Novel

നിൻ വഴിയേ: ഭാഗം 24

രചന: അഫ്‌ന

“എന്തിനാ മോനെ ആ കുടുംബത്തിൽ നിന്ന് ഇനിയും ഒന്നിനെ കൂടെ ”
അമർഷത്തിൽ അഭിയുടെ അച്ഛമ്മ രാത്രി സിറ്റ് ഔട്ടിൽ ഇരുന്നു സേതുവിനെ ശകാരിക്കുവാണ്.

സേതുവിന്റെ അമ്മ ഭാർഗവി അച്ഛൻ ചന്ദ്ര ശേങ്കരൻ. അവർക്ക് മക്കൾ മൂന്ന്.
ആദ്യത്തേത് മാധവൻ.,

രണ്ടാമത്തേത് പ്രവീണ, ഭർത്താവ് സോമനാന്ദൻ.. അവർക്ക് ഒറ്റ മകൾ അപർണ. അഭിയുടെ രണ്ടു മാസത്തിനു മൂത്തവളാണ്…..

ഇളയത് ജയശ്രീ, ഭർത്താവ് വിജയ് കുമാർ… മക്കൾ വിഹാൻ and ലാവണ്യ ട്വിൻസ് ആണ്. ഇപ്പൊ പ്ലസ്‌ ടു പഠിക്കുന്നു.

സുതുവിന്റെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയതാണ്. അതിനു ശേഷം അമ്മ ഭാർഗവി ഓരോ വീട്ടു ജോലിക്കൊക്കെ പോയിട്ടാണ് മൂന്നു മക്കളെയും പോറ്റി വളർത്തിയത്. ഇതെല്ലാം കണ്ടു വളർന്നത് കൊണ്ടു തന്നെ അമ്മ എന്ന് വെച്ചാൽ സേതുവിന് ജീവനാണ്…. അമ്മയുടെ വാക്കിന് അപ്പുറത്തേക്ക് അയാൾ ഒരു തീരുമാനവും എടുക്കില്ല.അച്ഛമ്മയുടെ ഓരോ ത്യാഗവും കേട്ട് വളർന്നത് കൊണ്ടു തന്നെ അഭിയിലേക്കും ആ സ്നേഹം വ്യാപിച്ചു…..

എന്നാൽ അച്ഛമ്മയ്ക്ക് അഭിയുടെ അമ്മയെയും കുടുംബത്തെയും കണ്ണെടുത്താൽ കണ്ടു കൂടാ. അവൾക്ക് തന്റെ കുടുംബത്തിൽ നിന്ന് തന്നെ സേതുവിന് പെണ്ണ് നോക്കാനായിരുന്നു ആഗ്രഹം….
പക്ഷേ അവരുടെ ഇഷ്ട്ടം പറയുന്നതിന് മുൻപ് തന്നെ സേതും ബിന്ദുവും പ്രണയിച്ചു തുടങ്ങിയിരുന്നു. അതോടെ അവർക്ക് മറുത്തൊന്നും പറയാൻ കഴിയാത്തൊരു അവസ്ഥയായി. മനസ്സില്ലാ മനസ്സോടെ ആണ് അവരാ വിവാഹം നടത്തി കൊടുത്തത്.
ഇപ്പോഴും ആ അമർഷം അവരിലുണ്ട്.

കാരണം, വൃന്ദാവനം തറവാടിന്റെ തലയെടുപ്പാണ് പത്മനാപനും മാധവിക്കുട്ടിയും..കൈ നീട്ടിയവരെ വെറും കയ്യോടെ പറഞ്ഞയച്ച ചരിത്രം ആ കുടുംബത്തിനില്ല..അവർക്ക് മൂന്നു മക്കൾ.

മൂത്ത പുത്രൻ രാംദാസ് പത്മനാപൻ,രണ്ടാമത്തെത് ജയേഷ് പത്മനാപൻ,ഇളയവൾ ബിന്ദു.

