അത് തടഞ്ഞില്ല, അവളുടെ ഉള്ളിലെ തിരയ്ക്ക് അത് ആവശ്യമാണെന്ന് തോന്നി. എല്ലാം അങ്ങനെ ഇരുന്നു കൊണ്ടു, ചുവന്നു വീർത്ത കുഞ്ഞി കവിളിൽ കൈ ചേർത്തു, തന്റെ കൈകളിൽ ഒതുക്കി തനിക്ക് അഭിമുഖമായി നിർത്തി. ഇപ്പോഴും നിറയുന്നുണ്ട്, അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു തൂകി.

“ഞാൻ കാരണം ഒരുപാട് വിഷമിച്ചുലേ,”അവന്റെ ശബ്ദത്തിൽ ഇടർച്ച കലർന്നു.

എന്റെ പ്രാണൻ,എന്റെ പ്രാന്ത്, എന്റെ ദേഷ്യം എല്ലാം നീ മാത്രമാണ്.നിന്നിൽ തുടങ്ങി, നിന്നിൽ അലിഞ്ഞു, നിന്നിൽ തന്നെ കൊഴിഞ്ഞു വീഴാൻ കൊതിക്കുന്ന ഒരു ഹൃദയമെ എനിക്കോള്ളു തനു.ഈ തൻവി ഇല്ലാതെ ഇനി മുന്നോട്ടു പോകാൻ അഭയ്ക്ക് കഴിയില്ല. അത്രയ്ക്ക് അടിമപ്പെട്ടു പോയി…

നിന്റെ കണ്ണുകളിലെ കടലാഴങ്ങളിൽ എനിക്ക് മുങ്ങി മരിക്കണം,അതാണ് ഈ ജന്മം എനിക്ക് വിധിക്കേണ്ട ശിക്ഷ.അത്രമേൽ നിന്നാൽ പുർണ്ണനാകാൻ ഈ മനസ്സ് തുടിക്കുന്നു”അവളുടെ കണ്ണുകളിലേക്ക് പറയുമ്പോഴും ഇരുവരുടെയും മിഴികൾ അനുസരണ ഇല്ലാതെ ഒഴുകി കൊണ്ടിരുന്നു.നിലാവിൽ രണ്ട് പേരുടെയും മിഴികൾ വജ്രം പോലെ തിളങ്ങി.

“എ….നി….ക്ക് വിശ്വസിക്കാമോ, ഇതെല്ലാം സത്യമാണെന്ന് “അവൾ മുഖത്തുള്ള അവന്റെ കയ്യിൽ മുറുകെ പിടിച്ചു. കൈകൾക്ക് വിറ പാതിക്കുന്നത് അവനറിഞ്ഞു.

“അതേടി ബുദ്ധുസേ…. ഈ നിലാ വെളിച്ചം പോലെ സത്യം. ഈ രാവണന്റെ മനസ്സിൽ തൻവി എന്ന ഈ പ്രാണിയല്ലാതെ മറ്റൊരുത്തി ഇല്ല, ഇനി ഉണ്ടാവുകയും ഇല്ല “അഭി അവളുടെ തന്റെ നെഞ്ചോടു ചേർത്തു വത്സല്യത്തോടെ തലയിൽ തലോടി.അവളുടെ തേങ്ങലടി പതിയെ അയഞ്ഞു വരുന്നത് അവനറിഞ്ഞു. പതിയെ അവനിൽ നിന്ന് തല ഉയർത്തി.

അവളെ വാരി പുണരാൻ, ചെമ്മാനം തൂകിയ കവിളിലും മിഴികളിലും മുത്തം കൊണ്ടു മൂടാൻ, അവനിൽ അതിയായി ആഗ്രഹം ഉണർന്നു.

“ഇനി ഇവിടെ ഇങ്ങനെ ഇരിക്കേണ്ട, ഒരുപാട് നേരമായി. വാ ഞാൻ കൂട്ടിനു വരാം “അവന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു നിൽക്കുന്നവൾക്ക് നേരെ കൈ നീട്ടി പറഞ്ഞു.

“അഭിയേട്ടൻ നടന്നോ, ഞാൻ വന്നോളാം ”

“ശെരി ഞാൻ പോകാം, പാമ്പു കടിയേറ്റ് അവിടെ കിടക്കേണ്ടി വരും. പറഞ്ഞില്ലെന്നു വേണ്ട “കള്ള ചിരിയോടെ പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങി. പ്രതീക്ഷിച്ച പോലെ ഷർട്ടിൽ തൂങ്ങി പുറകെ വരുന്നവളെ ഒരു പുഞ്ചിയോടെ അവനറിഞ്ഞു.