വൃന്ദാവനം എന്ന് കേട്ടാൽ തന്നെ അന്നും ഇന്നും എല്ലാവരിലും വലിയ മതിപ്പാണ്. ഒരഞ്ചു തലമുറയ്ക്കു ജോലിയെടുക്കാതെ കഴിയാനുള്ളത് അവരുടെ കാരണോമാര് ഉണ്ടാക്കി വെച്ചിട്ടുണ്ട്…..അന്ന് ബിന്ദുവിനുള്ളത് ഇന്ന് തമ്പുരാട്ടി കുട്ടിയുടെ സ്ഥാനം ഇളയവൾ ആയതു കൊണ്ടു തൻവിയ്ക്ക് തന്നെയാണ്.

അഭിയുടെ അച്ഛമ്മയ്ക്ക് ആ കുടുംബത്തോട് കുശുമ്പ് തന്നെയായിരുന്നു. തങ്ങളെക്കാളും ഒരു പടി മുൻപിൽ ആണ് അവരെന്നുള്ള ചിന്ത ആ സ്ത്രീയിൽ ദേഷ്യം നിറച്ചു….
ആ പക അവിടെയുള്ളവരിലും തൻവിയിലേക്കും നിറഞ്ഞു……

അച്ഛമ്മയ്ക്ക് അഭിയെ അപർണയെ കൊണ്ടു വിവാഹം കഴിക്കാനാണ് ആഗ്രഹം. പക്ഷേ സേതുവിന് ഈ കാര്യത്തോട് മാത്രം സമ്മതം മൂളാൻ പ്രയാസമാണ്. അപർണ അഭിയേക്കാൾ ഒരു വയസ്സ് മൂപ്പുണ്ട്. പറഞ്ഞു വരുമ്പോൾ അവന്റെ ചേച്ചിയാണ്. പക്ഷേ അച്ഛയ്ക്കു അതിൽ ഒരു പ്രശ്നവും ഇല്ല. അഭിയുടെ ചെവിയിൽ ഇതുവരെ ഈ കാര്യം എത്തിയിട്ടും ഇല്ല.

“തൻവി നല്ല കൊച്ചല്ലേ അമ്മേ, നമ്മുടെ അഭിയ്ക്ക് നന്നായി ചേരുകയും ചെയ്യും”സേതു

“എന്ത് ചേരുമെന്ന…..ഇരുപത്തിനാലും മണിക്കൂറും വായിട്ടലിച്ചു കൊണ്ടു നടക്കും., പിന്നെ കണ്ണു തെറ്റിയാൽ ആ അപ്പുറത്തുള്ള ചെക്കന്റെ കൂടെ കൊഞ്ചി കുഴഞ്ഞു പോകുന്നതും കാണാം “അച്ഛമ്മ വെറുപ്പോടെ പറഞ്ഞു നിർത്തി….

“അമ്മേ അവര് ചെറുപ്പം തൊട്ടേ അങ്ങനെയാ, അല്ലാതെ അമ്മ വിചാരിക്കും പോലെ അല്ല. അവള് നല്ല കുട്ടിയാ, പുറത്തു നിന്ന് വരുന്നതിനേക്കാൾ നല്ലത് നമ്മളെ മനസ്സറിയുന്ന ഒരാൾ വരുന്നതല്ലേ “സേതു ചിരിയോടെ അമ്മയെ നോക്കി.

“പുറത്തു നിന്ന് കൊണ്ടു വരേണ്ടല്ലോ, നമ്മുടെ അപർണ മോളെ തന്നെ നോക്കിക്കൂടെ,.അവളവുമ്പോൾ ഒന്നും ആലോചിക്കേണ്ട ഒരാവിശ്യവും ഇല്ല “അച്ഛമ്മ നിറഞ്ഞ പുഞ്ചിരിയോടെ അയാളെ. അത് കേട്ടതും സേതുവിന്റെ മുഖം മാറി. അമ്മയോട് എതിർത്തു പറയാൻ കഴിയാതെ അവരെ നിസ്സഹായതയോടെ നോക്കി.