“എന്തെ ഇരിക്കുന്നില്ലേ ”

“ഇല്ല ”

“തനു…..”നടക്കുന്നതിനിടയിൽ അവൻ തിരിഞ്ഞു. പെട്ടെന്നായത് കൊണ്ടു തൻവി ബാലൻസ് കിട്ടാതെ പുറകിലേക്ക് പോയി. പക്ഷേ അപ്പോയെക്കും അഭി അവളെ കൈപിടിയിൽ ഒതുക്കിയിരുന്നു.

“ഞാൻ നിന്നെ കൂടെ കൂട്ടിക്കോട്ടെ, തനു.”അവളുടെ കണ്ണിലെക്ക് തന്നെ ഇമവെട്ടാതെ നോക്കി കൊണ്ടു തന്നെ അവൻ ചോദിച്ചു.

ശരീരത്തിലൂടെ ഒരു വിറയൽ കടന്ന പോലെ,ഈ ചൂടും ഗന്ധവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, പക്ഷേ അടുത്ത് വരുമ്പോൾ എന്തിനാണ് ഈ പരവേഷം,
മുൻപെങ്ങും ഇല്ലാത്ത ഒരു തരം പിടപ്പ്.

തൻവി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി, അതെ ആ കണ്ണുകൾ നിറയേ താനാണ്…. തന്നോടുള്ള പ്രണയമാണ്.

അവളുടെ പിടപ്പ് അറിഞ്ഞു കൊണ്ടു അഭി അവളിൽ നിന്ന് പിടി അയച്ചു നേരെ നിർത്തി. തൻവി ഒന്നും മിണ്ടിയില്ല, അഭി പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. വീടെത്തിയതും അഭി ഗേറ്റിന്റെ അടുത്ത് വരെ നിന്നു. അവൾ ഗേറ്റ് പൂട്ടിയ ശേഷം മുന്നോട്ട് നടന്നു, പെട്ടന്ന് എന്തോ ഓർത്ത പോലെ നടത്തം നിർത്തി അവനെ നോക്കി.

“അതെ എപ്പോഴാ എല്ലാവരെയും കൂട്ടി വരുന്നേ.”

“എല്ലാവരെയും കൂട്ടിയോ? എന്തിന് ”
ആദ്യം കാര്യം ഓടിയില്ലെങ്കിലും അവനെ നോക്കി ചിരിച്ചു കൊണ്ടു അകത്തേക്ക് ഓടി പോകുന്നവളെ കണ്ടപ്പോയാണ് അവനു പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.

അഭിയ്ക്ക് സന്തോഷം കൊണ്ടു എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. കയ്യിലിരുന്ന ബൈക്കിന്റെ കീ എറിഞ്ഞു കളിച്ചു കൊണ്ടു വീട്ടിലേക്കോടി…. അവന്റെ ആർപ്പു വിളി അന്തരീക്ഷം മുഴുവൻ നിറഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തൻവി ആദ്യമായാണ് ഇത്ര സന്തോഷത്തിൽ ഒരുങ്ങുന്നത്. എന്നുമില്ലാതെ ആദ്യമായി അലാറം വെച്ചു നേരത്തെ എണീറ്റിരുന്നു….

“തനു ഒരുങ്ങി തീർന്നോ “പുറത്തു നിന്നും ദീപുവിന്റെ വിളി കേട്ടാണ്, തൻവി സ്വപ്ന ലോകത്തു നിന്ന് ഉണർന്നത്.കയ്യിൽ പിടിച്ചിരുന്ന ജിമിക്കി കാതിൽ ഇട്ടു ദാവണി ഉയർത്തി വാതിൽ ചെന്നു തുറന്നു.

ഇതുവരെ ഇല്ലാത്തൊരു പ്രത്യേകത അവളുടെ മുഖത്തുണ്ടെന്ന് അവനു തോന്നി. ഉള്ളിലെ സങ്കർഷം എന്നത്തേയും പോലെ മറച്ചു പുറത്തു ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി.

“എങ്ങനെയുണ്ട് ദീപു “ദവാണിയിൽ പിടിച്ചു കറങ്ങി കൊണ്ടു അവനെ നോക്കി.

“ഇന്ന് എന്തോ ഒരു പ്രത്യേകത ഉണ്ടല്ലോ തനുവേ, “അവൻ താടയ്ക്ക് കൈ വെച്ചു.

“അത് സ്വപ്നത്തിലെ രാജകുമാരനെ കിട്ടിയ സന്തോഷമാ “ഇഷാനി ചിരിയോടെ അപ്പൂട്ടനേയും എടുത്തു കൊണ്ടു അങ്ങോട്ട് വന്നു.

“ഒന്ന് പോ ചേച്ചി “അവൾ ചുണ്ട് കൊട്ടി കൊണ്ടു അപ്പൂട്ടനെ എടുത്തു.