ഇതെല്ലാം ഹാളിൽ നിന്ന് കേൾക്കുന്ന ബിന്ദുവിന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.തന്റെ കുഞ്ഞിന്റെ ജീവിതം വെച്ചാണ് അവർ കളിക്കുന്നതെന്ന് ഓർക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“അപർണ അഭിയേക്കാൾ രണ്ടു മാസം മൂത്തതല്ലേ അമ്മേ, അതെങ്ങനെ ശരിയാകും “അമ്മ വാതിൽ പടിയിൽ നിന്ന് പതിയെ പറഞ്ഞു. പക്ഷേ ആ സംസാരം അച്ഛമ്മയ്ക്കു ഇഷ്ടപ്പെട്ടില്ല. അവർ വെറുപ്പോടെ അവരെ നോക്കി.

“തലയുള്ളപ്പോൾ വാലാടേണ്ട… കെട്ടില്ലമ്മയോടെ അങ്ങ് വൃന്ദാവനത്തിൽ മതി,
ഇവിടെ വേണ്ട.”ഭാർഗവി അവൾക്ക് നേരെ വിരൽ ചൂണ്ടി, അമർഷത്തിൽ പറഞ്ഞു…. അമ്മയുടെ തല താഴ്ന്നു. ഇതെല്ലാം കണ്ടിട്ട് സേതു ഭാര്യയെ രൂക്ഷമായി നോക്കി അകത്തേക്ക് പോകാൻ കണ്ണ് കൊണ്ടു ആഗ്യം കാണിച്ചു.,അതോടെ ദയനീയമായി നോക്കി അകത്തേക്ക് നടന്നു.

“നീ കണ്ടോ സേതു? ഇതാണ് വൃന്ദാവനത്തിലെ  പെമ്പിള്ളേരുടെ മഹിമ…. ഇനിയും ഒരു പരീക്ഷണത്തിന് മുതിരണോ “അവർ വീണ്ടും തുടങ്ങി.

“അമ്മ കരുതും പോലെ ഒന്നും ഇല്ല, തനുവിനെ ചെറുപ്പം തോട്ട് എനിക്കറിയുന്നതല്ലേ,…. അമ്മ കരുതും പോലെ ഒന്നും ഇല്ല. നല്ല കുട്ടിയാ അമ്മേ. പിന്നെ നമ്മുടെ അഭിയുടെ ഇഷ്ട്ടം കൂടെ നോക്കേണ്ടേ “സേതു പുഞ്ചിരിയോടെ തന്നെ പറഞ്ഞു. അത് ഇഷ്ട്ടപെട്ടില്ലെങ്കിലും അതിന് ചിരിച്ചേന്നു വരുത്തി.

“എന്താ അച്ഛമ്മേ ഒരു ചിരിയൊക്കെ ”
അഭി ബൈക്കിന്റെ കീ കറക്കി കൊണ്ടു സിറ്റ് ഔട്ടിലേക്ക് കയറി അച്ഛമ്മയുടെ അടുത്ത് വന്നിരുന്നു.അവനെ കണ്ടതും വത്സല്യത്തോടെ മുടിയിൽ തലോടി.

“വിയർപ്പ് മണക്കുന്നു ചെക്കാ…. പോയി കുളിച്ചു വന്നേ “അച്ഛമ്മ മൂക്കിൽ പിടിച്ചു അവനെ എണീപ്പിച്ചു.

“ഓഹോ അമ്മയുടെ പരുപാടി അച്ഛമ്മയും തുടങ്ങിയല്ലേ. ക്ഷീണിച്ചു വന്നിരിക്കുവല്ലേ…. ഒരു രണ്ടു മിനിറ്റ് “അച്ഛൻ വീണ്ടും കൊഞ്ചി അവരുടെ മടിയിൽ തല വെച്ചു.

“ഈ ചെക്കന്റെ ഒരു കാര്യം “അവൻ പിറുപിറുത്തു കൊണ്ടു വീണ്ടും മുടിയിൽ തലോടാൻ തുടങ്ങി.

അച്ഛമ്മയ്ക്ക് അഭിയെ എങ്ങനെയെങ്കിലും ഇതിൽ നിന്ന് പിന്തിരിപ്പിക്കണം എന്നൊരു ചിന്തയേ ഉണ്ടായിരുന്നൊള്ളു.കണ്ണടച്ചു കിടക്കുന്നവനേ ഒന്ന് നോക്കിയ ശേഷം അവർ ഒന്ന് ചുമച്ചു…. ഇത് കേട്ട് അഭി കണ്ണു തുറന്നു.

 

“എന്താ അച്ഛമ്മേ വയ്യേ, ഞാൻ എണീക്കണോ ”

“എണീക്കൊന്നും വേണ്ട, അച്ഛമ്മേടെ പൊന്നു ഇവിടെ തന്നെ വേണ്ടുവോളം കിടന്നോ “അത് കേട്ടതും അവൻ വീണ്ടും തിരിഞ്ഞു കിടന്നു.

“അഭികുട്ടാ….. അച്ഛമ്മ ഒരു കാര്യം ചോദിച്ചാൽ മോൻ ദേഷ്യപ്പെടുമോ ”

“അതെന്താ എന്റെ ഭാർഗവി കുട്ടിയ്ക്ക് ഇപ്പൊ ഇങ്ങനെ ഒരു സംശയം… ഞാൻ അങ്ങനെ എന്നെങ്കിലും പെരുമാറിയിട്ടുണ്ടോ “അവൻ പുരികമുയർത്തി.അവന്റെ മറുപടി അവരിൽ സന്തോഷം നിറച്ചു.

“എന്താ കാര്യം? പറ കേൾക്കട്ടെ ”

“അത് പിന്നെ, ആ തൻവിയേ തന്നെ എന്റെ കുഞ്ഞിന് വേണോ?വേറെ നല്ലൊരു കൊച്ചിനെ അച്ഛമ്മ കണ്ടു പിടിച്ചു തരാം എന്റെ മോന് ”

അച്ഛമ്മ പറഞ്ഞു നിർത്തിയതും അഭിയുടെ മുഖത്തെ ചിരി മാഞ്ഞു. അവൻ മടിയിൽ നിന്ന് എണീറ്റു നേരെ ഇരുന്നു. പെട്ടെന്നുള്ള അവന്റെ മൗനം അവരിലും പ്രിഭ്രാന്തി നിറച്ചു.

“എന്താ കുഞ്ഞേ നീ ഒന്നും മിണ്ടാത്തെ ”

“അച്ഛമ്മ,… തൻവി ഇന്നലെ കണ്ടപ്പോൾ ഇഷ്ട്ടപ്പെട്ടതല്ല.ഓർമ വെച്ച നാൾ തൊട്ടേ എനിക്കവളെ ഇഷ്ടാ,….. ഇനി അച്ഛമ്മ അവളെക്കാൾ സുന്ദരിന്മാരെ കൊണ്ടു വന്നാലും എന്റെ തൻവിയുടെ ഭംഗിയുടെ അടുത്തെത്തില്ല. കാരണം അവളുടെ ഭംഗി മുഖത്തല്ല ഹൃദയത്തിലാ…… ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയതാണ് ഇനി വിട്ടു കൊടുക്കാൻ ഞാൻ ഒരുക്കമല്ല “അഭിയുടെ വാക്കുകളിൽ ഒരേ സമയം ഗൗരവവും പ്രണയവും നിറയുന്നത് അവരറിഞ്ഞു.

“ഞാൻ ദേഷ്യം പെടാൻ വേണ്ടി പറഞ്ഞതല്ല കുട്ടിയെ “അവർ തെല്ലും സങ്കോചത്തോടെ നോക്കി.

“അതിന് ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ ഭാർഗവികുട്ടിയേ, എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞതല്ലേ…. ഇനി അധികം ചിന്തിച്ചു തല പുകയ്കാതെ വേഗം എന്റെ നിശ്ചയത്തിന് ഒരുങ്ങാൻ നോക്ക് “അഭി കവിളിൽ പിടിച്ചു കൊണ്ടു ചിരിച്ചു അകത്തേക്ക് ഓടി. ഇത്രയും നേരം ചിരിച്ചു നിന്ന മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി.

എന്റെ മക്കളെ എല്ലാവരെയും വശീകരിച്ചു വച്ചിരിക്കുവാ ഒരുമ്പെട്ടവൾ…… ഇതെവിടെ വരെ പോകും എന്ന് എനിക്ക് കാണണം. എന്റെ അപർണ മോളെ തന്നെ അഭി വിവാഹം കഴിക്കും. ഇതെന്റെ വാശിയാ. അന്ന് പറ്റിയ തെറ്റ് എന്റെ പേരക്കുട്ടിയിലൂടെ ആവർത്തിച്ചു കൂടാ.