“എങ്ങനെയുണ്ട് അപ്പൂട്ടാ മാമിയെ കാണാൻ “ചിരിച്ചു കൊണ്ടു ചോദിച്ചതും അവളുടെ കവിളിൽ മുത്തി.

“ദേ അവരെത്തി ട്ടോ “അജയ് മുകളിലേക്ക് ഓടി വന്നു. ഇത്രയും നേരം ചിരിച്ചു നിന്ന തൻവിയുടെ മുഖം മാറി, ഉള്ളിൽ പരിഭ്രാന്തി നിറഞ്ഞു.

“ഇത് ആദ്യമായി ചെക്കനെ കാണാൻ പോകുന്ന പോലുണ്ടല്ലോ “ദീപു

“അല്ലെങ്കിൽ ഒരു സെക്കന്റ്‌ പോലും ആ ചെക്കനെ വെറുതെ വിടാതെ നോക്കി ഇരിക്കുന്നവളാ “അജയ് ദീപുവിന്റെ തോളിൽ കൈ ചേർത്ത് പറഞ്ഞു.

“ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ രണ്ടും, മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു നിൽക്കുമ്പോയാ രണ്ടിന്റെയും ആസ്ഥാനത്തെ ഒരു കോമഡി “അവൾ രണ്ടിനെയും മാറി മാറി അടിച്ചു.

“കഴിഞ്ഞില്ലേ പിള്ളേരെ ഇതുവരെ ”
താഴെ നിന്ന് അമ്മയുടെ വിളി കേട്ടതും എല്ലാം ഓരോരുത്തരായി താഴെക്ക് ഇറങ്ങാൻ തുടങ്ങി. ദീപുവും അജയിയും ഒരുമിച്ച് ഒരു സൈഡിൽ ചെന്നു നിന്നു. ഇഷാനി പലഹാരം എല്ലാം ഹാളിൽ കൊണ്ടു വെച്ചു.

അഭിയുടെ അച്ഛനും അമ്മയും അവന്റെ അച്ഛമ്മ ഭാർഗവിയും.അച്ഛമ്മയേ കണ്ടതും എല്ലാവരുടെയും മുഖം മങ്ങി,

അഭിയുടെ നോട്ടം പടിയിലേക്ക് തന്നെ ആയിരുന്നു. ആദ്യമായി കാണുന്ന ഉത്സാഹമായിരുന്നു അവനിൽ. ടെൻഷൻ കാരണം കൈകൾ പരസ്പരം കൂട്ടി തിരുമ്മി കൊണ്ടിരുന്നു.
തൻവി ചായയുമായി ഹാളിലേക്ക് വന്നു.

നെറ്റിയിൽ കുങ്കുമം ചാലിച്ചു, വിടർന്ന കണ്ണുകളിൽ കരിമഷി വലിട്ടെഴുതി. അവളുടെ ഭംഗി ഇരട്ടിയാക്കാൻ എന്ന വണ്ണം പോലെയുള്ള ആ വെണ്ണക്കൽ മൂക്കുത്തി.ചുവന്ന ദവാണിയും അവളുടെ ഭംഗി എടുത്തു കാണിച്ചു.

അഭിയുടെ കണ്ണുകൾ വിടർന്നു. അവളെയും എടുത്തു ഓടി പോകാൻ തോന്നി അവനു. ഇനിയും ഒരു കാരണം കൊണ്ടു നഷ്ടപ്പെടുത്താൻ കഴിയില്ല എന്ന വാശി പോലെ.

പക്ഷേ ഇതൊന്നും ഇഷ്ട്ടപ്പെടാതെ അച്ഛമ്മ ഓരോന്ന് പിറുപിറുത്തു മുഖം തിരിച്ചു. അത് എല്ലാവരിലും അസ്വസ്ത്ഥത
നിറച്ചെങ്കിലും അതാരും പുറത്തു കാണിച്ചില്ല.

“നിന്റെ തന്നെയാ അഭി, ആ വാ എങ്കിലും അടച്ചു വെക്ക് “ദീപു തമാശ രൂപേണ അവന്റെ തോളിൽ തട്ടി. അഭി ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി. ഉള്ളിൽ കരയുന്നുണ്ടെന്ന് അറിയാം. നിനക്ക് ഞാൻ സമയം തന്നു ദീപു പക്ഷേ മൗനം പാലിച്ചു…. ഇനി വയ്യ.

അഭി അവനെ നോക്കി പതിയെ ചിരിച്ചു നേരെ ഇരുന്നു.

തൻവിയ്ക്ക് അവനെ നോക്കാൻ ചമ്മലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തല താഴ്ത്തി തന്നെയാണ് ഇരുന്നത്. അത് അഭി ആസ്വാദിച്ചിരുന്നു….. ആദ്യമായിട്ട് അല്ലല്ലോ എന്നും പറഞ്ഞു സംസാരിക്കാൻ ഒന്നും ആരും മനപ്പൂർവം വിട്ടില്ല.