അവർ പുലമ്പി കൊണ്ടിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തൻവി ദീപുവിനുള്ള രാത്രിയ്ക്കുള്ള കറിയും ചോറുമായി അകത്തേക്ക് കയറി…. കയറുമ്പോൾ തന്നെ ദീപു ബാഗ് പാക്ക് ചെയ്യുന്നതാണ് കാണുന്നത്. അവൾ പത്രങ്ങൾ ടേബിളിൽ വെച്ചു അവന്റെ അടുത്തേക്ക് നടന്നു.

“എന്താടി കള്ളന്മാരെ പോലെ പതുങ്ങി വരുന്നേ “അരികിൽ തൻവിയുടെ സാന്നിധ്യം അറിഞ്ഞ പോലെ ദീപു ചോദിച്ചു. അവന്റെ ചോദ്യം കേട്ട് തൻവി ഇതെങ്ങനെ എന്നർത്ഥത്തിൽ വാ പൊളിച്ചു.

“എങ്ങനെ എന്നായിരിക്കും ഇനി “ദീപു ഡ്രസ്സ്‌ അടുക്കി വെച്ചു കൊണ്ടു അവളെ നോക്കി.അതെ എന്ന മട്ടിൽ തലയാട്ടി.

“ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഈ പണി നീ. പുറകിലെ നിഴൽ കണ്ടാൽ അറിയാം ഏത് ഈച്ചയാണ്‌ എന്റെ മുറിയിൽ കയറിയതെന്ന് ”
അവൻ ചിരിയൊടേ തലയ്ക്കു ഒരു കൊട്ട് കൊടുത്തു ബുക്ക്സ് അടുക്കി വെക്കാൻ തുടങ്ങി.

“ദീപു എങ്ങോട്ടാ ഈ രാത്രി ബാഗൊക്കെ പാക്ക് ചെയ്ത് “അവൾ സംശയത്തോടെ മുൻപിൽ വന്നു നിന്നു.

“ഹൈദ്രാബാദിലേക്ക് “ജോലിയിൽ മുഴുകി കൊണ്ടു തന്നെ പറഞ്ഞു. പക്ഷേ തൻവിയിൽ ഞെട്ടൽ സൃഷ്ടിച്ചു.

“എന്തിന്”

“ഇത്രയും കാലം അവിടെ ട്രെയിനി ആയിയല്ലേ വർക്ക്‌ ചെയ്തേ,…അവിടെ തന്നെ റെഗുലർ ആയി വർക്ക്‌ ചെയ്താലോ എന്ന് കുറെയായി വിചാരിക്കുന്നു.അവസാനം പ്രിൻസി തന്നെ ഇങ്ങോട്ട് ചോദിച്ചു വന്നു. അതുകൊണ്ട് വേറെ ഒന്നും ചിന്തിച്ചില്ല….ഇപ്പൊ അതിന്റെ ആവിശ്യത്തിനാ ഈ യാത്ര ”

“അതൊക്കെ എന്തിനാ…ദീപു തന്നെയല്ലേ പറഞ്ഞേ ഇവിടെ തന്നെ നോക്കാം എന്നൊക്കെ, പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ…. ഇനി അവിടെ സ്ഥിരമായാൽ പഴയ പോലെ വരാൻ പറ്റുവോ..”തൻവി സങ്കടത്തിൽ ബാഗ് അടുക്കി വെക്കുന്നവനേ തനിക്ക് നേരെ നിർത്തി.

പക്ഷേ അവന് അവളെ അങ്ങനെ കാണാനുള്ള ശക്തി ഇല്ലായിരുന്നു. അവളെക്കാൾ ആയിരം ഇരട്ടി വേദന ആ നെഞ്ചിൽ തിരയടിക്കുന്നുണ്ട്… അവൻ അവൾക്ക് മുഖം കൊടുക്കാതെ വീണ്ടും ഡ്രസ്സ്‌ മടക്കി വെക്കാൻ തുടങ്ങി.

“എന്താ ദീപു ഒന്നും മിണ്ടാത്തെ, ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മാത്രം എന്താ ഉണ്ടായേ….ഇന്ന് പോയാൽ അപ്പൊ നിശ്ചയത്തിന് ഉണ്ടാവില്ലേ “അവളിൽ വീണ്ടും പരിഭവം നിറഞ്ഞു.

“ഇല്ല, കുറച്ചു പേപ്പർ വർക്ക്‌സ് ഉണ്ട്. അതൊക്കെ ശരിയാക്കാനാ ഈ യാത്ര.ഞാൻ വരുമ്പോയേക്കും നിന്റെ നിശ്ചയം കഴിയും “അവൻ കണ്ണു ചിമ്മി കൊണ്ടു ബാഗ് പൂട്ടി, കാട്ടിലിനടിയിലുള്ള ഷൂ എടുത്തിട്ടു.

അവൾക്ക് എന്തിന്നല്ലാതെ സങ്കടം വന്നു. കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി. അതവനെ കാണാതെ തിരിഞ്ഞു തുടച്ചു….. ദീപു ഒരു പുഞ്ചിരിയോടെ അവളുടെ തോളിലും കൈ ചേർത്ത് അമ്മയുടെ മുറിയിലേക്ക് നടന്നു.

അവിടെ അമ്മയുടെ അടുത്ത് വേറൊരു സ്ത്രീ ഇരിപ്പുണ്ട്, മുഖം നോക്കിയപ്പോൾ ആണ് അത് ശോഭേച്ചി ആണെന്ന് മനസ്സിലായത്. ശോഭേച്ചി വീട്ടുജോലികളും പ്രസവ പരിചരണത്തിനോക്കെ പോകുന്ന ചേച്ചിയാണ്… അവരെ കണ്ടതും തൻവി ദേഷ്യത്തിൽ ദീപുവിനെ നോക്കി. പക്ഷേ അവൻ ഇതൊന്നും കാര്യമാക്കാതെ അമ്മയുടെ അടുത്ത് വന്നിരുന്നു.

“അമ്മ ഞാൻ ഇറങ്ങുവാ “അത് പറയുമ്പോഴും അവന്റെ ശബ്ദം ഇടറിയിരുന്നു.

“എല്ലാം നല്ലതിനാ, അമ്മേടെ പൊന്ന് പോയിട്ട് വാ.”നിറഞ്ഞ കണ്ണുകൾ തുടച്ചു അമ്മ അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു.

മാലുമ്മ എന്തിനാ കരയുന്നതെന്ന് മനസിലാവാതെ അവൾ ഇരുവരെയും നോക്കി. ദീപുവിനെ എന്തോ അലട്ടുന്നുണ്ടെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

അവൻ ശോഭേച്ചിയോട് വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു പോകാനായി ഇറങ്ങി.കൂടെ തൻവിയെയും വലിച്ചു.

“തനു ഇങ്ങോട്ട് നോക്ക് “അവളുടെ ഇരു തോളിലും പിടിച്ചു അവൾക്ക് അഭിമുഖമായി കുനിഞ്ഞു.

ഇപ്രാവശ്യം തൻവി അവന്റെ കൈ തട്ടി മാറ്റി.

“ദീപുവിന് നേരം വൈകും, പോകാൻ നോക്ക് “അവൾ നടക്കാൻ ഒരുങ്ങിയതും അവൻ അവളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു. ആദ്യം തൻവി ഒന്നു പകച്ചെങ്കിലും അത് പരിഭവമായി അവന്റെ നെഞ്ചിൽ ദേഷ്യത്തിൽ അടിക്കാൻ തുടങ്ങി.

“എന്തിനാ ഇങ്ങനെ ചെയ്തേ, എന്റെ ലൈഫിലെ ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ ദിവസം എന്റെ കൂടെ ഉണ്ടാവേണ്ടത് ദീപു തന്നെ അല്ലെ, എന്നിട്ടു ഇപ്പൊ അവസാന നിമിഷം ഇങ്ങനെ ചെയ്താൽ……”അവൾ വീണ്ടും അവന്റെ കയ്യിൽ നിന്ന് കുതറി അടിക്കാൻ തുടങ്ങി. എല്ലാം ചെറു നോവോടെ ഏറ്റു വാങ്ങി. അവളുടെ തലയിൽ തലോടി വേർപ്പെട്ടുത്തി.