“പിള്ളേർക്ക് ഇഷ്ട്ടമായ സ്ഥിതിക്ക് നമുക്ക് ഇത് അങ്ങ് ഉറപ്പിച്ചാലോ ദാസാ”അഭിയുടെ അച്ഛൻ സേതു മാധവൻ.

“അത് ചോദിക്കാൻ ഉണ്ടോ,.നമുക്ക് ആദ്യം നിശ്ചയം അങ്ങ് നടത്തി വെക്കാം. വിവാഹം പണിക്കാരെ കണ്ടു നോക്കിയിട്ട് ഉറപ്പിക്കാം ”
“അങ്ങനെ ആണെങ്കിൽ അമ്പലത്തിലേ ഉത്സവത്തിന്  നമ്മുടെ എല്ലാം ബന്ധുക്കളും ഇങ്ങോട്ട് വരും. നമുക്ക് ഉത്സവം കഴിഞ്ഞ പിറ്റേ ദിവസം തന്നെ നിശ്ചയം അങ്ങ് നടത്താം, എന്താ നിന്റെ അഭിപ്രായം ”

“നല്ല കാര്യം അല്ലെ, അന്ന് ഇവിടുത്തെ കൂട്ടരും നിന്റെ അവിടുത്തെ കൂട്ടരും എല്ലാം എത്തുമ്പോ പിന്നെ വേറെ ദിവസത്തേക്ക് നോക്കേണ്ട ആവിശ്യം ഇല്ലല്ലോ ”

തൻവിയെ അച്ഛൻ പെങ്ങൾ അടുത്ത് പിടിച്ചിരുത്തിയത് കൊണ്ടു അവനു ഒന്ന് സംസാരിക്കാൻ പോലും ചാൻസ് കിട്ടിയില്ല, അഭിയെ ദീപുവും അജയും കൂടെ പൊക്കി… അവസാനം ഇറങ്ങാൻ നേരം യാത്ര പറയുമ്പോഴാണ് അവൻ തൻവിയെ കാണുന്നത്. കയ്യിൽ അപ്പൂട്ടനും ഉണ്ട്. അതോടെ അവന്റെ ഉള്ളിൽ ഒരു കള്ള ച്ചിരി മോട്ടിട്ടു അങ്ങോട്ട് ചെന്നു.

“അപ്പൂട്ടാ മാമ പോകുവാട്ടോ “അതും പറഞ്ഞു അവന്റെ കവിളിന് അടുത്ത് ചെന്നു ആരും കാണാതെ തൻവിയുടെ കവിളിൽ വേഗം മുത്തി, എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ ഞെട്ടി തരിച്ചു കൊണ്ടു മുൻപിൽ കണ്ണിറുക്കിയവനേ നോക്കിയ ശേഷം ചുറ്റും നോക്കി ആരും കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു,അവളൊന്നു നെടുവീർപ്പിട്ടു.

“അയ്യോ മാമാ, അപ്പൂട്ടന് മുത്തം കിട്ടിയില്ല, അത് മാമിയ്ക്കാ കിട്ടിയേ”തലയിൽ ഇടുത്തി വീണ കണക്കെയുള്ള ചെക്കന്റെ പറച്ചിൽ കേട്ട് രണ്ടും ഷോക്കേറ്റ പോലെയായി.

ബാക്കിയുള്ളവരും ഇതെപ്പോ എന്ന ഭാവത്തിൽ രണ്ടിനെയും നോക്കി.

“ഇത്രയ്ക്കു ധൃതി പാടില്ല അളിയാ ”
അജയ് അവനെ പുച്ഛിച്ചു. അതിന് ഇഞ്ചി കടിച്ച expression ഇട്ടു ഒന്നിളിച്ചു.

“സോറി, പറ്റിപ്പോയി,…..”

“എ….നിക്ക് ചൂ….ട് എടുക്കുന്നു. ഞാൻ വെള്ളം കുടിച്ചിട്ട് വരാം “അതും പറഞ്ഞു അവള് അകത്തേക്ക് ഓടി.

“നിനക്ക് ദാഹിക്കുന്നുണ്ടോ അഭി “ദീപു

“ഇ….ല്ല “അഭി അതും പറഞ്ഞു വേഗം കാറിൽ കയറി ഇരുന്നു.

ഇതൊന്നും ഇഷ്ട്ടപ്പെടാതെ അവന്റെ അച്ഛമ്മ കാറിൽ കയറി ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു, അരയിൽ വെച്ചിരുന്ന ഫോൺ എടുത്തു…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button