“എന്റെ അവസ്ഥ മനസ്സിലാക്ക് തനു, അമ്മയ്ക്ക് ഞാനേ ഒള്ളു. ഈ തുച്ഛമായ ശബളം കൊണ്ടൊന്നും ഒന്നും ആവില്ല…….. കുറച്ചു കഷ്ടപ്പെട്ടാലേ എവിടേലും എത്തു….. പിന്നെ ഇത് ഇപ്പൊ നിശ്ചയം അല്ലെ. കല്യാണം നമുക്ക് അടിച്ചു പൊളിക്കാം അത് പോരെ “അവൻ ചിരിയോടെ പറഞ്ഞതും കണ്ണു തുടച്ചു അവൾ ചിരിച്ചെന്ന് വരുത്തി തലയാട്ടി.

“എങ്കി ഞാൻ ഇറങ്ങുവാ, അല്ലെങ്കിൽ എന്റെ ട്രെയിൻ മിസ്സാവും. ഇനി അകത്തേക്ക് കയറിക്കോ. നല്ല മഞ്ഞുണ്ട് “കവിളിൽ നുള്ളി ദീപു ഗേറ്റ് കടന്നു ഇരുട്ടിലേക്ക് മാഞ്ഞു.

തൻവി കണ്ണു തുടച്ചു അകത്തേക്കു കയറി,അവന്റെ മുറിയിലെ ലൈറ്റ്സ് ഓഫ്‌ ആകിയിട്ടില്ലെന്ന് കണ്ടു അവളെങ്ങോട്ട് പോയി ഓഫ്‌ ആക്കാൻ ഒരുങ്ങിയപ്പോഴാണ് ദീപുവിന്റെ ഡയറി നിലത്തു കിടക്കുന്നത് കാണുന്നത്. നേരത്തെ ബാഗിൽ വെച്ചപ്പോൾ നിലത്തു വീണതാണെന്ന് അവളോർത്തു.

അത് കണ്ടപ്പോൾ അവൾക്ക് ഇതുവരെ ഉണ്ടായിരുന്ന സങ്കടം എല്ലാം മറന്നു സന്തോഷത്തിൽ ഓടി അത് കയ്യിലെടുത്തു.

എന്റെ പൊന്ന് ഡയറി, നിന്നെ ഒന്ന് കാണാൻ പോലും ഭയങ്കര ഡിമാന്റാ, ഇന്നത്തോടെ എന്ത് നിധിയാ ഇതിനുള്ളിൽ ഒളിപ്പിച്ചതെന്ന് എനിക്കറിയണം….. തൻവി മനസ്സിൽ മൊഴിഞ്ഞു അതിന്റെ ആദ്യ പേജ് മറിച്ചു.

നീ മാത്രം എങ്ങനെയാണ്
ഓർമ്മയുടെ ഓരോ കോണിലുമിരുന്നു എന്റെ
മറവിയെ വെല്ലുവിളിക്കുന്നത്?

 

അതിലെ വാചകങ്ങൾ കണ്ടു ഒന്നും മനസ്സിലാവാതെ അവൻ ബെഡിൽ ഇരുന്നു.

ദീപു ഇനി ആരെങ്കിലും പ്രണയിക്കുന്നുണ്ടോ? ആരാണ് ആ നീ എന്ന് കൊണ്ടു ഉദ്ദേശിക്കുന്നത്..?

ഓരോന്ന് ആലോചിച്ചു അടുത്തത് മറിക്കാൻ ഒരുങ്ങിയതും അപ്പോയെക്കും ആരോ ഡയറി തന്നിൽ നിന്ന് പിടിച്ചു വാങ്ങിയിരുന്നു. പെട്ടന്നായതു കൊണ്ടു ഒന്നു എതിർക്കാൻ പോലും പറ്റിയില്ല……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button